കായിക മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ ഏറെയാണെങ്കിലും കായികലോകത്തെ തൊഴിലവസരങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ശരിയായ ധാരണയില്ല. പരിശീലകര്‍, ഒഫീഷ്യല്‍സ് എന്നീ രണ്ട് വിഭാഗം മാത്രമാണ് കായിക മേഖലയിലെ തൊഴിലുകളായി നമ്മള് കാണാറുളളു. എന്നാല്‍ ആധുനിക കാലത്ത് വലിയ ജോലിസാധ്യതയുള്ള മേഖലയാണ് കായികം. സ്പോട്സ് എഞ്ചിനിയറിങ്ങുകാര്ക്ക് തൊഴിലവസരങ്ങളും അനവധിയാണ്.
സ്പോര്‍ട്സ് എഞ്ചിനിയറിങ്
പുത്തന്‍ കായികോപകരണങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, പരീക്ഷണം, പരിപാലനം എന്നിവയെല്ലാമാണ് സ്പോര്‍ട് എഞ്ചിനിയര്‍മാരുടെ ചുമതല. കളിക്കളങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, പരിപാലനം, സ്പോര്‍ട് അപ്പാരല്‍സ്, സ്പോര്‍ട്സ് ലൈറ്റിങ്സ്, സ്പോര്‍ട്സ് അക്കൗസ്റ്റിക്സ്, സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിങ്, സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് വാഹനങ്ങള്‍, എന്നിങ്ങനെ നിരവധി മേഖലകളിലേക്കാണ് സ്പോര്‍ട്സ് എഞ്ചിനിയറിങ് വാതില്‍ തുറക്കുന്നത്.
Also Read: Career: പത്താം ക്ലാസുകാർക്ക് നേവിയിൽ സെയിലറാകാം
പഠനം
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അക്രഡിഷനോടു കൂടി ആറുമാസത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് എഞ്ചിനീയറിങ് കോഴ്സിന് എഞ്ചിനീയറിങ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. തമിഴ്നാട് സര്‍വകലാശാലയില്‍ പിജി സ്പോര്‍ട്സ് ടെക്നോളജി കോഴ്സ്, ബ്രിട്ടനിലെ ലോബറോ യൂണിവേഴ്സിറ്റി, ഷെഫീല്‍ഡ് ഹലാം യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റി എന്നിവിടങ്ങില്‍ പിജി കോഴ്സുകളുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.