• HOME
  • »
  • NEWS
  • »
  • career
  • »
  • CBSE 12th Result 2021 | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

CBSE 12th Result 2021 | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

99.37 ശതമാനം പേർ വിജയിച്ചു. മാർക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

representative image

representative image

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: സി. ബി. എസ്​. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേർ വിജയിച്ചു. 12.96 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആണ്‍കുട്ടികള്‍ വിജയം സ്വന്തമാക്കി. പെണ്‍കുട്ടികളില്‍ വിജയ ശതമാനം 99.67. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറു മേനി വിജയം കൈവരിച്ചു. മാർക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ ഔദ്യോഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിച്ചത്​. https://www.cbse.gov.in , https://cbseresults.nic.in എന്നീ സൈറ്റുകളില്‍ ഫലമറിയാം.

    ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സംവിധാനം സി. ബി. എസ്​. ഇ ഒരുക്കിയിട്ടുണ്ട്​. സി. ബി. എസ്​. ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അ​ല്ലെങ്കില്‍ https://www.cbse.gov.in/ ഈ വെബ്​സൈറ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു​ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറിയാനാകും.

    സി. ബി. എസ്​. ഇ റോള്‍ നമ്പര്‍ അറിയുന്നത് ഇങ്ങനെ

    1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ കയറുക

    2. ഹോം പേജിൽ കാണുന്ന 'റോള്‍ നമ്പര്‍ ഫൈന്‍ഡര്‍' ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക

    3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ 'Continue' ഓപ്​ഷനാണ് നൽകേണ്ടത്

    4. സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തെരഞ്ഞെടുക്കുക

    5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നല്‍കുക

    6. ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പര്‍ കാണാനാകും.

    ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷയിലെ വിജയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ചതാണ്. 14 ലക്ഷത്തിലേറെ വിദ്യാർഥികളാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12 -ാം ക്ലാസ് ഫലത്തിനായി കാത്തിരിക്കുന്നത്. മാർക്ക് ഷീറ്റുകൾ cbse.nic.in, cbseresults.nic.in ൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഡിജിലോക്കർ സംവിധാനത്തിൽ നിന്നും ലഭിക്കും.

    ഇതാദ്യമായാണ് സിബിഎസ്ഇ ഉയർന്ന ബോർഡ് പരീക്ഷകളൊന്നും നടത്താതെ ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ഈ വർഷം, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ, പത്താം ക്ലാസ് ഫൈനൽ സ്കോർ, 11 ക്ലാസ് ഫൈനൽ സ്കോർ എന്നിവയിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി 12-ാം ക്ലാസ് ഫലങ്ങൾ നിശ്ചയിച്ചത്. വളരെയധികം ചർച്ചകൾക്ക് ശേഷം, ഈ വർഷത്തേക്കുള്ള സമവാക്യം ബോർഡ് അന്തിമമാക്കുകയായിരുന്നു.

    കഴിഞ്ഞ വർഷം 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 90% മാർക്ക് ലഭിച്ചിരുന്നു. ഈ വർഷം, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പല സ്കൂളുകളും ഉയർന്ന മാർക്ക് നൽകിയെങ്കിലും ഒടുവിൽ സിബിഎസ്ഇ സ്കൂളുകളോട് മാർക്ക് മിതപ്പെടുത്താനും സ്കോറുകൾ യുക്തിപരമായി നൽകാനും ആവശ്യപ്പെട്ടതായാണ്.

    സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇ​ന്‍റേണല്‍ മാര്‍ക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.
    Published by:Anuraj GR
    First published: