നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CAT 2021 രജിസ്‌ട്രേഷൻ ആരംഭിച്ചു; ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

  CAT 2021 രജിസ്‌ട്രേഷൻ ആരംഭിച്ചു; ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

  ഈ വർഷം നവംബർ 28നാണ് പരീക്ഷ നടക്കുക. മൂന്ന് ഘട്ടങ്ങളായി ആണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്താകെ 158 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   2021ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT) രജിസ്ട്രേഷന്‍ പ്രക്രിയകള്‍ ഇന്ന് (ഓഗസ്റ്റ് 4) മുതല്‍ ആരംഭിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഐഐഎം ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് iimcat.ac.in എന്ന വെബ്സൈറ്റ് വഴി CAT 2021 പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

   ഈ വര്‍ഷം നവംബര്‍ 28നാണ് പരീക്ഷ നടക്കുക. മൂന്ന് ഘട്ടങ്ങളായി ആണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്താകെ 158 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. പരീക്ഷ, സിബിറ്റി അഥവാ കമ്പ്യൂട്ടര്‍ അധിഷ്ടിത രീതിയിലാണ് ക്രമീകരിക്കുക. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 2020, മുതല്‍ പല ഐഐഎം സ്ഥാപനങ്ങളും ഓണ്‍ലൈനായി ആണ് ഇന്റര്‍വ്യൂ നടത്തുന്നത്.

   CAT 2021: യോഗ്യതാ മാനദണ്ഡങ്ങള്‍

   വിദ്യാഭ്യാസ യോഗ്യത: ക്യാറ്റ് 2021 പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടി ബിരുദം നേടിയിരിക്കണം, അല്ലെങ്കില്‍ തത്തുല്യമായ CGPA മാര്‍ക്ക് നേടിയിരിക്കണം. പട്ടികജാതിയിലും പട്ടിക വര്‍ഗ്ഗത്തിലും പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും 45 ശതമാനം ബിരുദ മാര്‍ക്ക് ആണ് മാനദണ്ഡം. ബിരുദം അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ക്യാറ്റ് 2021 ലേക്ക് അപേക്ഷിക്കാവുന്നതാണ്.

   CAT 2021: ആവശ്യമായ രേഖകള്‍

   ക്യാറ്റ് 2021 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൈയില്‍ കരുതേണ്ട രേഖകള്‍ -

   അപേക്ഷിക്കുന്നയാളുടെ സ്‌കാന്‍ ചെയ്ത ഫോട്ടോ
   സ്‌കാന്‍ ചെയ്ത ഒപ്പ്
   പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ്
   പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റ്
   ബിരുദത്തിന്റെയോ തത്തുല്യമായതോ ആയ മാര്‍ക്ക് ലിസ്റ്റ്
   പ്രവര്‍ത്തി പരിചയ രേഖ, ആവശ്യമുണ്ടെങ്കില്‍
   ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് കാണിക്കുന്ന രേഖ, ആവശ്യമുണ്ടെങ്കില്‍

   CAT 2021: അപേക്ഷിക്കേണ്ടത് എങ്ങനെ?

   സ്റ്റെപ് 1: ഐഐഎം ക്യാറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in തുറക്കുക
   സ്റ്റെപ് 2: വെബ്സൈറ്റിന്റെ ഹോം പേജില്‍ എത്തിയതിന് ശേഷം, CAT 2021 രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
   സ്റ്റെപ് 3: ക്യാറ്റ് 2021 രജിസ്ട്രേഷന് ആവശ്യമായ നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുക. ലോഗിന്‍ ചെയ്യാനാവശ്യമായ വിവരങ്ങള്‍ സേവ് ചെയ്യുക.
   സ്റ്റെപ് 4: ഇനി, ക്യാറ്റ് 2021 അപേക്ഷാ ഫോം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യതകളും മറ്റും നല്‍കി പൂരിപ്പിക്കുക.
   സ്റ്റെപ് 5: നിങ്ങളുടെ നഗരത്തിന്റെ പേര് നല്‍കുക. നിങ്ങള്‍ തിരഞ്ഞെടുത്ത നഗരത്തില്‍ മുന്‍ഗണന അനുസരിച്ച് ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുക.
   സ്റ്റെപ് 6: അപേക്ഷാ ഫീസ് അടച്ചതിന് ശേഷം നിങ്ങളുടെ ക്യാറ്റ് 2021 അപേക്ഷാ ഫോം സമര്‍പ്പിക്കുക.
   സ്റ്റെപ് 7: നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സേവ് ചെയ്ത് വെയ്ക്കുക.

   CAT 2021: അപേക്ഷാ ഫീസ്
   ക്യാറ്റ് 2021 പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന ജനറല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് 2200 രൂപയാണ് അപേക്ഷാ ഫീസ്. അതേ സമയം, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 1100 രൂപയാണ് അപേക്ഷാ ഫീസ്.
   Published by:Sarath Mohanan
   First published:
   )}