നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance: വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകളുമായി നാനോ ടെക്നോളജി

  Career Guidance: വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകളുമായി നാനോ ടെക്നോളജി

  (ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

  nanotechnology

  nanotechnology

  • News18
  • Last Updated :
  • Share this:
   അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

   അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിര്‍മ്മാണവും സംബന്ധിച്ച പഠനമാണ് നനോ ടെക്‌നോളജി. വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ ഒട്ടനേകം മേഖലകലില്‍ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുമുണ്ട്.

   ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍  50% മാര്‍ക്കു നേടി പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് /എം.ടെക് കോഴ്‌സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്. ഉപരിപഠന സാധ്യകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയല്‍ സയന്‍സ്, ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോ മെഡിക്കല്‍, കെമിക്കല്‍സ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം.

   അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിര്‍മ്മാണവും സംബന്ധിച്ച പഠനമാണ് നനോ ടെക്‌നോളജി. വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ ഒട്ടനേകം മേഖലകലില്‍ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ നിന്നും 50% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് /എം.ടെക് കോഴ്‌സിന് പ്രവേശനം നേടാം.

   ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്. ഉപരിപഠന സാധ്യകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയല്‍ സയന്‍സ്, ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോ മെഡിക്കല്‍, കെമിക്കല്‍സ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം.

   കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ബി.എസ്.സി. കോഴ്‌സ് നിലവിലുണ്ട്. 55% ത്തില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

   നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ ടെക്‌നോളജിയില്‍ ഇന്റഗ്രേറ്റഡ് ബി.ടെക്/എം.ടെക് കോഴ്‌സുകളുണ്ട്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിത്.
   ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ./ബി.ടെക് ഉള്ളവര്‍ക്കും ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ് സയന്‍സ്, മെറ്റീരിയല്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എം.എസ്.സി ബിരുദമെടുത്തവര്‍ക്കും എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് ചേരാം. ഇവിടെ എം.എസ്.സി നാനോ സയന്‍സ്, എം.എസ്.സി. ഇന്‍ഡസ്ട്രിയല്‍ നാനോ സയന്‍സ് എന്നീ കോഴ്‌സുകളും നടത്തുന്നുണ്ട്.

   ഇന്ത്യയിലെ സ്ഥാപനങ്ങള്‍:
   1. Amity Institute of Nano Technology, Noida, Delhi : M.Tech in Nanotechnology (Integrated) M.Tech in Nanotechnology (Integrated). www.amity.edu
   2. IITs at Mumbai, Kanpur, Chennai, Guwahati and Delhi•    Biosys Biotech Lab & Research Centre, Chennai
   3. Indian Institute of Science, Bangalore•    National Institute of Technology(NIT), Rourkela
   4. National Institute of Technology (NIT), Kurukshetra (Haryana)
   5. Maulana Azad National Institute of Technology (MANIT), Bhopal
   6. Amritha Centre for Nanosciences (ACNS), Kochi
   7. Jawaharlal Nehru Center for Advanced Scientific Research, Bangalore
   8. Centre for Nanotechnology & Advanced Biomaterials (CeNTAB), Sastra University, Tamilnadu

   തുടർന്ന് വായിക്കാൻ: പഠിക്കാം സ്പേസ് ടെക്നോളജിയും ന്യൂറോ സയൻസും
   First published:
   )}