• HOME
  • »
  • NEWS
  • »
  • career
  • »
  • Career | മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475

Career | മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475

ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം.

News18

News18

  • Share this:
    മിൽമ എറണാകുളം റീജിയണൽ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം.

    തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

    1) ടെക്നിക്കല്‍ സൂപ്രണ്ട്- എന്‍ജിനീയറിങ് (ഒഴിവ്- 5):

    മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ റഫ്രിജറേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡെയറി എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന യോഗ്യതക്കാരേയും പരിഗണിക്കും, 36,460-73,475 രൂപ.

    2) ടെക്നിക്കല്‍ സൂപ്രണ്ട്-ഡെയറി (ഒഴിവ്- 6): ഡെയറി സയന്‍സില്‍ ബിരുദം/ ഡിപ്ലോമ, ഡെയറി പ്ലാന്റില്‍ 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, 36,460-73,475 രൂപ.

    3) ഡെയറി കെമിസ്റ്റ്/ ഡെയറി ബാക്ടീരിയോളജിസ്റ്റ് (ഒഴിവ്- 6):

    എംഎസ്സി (ഡെയറി കെമിസ്ട്രി/ ഡെയറി മൈക്രോബയോളജി/ ഡെയറി ക്വാളിറ്റി കണ്‍ട്രോള്‍) അല്ലെങ്കില്‍ പിജി ഡിപ്ലോമ (ക്വാളിറ്റി കണ്‍ട്രോള്‍/ ബിഎസ്സി (ഡിടി), 2 വര്‍ഷത്തെ പ്രവൃത്തിപരിചയം, 36,460-73,475 രൂപ.

    4) അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (ഒഴിവ്- 6): ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം അല്ലെങ്കില്‍ ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് ബിരുദം, എംബിഎ (മാര്‍ക്കറ്റിങ് സ്‌പെഷലൈസേഷന്‍) അല്ലെങ്കില്‍ പിജി ഡിപ്ലോമ (ഐആര്‍എംഎയില്‍ നിന്നും), 2 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം, 36,460-73,745 രൂപ.

    5) അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസര്‍ (ഒഴിവ്- 2): ബിരുദം, എസിഎ/എഐസിഡബ്ല്യുഎ ഇന്റര്‍മീഡിയറ്റ് ജയം, ഒരു വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ എംകോം, രണ്ടു വര്‍ഷം പ്രവൃത്തിപരിചയം. മെക്കാനൈസ്ഡ്/ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സിസ്റ്റത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന, 36,460-73,475 രൂപ.

    6) അസിസ്റ്റന്റ് പഴ്സനേല്‍ ഓഫിസര്‍ (ഒഴിവ്- മൂന്ന്): ബിരുദം, പഴ്സനേല്‍ മാനേജ്മെന്റില്‍ പിജി ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍

    ബിരുദം, പഴ്സനേല്‍ മാനേജ്മെന്റില്‍ പിജി ബിരുദം അല്ലെങ്കില്‍ എംഎസ്ഡബ്ല്യു അല്ലെങ്കില്‍ എംബിഎ (പഴ്‌സനേല്‍ അഡ്മിനിസ്‌ട്രേഷന്‍) അല്ലെങ്കില്‍ പഴ്സനേല്‍ മാനേജ്മെന്റില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജി ഡിപ്ലോമ, മൂന്നു വര്‍ഷം പ്രവൃത്തിപരിചയം, 36,460-73,475 രൂപ.

    7) സിസ്റ്റം സൂപ്പര്‍വൈസര്‍ (ഒഴിവ്- 2): ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്സി അല്ലെങ്കില്‍ ബിഇ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ബിസിഎ/ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്/ കംപ്യൂട്ടര്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍/ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്), 3 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബിരുദം, പിജിഡിസിഎ/ തത്തുല്യം, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം, 27,710-63,915 രൂപ.

    8) മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (ഒഴിവ്- 3): ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, 24,005-55,470 രൂപ.

    9) ജൂനിയര്‍ സൂപ്പര്‍വൈസര്‍-പി ആന്‍ഡ് ഐ (ഒഴിവ്- 10): ബിരുദവും എച്ച്ഡിസിയും അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം അല്ലെങ്കില്‍ APCOS സൊസൈറ്റികളിലെ സെക്രട്ടറി ജോലിപരിചയം ( ബിരുദവും പെയ്ഡ് സെക്രട്ടറിയായി മൂന്നു വര്‍ഷം പ്രവൃത്തിപരിചയവും വേണം), 20,180-46,990 രൂപ.

    10) ലാബ് അസിസ്റ്റന്റ് (ഒഴിവ്- മൂന്ന്): ബിഎസ്സി (കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി), 20,180-46,990 രൂപ.

    11) ടെക്‌നീഷ്യന്‍ (ബോയിലര്‍) ഗ്രേഡ് II (ഒഴിവ്- 5): എസ്എസ്എല്‍സി, ഐടിഐ (ഫിറ്റര്‍), സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, ഫസ്റ്റ്/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്, 20,180-46,990 രൂപ.

    12) ടെക്‌നീഷ്യന്‍ (റഫ്രിജറേഷന്‍) ഗ്രേഡ് II (ഒഴിവ്- 6): എസ്എസ്എല്‍സി, ഐടിഐ റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.

    13) ടെക്‌നീഷ്യന്‍ (ഇലക്ട്രീഷന്‍) ഗ്രേഡ് II (ഒഴിവ്- 8): എസ്എസ്എല്‍സി, ഇലക്ട്രീഷന്‍ ട്രേഡില്‍ ഐടിഐ, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.

    14) ടെക്‌നീഷ്യന്‍ (ജനറല്‍) ഗ്രേഡ് II (ഒഴിവ്- 3): എസ്എസ്എല്‍സി, ഫിറ്റര്‍/ ബ്ലാക്ക് സ്മിത്ത് കം വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.

    15) ഡ്രൈവര്‍ ഗ്രേഡ് II (ഒഴിവ്- 6 ): എട്ടാം ക്ലാസ്, എല്‍എംവി ആന്‍ഡ് എച്ച്എംവി ലൈസന്‍സ്, ഹെവി ഡ്യൂട്ടി വെഹിക്കിളില്‍ മൂന്നു വര്‍ഷം പ്രവൃത്തിപരിചയം, 19,590-45,760 രൂപ.

    16) പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III (ഒഴിവ്- 50): എസ്എസ്എല്‍സി ജയം/ തത്തുല്യം. ബിരുദക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 16,500-38,650 രൂപ.

    ഉയര്‍ന്ന പ്രായം (01.01.2019ന്): 40 വയസ്.

    പട്ടിക വിഭാഗം, ഒബിസി, വിമുക്തഭടന്‍, മറ്റ് അര്‍ഹരായവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.

    അപേക്ഷാഫീസ്:തസ്തിക 1-6 വരെ: 1000 രൂപ, മറ്റ് തസ്തികകള്‍ക്ക്: 500 രൂപ.

    പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.

    തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, ഗ്രൂപ്പ് ഡിസ്‌കക്ഷന്‍, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഒന്നിലേറെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷയും ഫീസും നല്‍കണം.

    വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: www.milma.com

    Also Read 32 വയസിനു താഴെയുള്ള ബിരുദധാരിയാണോ? KAS നേടാൻ ഇനി 100 ദിവസം മാത്രം
    First published: