നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CBSE 12th Results: പ്രീ ബോർഡ് പരീക്ഷ; 10, 11 ക്ലാസുകളിലെ ഫലം അടിസ്ഥാനപ്പെടുത്തി മൂല്യ നി‍ർണയം നടത്താൻ സാധ്യത

  CBSE 12th Results: പ്രീ ബോർഡ് പരീക്ഷ; 10, 11 ക്ലാസുകളിലെ ഫലം അടിസ്ഥാനപ്പെടുത്തി മൂല്യ നി‍ർണയം നടത്താൻ സാധ്യത

  പത്താം ക്ലാസിലെയും, പതിനൊന്നാം ക്ലാസിലെയും ഫൈനൽ എക്സാം, പന്ത്രണ്ടാം ക്ലാസിലെ പ്രീബോർഡ് പരീക്ഷ തുടങ്ങി മൂന്ന് വർഷത്തെ പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ബോർഡ് ഇത്തവണത്തെ മൂല്യം നിർണയിക്കുക

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇത്തവണ സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനിരുന്ന 14 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ ഈ വർഷത്തെ മൂല്യ നിർണയം പ്രത്യേക സമവാക്യം ഉപയോഗിച്ച് നടത്തപ്പെടും. പത്താം ക്ലാസിലെയും, പതിനൊന്നാം ക്ലാസിലെയും ഫൈനൽ എക്സാം, പന്ത്രണ്ടാം ക്ലാസിലെ പ്രീബോർഡ് പരീക്ഷ തുടങ്ങി മൂന്ന് വർഷത്തെ പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ബോർഡ് ഇത്തവണത്തെ മൂല്യം നിർണയിക്കുക.

   വിദ്യാർത്ഥികളുടെ കഴിവുകളെ കുറിച്ചും പ്രകടനങ്ങളെ കുറിച്ചും സമഗ്രമായ വിലയിരുത്തൽ നടത്താൻ ഇത് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.  പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ രൂപീകരിച്ച 13 അംഗ സമിതി ഇന്ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയും നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. നേരത്തെ നിശ്ചയിച്ച തിയ്യതിൽ നിന്ന് സമിതി തീരുമാനമെടുക്കാൻ വൈകിയിട്ടുണ്ട്.
   Also Read ഈ ഗ്രാമത്തിൽ ജാതിയ്ക്കും മതത്തിനും സ്ഥാനമില്ല; നാല് മുസ്ലീം കുടുംബങ്ങൾക്കായി പള്ളി പണിയാൻ നാട്ടുകാർ

   സമിതിയുടെ നിർദ്ദേശങ്ങൾ സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കിൽ ഉടൻ തന്നെ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂലൈ 15 നാണ് ഫലം പുറത്തുവിടുമെന്ന് കരുതപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ബോർഡുകളും സിബിഎസ്ഇയുടെ മൂല്യ നിർണയ മാനദണ്ഡം പിന്തുടുരുമെന്ന് കരുതപ്പെടുന്നു.

   സിബിഎസ്ഇ പാനലിസ്റ്റുകൾ ചർച്ച ചെയ്യുന്ന മാനദണ്ഡം അനുസരിച്ച് പന്ത്രണ്ടാം ക്ലാസിലെ പ്രീബോഡ് പരീക്ഷക്ക് 40 ശതമാനം വരെ വെയ്റ്റേജ് മാർക്കുണ്ടാവും. അതേസമയം 10, 11 ക്ലാസുകൾക്ക് 30 ശതമാനമായിരിക്കാനാണ് സാധ്യത. സമിതിയിലെ മിക്ക അംഗങ്ങളും ഈ തീരുമാനത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും അന്തിമ തീരുമാനം ഇതുവരെ സമിതി എടുത്തിട്ടില്ല.
   Also Read സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 

   പരീക്ഷയുടെ തിയറി വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്ന 80 മാർക്കിന് മാത്രമേ ഈ മാനദണ്ഡം ബാധകമാകൂ. ശേഷിക്കുന്ന 20 മാർക്കിന് സാധാരണ മാനദണ്ഡങ്ങളായ പ്രാക്ടിക്കലും ഇന്റേണൽ മാർക്കുകളും വിലയിരുത്തും. കോവിഡ് മഹാമാരി കാരണം പ്രാക്ടിക്കലുകൾ നടത്താൻ കഴിയാത്ത സ്കൂളുകൾക്ക് വിർച്വൽ പ്രാക്ടിക്കലുകൾ നടത്താൻ ബോർഡ് അനുമതി നൽകി. ഇതുവരെ പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് എന്നിവ നടത്താത്ത സ്കൂളുകൾ‌ക്ക് ഇവ ഓൺലൈനായി നടത്താൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ ജൂൺ 28ന് മുമ്പ് മാർക്കുകൾ നൽകിയിരിക്കുന്ന ലിങ്കിൽ‌ അപ്‌ലോഡ് ചെയ്യണം.

   Also  Read മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വൻ തോതിൽ മദ്യം കടത്തി; ഉദ്യോഗസ്ഥർ പിടിയിലാകും

   സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക മമത ശർമ്മയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കേന്ദ്രം പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന്, ഇന്ത്യയിലുടനീളമുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏകീകൃത മൂല്യനിർണയവും കോളേജ് പ്രവേശനത്തിന് കാലതാമസം ഉണ്ടാകാത്ത തരത്തിൽ സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമയബന്ധിതമായ ഫല പ്രഖ്യാപനവും മമത ശർമ്മ ആവശ്യപ്പെട്ടിരുന്നു. അതിനാൽ, നാളെ പരീക്ഷാഫലം പുറത്തു വിടുന്ന തീയതിയും സ്റ്റേറ്റ് ബോർഡ്, എൻഐഒസ് പരീക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
   Published by:Aneesh Anirudhan
   First published:
   )}