നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CBSE Class 10 Result 2021 | സിബിഎസ്ഇ പത്താം ക്ലാസിൽ 99.04 ശതമാനം വിജയം; ഏറ്റവും മുന്നിൽ തിരുവനന്തപുരം റീജിയൻ

  CBSE Class 10 Result 2021 | സിബിഎസ്ഇ പത്താം ക്ലാസിൽ 99.04 ശതമാനം വിജയം; ഏറ്റവും മുന്നിൽ തിരുവനന്തപുരം റീജിയൻ

  ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം ഉണ്ടാകും

  Class 10 Result

  Class 10 Result

  • Share this:
   ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. പരീക്ഷന നടത്താതെ തയ്യാറാക്കിയ ഫലം അനുസരിച്ച് ഇത്തവണ 99.04 ശതമാനമാണ് വിജയം. ഇത് എക്കാലത്തെയും ഉയർന്ന വിജയ ശതമാനമാണ്. റീജിയൻ അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് മുന്നിൽ തിരുവനന്തപുരത്ത് 99.99 ശതമാനമാണ് വിജയം. ബംഗളുരു, ചെന്നൈ, പൂനെ തുടങ്ങിയ റീജിയനുകളാണ് തൊട്ടുപിന്നിൽ. 90.54 ശതമാനമാണ് ഗുവഹത്തി റീജിയനാണ് ഏറ്റവും പിന്നിൽ.

   സിബിഎസ്ഇ സൈറ്റിലെ ലിങ്കിൽ നിന്ന് പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ആവശ്യമാണ്. അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭ്യമാകും. cbse.nic.incbse results.nic.in എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ digilocker.gov.n- ലും ഉമാങ് ആപ്പിലും ലഭ്യമാകും.

   ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

   ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം ഉണ്ടാകും. ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും.

   വിവിധ റീജിയനുകളിലെ വിജയ ശതമാനം

   തിരുവനന്തപുരം - 99.99%
   ബെംഗളൂരു - 99.96%
   ചെന്നൈ - 99.94%
   പൂനെ - 99.92%
   അജ്മീർ - 99.88%
   പഞ്ചകുല - 99.77%
   പട്ന - 99.66%
   ഭുവനേശ്വർ - 99.62%
   ഭോപ്പാൽ - 99.47%
   ചണ്ഡീഗഡ് - 99.46%
   ഡെറാഡുൺ - 99.23%
   പ്രയാഗ - 99.19%
   നോയിഡ - 98.78%
   ഡൽഹി വെസ്റ്റ് - 98.74%
   ഡൽഹി ഈസ്റ്റ് - 97.80%
   ഗുവാഹത്തി - 90.54%

   20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. പരീക്ഷകൾ റദ്ദാക്കപ്പെട്ടതിനാൽ, വിദ്യാർത്ഥികളെ അവരുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കി പ്രാക്ടിക്കൽ, യൂണിറ്റ് ടെസ്റ്റുകൾ, പ്രീ-ബോർഡുകൾ, മിഡ് ടേമുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങൾ ഇതാദ്യമായാണ് ബോർഡ് പ്രഖ്യാപിക്കുന്നത്.

   സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ പെൺകുട്ടികൾക്കാണ് ആൺകുട്ടികളെക്കാൾ വിജയത്തിൽ മുൻതൂക്കം. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 99.24% പെൺകുട്ടികൾ വിജയിച്ചു, ആൺകുട്ടികളുടെ വിജയ ശതമാനം 98.89% ആണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളും വിജയിച്ചു.

   രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90% ഉം അതിൽ കൂടുതൽ മാർക്കും നേടിയപ്പോൾ 57824 വിദ്യാർത്ഥികൾ 95% ഉം അതിൽ കൂടുതൽ മാർക്ക് നേടി.

   CBSE പത്താം ക്ലാസ് ഫലം: SMS വഴി എങ്ങനെ ഫലം പരിശോധിക്കാം

   ഘട്ടം 1: നിങ്ങളുടെ ഫോണിൽ മെസേജ് ഓപ്പൺ ചെയ്യുക

   ഘട്ടം 2: cbse10, സ്ഥലം, നിങ്ങളുടെ റോൾ നമ്പർ ടൈപ്പ് ചെയ്യുക

   ഘട്ടം 3: 7738299899 എന്ന നമ്പറിലേക്ക് ഈ ടെക്സ്റ്റ് മെസേജ് അയയ്ക്കുക

   ഘട്ടം 4: ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് SMS- ൽ ഫലം ലഭിക്കും.

   കഴിഞ്ഞ വർഷം, മൊത്തം 18,85,885 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു, അതിൽ 17,13,121 പേർ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ 91.46 % വിജയം നേടി. 2019 ൽ 91.1% വിദ്യാർത്ഥികൾ വിജയിച്ചു.
   Published by:Anuraj GR
   First published:
   )}