നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന ഖത്തറിൽ അവസരം

ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം

News18 Malayalam | news18-malayalam
Updated: October 11, 2019, 9:55 PM IST
നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന ഖത്തറിൽ അവസരം
പ്രതീകാത്മക ചിത്രം
  • Share this:
ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗില്‍ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.

ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ).

ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ സമര്‍പ്പിക്കേ അവസാന തീയതി 2019 ഒക്‌ടോബര്‍ 17.

നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.orgലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
First published: October 11, 2019, 9:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading