• HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance: പഠിക്കാം സ്പേസ് ടെക്നോളജിയും ന്യൂറോ സയൻസും

Career Guidance: പഠിക്കാം സ്പേസ് ടെക്നോളജിയും ന്യൂറോ സയൻസും

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

space_technology

space_technology

  • Last Updated :
  • Share this:
    അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

    സ്‌പേസ്  ടെക്‌നോളജി
    കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (IIST) ഒരു പഠന ഗവേഷണ കേന്ദ്രമാണ്.

    കോഴ്‌സുകള്‍ :
    1. ബി.ടെക് ഏവിയോണിക്‌സ്
    2. ബി.ടെക് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗ്
    3. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം
    4. എം.ടെക് സോഫ്റ്റ് കമ്പ്യൂട്ടിംഗ്
    5. എം.ടെക് ആര്‍.എഫ് ആന്റ് മൈക്രോവേവ് കമ്മ്യൂണിക്കേഷന്‍
    6. കൂടാതെ വിവിധ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.

    ഐ.ഐ.ടി. പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഗതാഗതരംഗത്തും പ്രതിരോധ രംഗത്തും ഉപയോഗിക്കുന്ന വിവിധതരം വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവ സംബന്ധമായ എല്ലാ ഉപഗ്രഹങ്ങളുടെയും ഡിസൈനിംഗ് ഇവിടെയാണ് രൂപകല്‍പന ചെയ്യുന്നത്. പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത പ്ലസ്ടു.

    കൂടുതല്‍ വിവരങ്ങള്‍ക്ക്; http://www.iist.ac.in
    വിലാസം: Indian Institute of  Space Science and Technology, Valiamala P.O., Thiruvananthapuram - 695 547.

    ന്യൂറോ സയന്‍സ്
    ശരീര പ്രവര്‍ത്തനത്തില്‍ തലച്ചോറിന്റെ പങ്കിനെ കുറിച്ചും രോഗങ്ങളുടെ ആക്രമണത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയന്‍സ്. നേരിട്ടും ഇന്റഗ്രേറ്റഡായും തലച്ചോറിനെ കുറിച്ച് പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ഫാര്‍മസി, കമ്പ്യൂട്ടര്‍ അപ്‌ളിക്കേഷന്‍ സൈക്കോളജി, വെറ്ററിനറി സയന്‍സ് തുടങ്ങിയവയില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് പിഎച്ച്. ഡി. കോഴ്‌സിനും അപേക്ഷിക്കാം. സാധാരണ ഡിസംബറിലാണ് ഇന്റഗ്രേറ്റഡ് സ്ട്രീമില്‍ അപേക്ഷ ക്ഷണിക്കുന്നത്. പത്താംതരം മുതല്‍ 55% മാര്‍ക്ക് നേടിയവരെയാണ് ഈ സ്ട്രീമില്‍ പരിഗണിക്കുന്നത്.

    ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (http://www.nimhans.kar.nic.in) ഡി. എം. ഡിഗ്രി ഇന്‍ ന്യൂറോ അനസ്‌ത്യേഷ്യ എന്ന ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.

    തുടർന്ന് വായിക്കാൻ: ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാം; ചിട്ടയായ പഠനത്തിലൂടെ
     
    First published: