• HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance: തൊഴിൽ സാധ്യതകളുടെ ഐ.ടി ലോകം

Career Guidance: തൊഴിൽ സാധ്യതകളുടെ ഐ.ടി ലോകം

(ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

  • News18
  • Last Updated :
  • Share this:
    അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

    ഐ. ടിയുടെ ലോകം സ്വന്തമാക്കൂ
    വിവരസാങ്കേതിക വിദ്യ ആഗോളതലത്തില്‍ പുത്തന്‍കുതിപ്പ് നടത്തുന്നു. ഐ.ടി അധിഷ്ഠിത കോഴ്‌സുകളുടെ അനന്തസാധ്യത വെളിപ്പെടുത്തുന്ന ഈ മുന്നേറ്റം കണ്ടില്ലെന്നു നടിക്കരുത്. ഐ.ടി, ഐ.ടി അധിഷ്ഠിത കോഴ്‌സുകള്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ക്കും സാധ്യത, യന്ത്രവല്‍ക്കരണം, സ്‌കിന്‍ വികസനം, സോഷ്യല്‍, മൊബൈല്‍, അനലിറ്റിക്‌സ്, ക്ലൗഡ് സര്‍വീസസ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് സാധ്യത കൂടാനിടയുണ്ട്.

    അനലിറ്റിക്‌സ് ബിഗ് ഡാറ്റ, ഗൂഗിള്‍, ബിസിനസ്സ് അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ട ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വന്‍ സാധ്യതകളാണ്. ആന്‍ഡ്രോയിഡ് വികസനം, മൊബൈല്‍ ആപ് വികസനം എന്നിവയില്‍ അഞ്ചു ലക്ഷത്തിലധികം ഒഴിവുകളും.
    കോഴിക്കോടുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ക്ലൗഡ് കംപ്യൂട്ടിങ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, Softwrae Technology[ Advanced Diploma in Big data Analytics, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, ജാവ എന്റര്‍പ്രൈസസ് എഡിഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nielit.in സന്ദര്‍ശിക്കുക.

    Institute
    1. Indian Institute of Technology
    2. National Institute of Technology
    3. Vellore Institute of Technlogy, Chennai
    4. Amrita University www.amrita.edu
    5. State Engineering Colleges
    6. Cochin University of Science & Technologywww.cusat.ac.in

    തുടർന്ന് വായിക്കാൻ; ഡിസൈനിങിലും ഭക്ഷ്യ സംസ്ക്കരണത്തിലും ബി.ടെക്
    First published: