• HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance: ഡിസൈനിങിലും ഭക്ഷ്യ സംസ്ക്കരണത്തിലും ബി.ടെക്

Career Guidance: ഡിസൈനിങിലും ഭക്ഷ്യ സംസ്ക്കരണത്തിലും ബി.ടെക്

(ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

  • News18
  • Last Updated :
  • Share this:
    അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

    ഡിസൈനിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഉയരങ്ങള്‍ തേടിപ്പോകാം

    ഫാഷന്‍ സങ്കല്‍പങ്ങളും അഭിരുചികളും ഉള്ളവര്‍ക്ക് ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ ഏറെ തൊഴില്‍ സാധ്യത ഉറപ്പ് നല്‍കുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി, ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, നിറ്റ് വെയര്‍ ഡിസൈന്‍ എന്നിവയിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.ടെക് ഫുട്‌വെയര്‍ ടെക്‌നോളജി, ഇന്ത്യന്‍ പാക്കേജിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.ബി.എ. പ്രോഗ്രാം എന്നിവ 100% ക്യാംപസ് പ്ലേസ്‌മെന്റ് ഉറപ്പു നല്‍കുന്നുണ്ട്.

    ഭക്ഷ്യസംസ്‌കരണത്തില്‍ ബി. ടെക്

    ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2011 ല്‍ യു എസില്‍ ഫുഡ് പ്രൊസസര്‍ക്ക് മണിക്കൂറില്‍ 13.26 ഡോളറായിരുന്നു ശബളം. ഇപ്പോഴത് വര്‍ഷം ശരാശരി 58.114 ഡോളറിലെത്തി. ഇന്ത്യയില്‍ ലഭ്യമായ കണക്കുപ്രകാരം 2017 ല്‍ ഫുഡ് ടെക്‌നോളജിസ്റ്റിന് ജോലി പരിചയത്തിനനുസരിച്ച് 11 ലക്ഷത്തോളം വാര്‍ഷിക ശമ്പളമുണ്ട്. അതിവേഗം വളരുകയാണ് ഭക്ഷ്യ സംസ്‌കരണ മേഖല.

    നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പ്രിയം കൂടി. ഏറ്റവും കൂടുതല്‍ വളര്‍ച്ചയും ലാഭവും ഉറപ്പുവരുത്തുന്ന മേഖലയായി ഭക്ഷ്യസംസ്‌കരണം മാറിക്കഴിഞ്ഞു. വന്‍ തൊഴില്‍ സാധ്യതകളാണ് ഭക്ഷ്യസംസ്‌കരണമേഖല മുമ്പോട്ടു വയ്ക്കുന്നത്. നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോല്‍പന്നങ്ങള്‍ വിപുലപ്പെടുന്ന ഇക്കാലത്ത് ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തിലധികമാണ്.

    എന്‍ജിനീയറിങ് കോഴ്‌സുകളില്‍ കോര്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ ശക്തിപ്പെടും. മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ വന്‍ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. നിര്‍മാണ മേഖലയിലെ കൂടി വരുന്ന തൊഴിലവസരങ്ങള്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കും.

    Institutes
    1. National Institute of Food Technolgy & Entreprebeurship Management, NIFTEM, Saonapet, Haryana
    2. Indian Crop Research Institute, Tanjavur, TN
    3. College of Food Technology, Thumburmuzhy, KVASU, Thrissur
    4. College of Food Technology, KUFOS, Kochi
    5. College of Food Technology, TKM College, Kollam

    തുടർന്ന് വായിക്കാൻ : നിയമ മേഖലയിലെ കോഴ്സുകളും സാധ്യതകളും
    First published: