ഐടി ഓഫീസർ(76) അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ(670) രാജ്ഭാഷ അധികാരി(27) ലോ ഓഫീസർ(60) എച്ച്ആർ/ പേഴ്സണൽ ഓഫീസർ(20) മാർക്കറ്റിംഗ് ഓഫീസർ(302) എന്നിങ്ങനെയാണ് ഒഴിവുകൾ
രാജ്യത്തെ 17 പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റിനുള്ള ഒമ്പതാമത് പൊതുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സനൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി 1163 ഒഴിവുകളുണ്ട്.
ഐടി ഓഫീസർ(76) അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ(670) രാജ്ഭാഷ അധികാരി(27) ലോ ഓഫീസർ(60) എച്ച്ആർ/ പേഴ്സണൽ ഓഫീസർ(20) മാർക്കറ്റിംഗ് ഓഫീസർ(302) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഐടി ഓഫീസർ- കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് എന്നിവയിലേതിലെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ബിരുദവും ഡൊയാക് ബി ലെവൽ വിജയവും.
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ-നാലു വർഷത്തെ അഗ്രികൾച്ചർ ബിരുദം. അല്ലെങ്കിൽ ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ഫിഷറീസ് സയൻസ്/പിസി കൾച്ചർ/അഗ്രി മാർക്കറ്റിംഗ് ആൻഡ് കോ- ഓപ്പറേഷൻ/ കോ- ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/അഗ്രോ ഫോറസ്ട്രി/അഗ്രികൾച്ചറൽ ബയോ ടെക്നോളജി/ഫുഡ്സയൻസ്/അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്ഫുഡ്ടെക്നോളജി/ അഗ്രികൾച്ചറൽ എന്‍ജിനീയറിംഗ്/ സെറികൾച്ചർ എന്നിവ അനുബന്ധ വിഷയങ്ങളായുള്ള ബിരുദം.
രാജ്ഭാഷ അധികാരി- ഇംഗ്ലീഷ് ഒരു വിഷയമായി നേടിയ ബിരുദത്തിന് ശേഷം ഹിന്ദിയിൽ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയതിന് ശേഷം സംസ്കൃതത്തിൽ നേടിയ ബിരുദാനന്തര ബിരുദം.
ലോ ഓഫീസർ- നിയമത്തിൽ ബിരുദം. ബാർ കൗൺസിൽ അംഗത്വം.
എച്ച്ആർ/ പേഴ്സണൽ- ബിരുദം, പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ/എച്ച്ആർഡി/സോഷ്യൽവർക്ക്/ ലേബർലോ യിൽ ബിരുദാനന്തര ബിരുദം. /ഡിപ്ലോമ.
ഓൺലൈൻ പരീക്ഷ ഡിസംബര്‍28,29 തീയതികളിൽ പ്രാഥമിക ഓൺലൈൻ പരീക്ഷ. കേരളത്തിൽ (സ്റ്റേറ്റ് കോഡ് നമ്പർ 28) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.