• HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance: ഉയരങ്ങളിലേക്ക് പറക്കാൻ; രാജീവ് ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ പ്രവേശനം ഇങ്ങനെ

Career Guidance: ഉയരങ്ങളിലേക്ക് പറക്കാൻ; രാജീവ് ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ പ്രവേശനം ഇങ്ങനെ

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതുപോലെയാണ് നമ്മുടെ സംസ്ഥാനത്ത് ചില സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും കഥ. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പല സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകള്‍ക്ക് പ്രവേശനം തേടി ഇതര സംസ്ഥാനക്കാരെത്തുമ്പോള്‍ നമ്മള്‍ അതിര്‍ത്തി കടക്കുന്നു. ഫലമോ, താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത് പുറംനാട്ടുകാര്‍. ഗവേഷണ ബിരുദങ്ങള്‍ മുതല്‍, അപൂര്‍വമായ സ്പെഷലൈസ്ഡ് കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, ശാസ്ത്ര-സാങ്കേതിക-മാനേജിമെന്റ് കോഴ്സുകള്‍ എന്നിവ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലുണ്ട്.... കേരളത്തിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദ്ധൻ ജലീഷ് പീറ്റർ...

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

  • Last Updated :
  • Share this:
    രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി, തിരുവനന്തപുരം (RAGAAT)

    ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിക്കുന്നവരെ കൈപിടിച്ചുയര്‍ത്തിയ സ്ഥാപനമാണ് കേരള സര്‍ക്കാറിനു കീഴിലുള്ള കേരള ഫ്‌ളയിങ് ക്ലബ്. 1951ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച കേരള ഏവിയേഷന്‍ ട്രെയ്‌നിങ് സെന്റര്‍ 2006 മുതല്‍ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയായി മാറി. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്നിവ സ്വന്തമാക്കിയ നിരവധി വൈമാനികരെ ഇതിനകം സംഭാവന നല്‍കി രാജ്യാന്തര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

    വെബ്‌സൈറ്റ് : www.rajivgandhiacademyforaviationtechnology.org

    കോഴ്‌സുകള്‍ : പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് + കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്, പി.പി. ലൈസന്‍സുകാര്‍ക്ക് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്.

    പ്രവേശനടപടികള്‍ : ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യോഗ്യത : കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് പ്ലസ്ടു (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ തത്തുല്യം. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് എസ്.എസ്.എല്‍.സി. എഴുത്തുപരീക്ഷയുടെയും അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ പ്രവേശനം.

    (ജലീഷ് പീറ്റർ- 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് / ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ സെക്രട്ടറിയാണ്. ഫോണ്‍ : 9447123075)

    കൂടുതൽ വായിക്കാം- CAREER GUIDANCE: അനന്ത സാധ്യതകളുമായി ടൂറിസം-ട്രാവല്‍ സ്റ്റഡീസ്; കോഴ്സ് കേരളത്തിൽ എവിടെയൊക്കെ?
    First published: