നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CBSE | സിബിഎസ്‌ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം

  CBSE | സിബിഎസ്‌ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ടേംനവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും

  • Share this:
   സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2021-22 വര്‍ഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ടേംനവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ 22 വരെയാണ് നടക്കുക.

   ബോർഡ് പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം സ്കൂളുകൾ തന്നെ അനുവദിക്കാൻ ശ്രമിക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അവരവർ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് അവരുടെ പരീക്ഷാ കേന്ദ്രം മാറ്റാനുള്ള വ്യവസ്ഥ സിബിഎസ്ഇ ബോർഡ് അനുവദിച്ചു.

   കോവിഡ് മൂലം ക്ലാസുകൾ ഓൺലൈനാക്കിയതോടെ പല വിദ്യാർഥികളും മറ്റു സ്ഥലങ്ങളിലേക്കു പോയിരുന്നു. വിദ്യാർഥികളുടെ സ്വന്തം സ്കൂളുകൾക്കു പകരം മറ്റു കേന്ദ്രങ്ങൾ പരീക്ഷാ സെന്ററായി തിരഞ്ഞെടുക്കാനുള്ള അവസരമാകും പുതിയ നിർദ്ദേശ പ്രകാരം ലഭിക്കുക. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.

   "ചില വിദ്യാർത്ഥികൾ അവർ പ്രവേശനം നേടിയ സ്കൂളുള്ള നഗരത്തിൽ അല്ല താമസിക്കുന്നതെന്നും ഇത് ബോർഡിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും " സിബിഎസ്ഇ വ്യക്തമാക്കി.

   ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ ഉചിതമായ തീരുമാനം എടുത്തത്. ഇതുവഴി വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യാനുസരണം പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം തീരുമാനിച്ച് അപേക്ഷ സമർപ്പിക്കാം. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ബോർഡ് ലഭ്യമാക്കും.

   പരീക്ഷാ നഗരം മാറ്റാനുള്ള വിൻഡോ ഉടൻ തുറക്കും. എന്നാൽ ഓരോ വിഷയത്തിനുമുള്ള പരീക്ഷ തീയതികൾ ഇതുവരെ ബോർഡ് വ്യക്തമാക്കിയിട്ടില്ല.ടേം-എൻഡ് പരീക്ഷകൾ 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.

   സിലബസിന്റെ ആദ്യ പകുതി മാത്രം ഉൾക്കൊള്ളുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എംസിക്യു) ആയിരിക്കും ആദ്യ ടേം മേജർ പരീക്ഷയിൽ ഉണ്ടായിരിക്കുക. ഒബ്ജക്ടീവ് ടൈപ്പ് ഫോർമാറ്റിൽ ആയിരിക്കും ആദ്യ ടേം പരീക്ഷ. ശൈത്യകാലം കണക്കിലെടുത്ത് രാവിലെ 11.30 മുതലാണ് ഒന്നാം ടേം പരീക്ഷകൾ ആരംഭിക്കുക.

   സിബിഎസ്ഇ ചോദ്യപേപ്പർ സജ്ജീകരിച്ച് മാർക്കിംഗ് സ്കീമിനൊപ്പം സ്കൂളുകളിലേക്ക് അയയ്ക്കും. സിബിഎസ്ഇ നിയമിക്കുന്ന എക്സ്റ്റേണൽ സെന്റർ സൂപ്രണ്ടുമാരുടെയും നിരീക്ഷകരുടെയും മേൽനോട്ടത്തിലായിരിക്കും പരീക്ഷകൾ നടക്കുക.

   സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. സമ്പൂർണ തീയതി ക്രമം പുറത്തുവിടാൻ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

   90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷകൾ രാവിലെ 11.30നാകും ആരംഭിക്കുക. സാധാരണ സിബിഎസ്ഇ പരീക്ഷകള്‍ 10.30നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നല്‍കുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. മാർച്ച്–ഏപ്രിലിൽ നടക്കുന്ന രണ്ടാം ടേം പരീക്ഷയ്ക്കു ശേഷമാകും അന്തിമ ഫലം പ്രസിദ്ധീകരിക്കുക.
   Published by:Karthika M
   First published:
   )}