HOME » NEWS » Career » CBSE CLASS 12 RESULT RESULTS DELAYED AS FINALISING THE SCORE UNTIL JULY 25

CBSE Class 12 Result | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം വൈകും; ടാബുലേഷൻ ജോലികൾ ജൂലൈ 25 വരെ നീട്ടി

ഫലം കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുന്നതിനായി അവധി ദിനമായ ഇന്ന് സിബിഎസ്ഇയിലെ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ 22ന് അന്തിമ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്

News18 Malayalam | news18-malayalam
Updated: July 21, 2021, 5:17 PM IST
CBSE Class 12 Result | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം വൈകും; ടാബുലേഷൻ ജോലികൾ ജൂലൈ 25 വരെ നീട്ടി
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി. ബി. എസ്. ഇ) 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. അന്തിമ ടാബുലേഷൻ ജോലികൾ ജൂലൈ 22ൽനിന്ന് 25 വരെ നീട്ടിയതോടെയാണിത്. പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു. എന്നാൽ ഇത് ജൂലൈ 25 (വൈകുന്നേരം 5) വരെ നീട്ടുകയായിരുന്നു.

ഫലം കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുന്നതിനായി അവധി ദിനമായ ഇന്ന് സി ബി എസ് ഇയിലെ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ 22ന് അന്തിമ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഫലം അന്തിമമാക്കുന്നതിന് സ്കൂളുകളെ സഹായിക്കുന്നതിന്, ആസ്ഥാനത്തെ പ്രാദേശിക ഓഫീസുകളും പരീക്ഷാ വകുപ്പും അവധി ദിവസമായ ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കുമെന്ന് സി ബി എസ് ഇ നേരത്തെ പ്രസ്താവനയിൽ പറഞ്ഞു.

Also Read- 2021-22 അധ്യായന വര്‍ഷത്തേക്കുള്ള പത്ത്, പ്ലസ്ടു പരീക്ഷകള്‍ രണ്ടു ടേമുകളായി; സ്‌കീം പ്രഖ്യാപിച്ച് സിബിഎസ്ഇ

തുടർച്ചയായ രണ്ടാം തവണയും സി ബി എസ് ഇ 10, 12 ഫലങ്ങൾക്കുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് ഈ വർഷം പുറത്തിറക്കില്ല. നിലവിലുള്ള കോവിഡ് -19 മഹാമാരി സാഹചര്യവും മൂല്യനിർണ്ണയ മാനദണ്ഡത്തിലെ മാറ്റങ്ങളും കാരണമാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.

Also Read- NEET Exam| ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സി ബി എസ് ഇ ഈ വർഷം ബോർഡ് പരീക്ഷകൾ നടത്തിയിട്ടില്ല. ഇതര മൂല്യനിർണ്ണയ പദ്ധതികളോടെയാണ് ഫലങ്ങൾ തയ്യാറാക്കുന്നത്, അതനുസരിച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനായി ഈ അധ്യയന വർഷത്തിലെ ഫലങ്ങൾ കണക്കാക്കുകയും ചെയ്യും. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി, സി ബി എസ് ഇ 40: 30: 30 വിലയിരുത്തൽ പദ്ധതിക്ക് രൂപം നൽകി, അവിടെ പത്താം ക്ലാസിലെ വാർഷിക പരീക്ഷകൾക്ക് 30% മാർക്കും, 11 ക്ലാസിലെ വാർഷിക പരീക്ഷകൾക്ക് 30% മാർക്കും, പന്ത്രണ്ടാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയ്ക്ക് 40%ഉം മാർക്ക് നൽകിയാണ് ഫലം തയ്യാറാക്കുന്നത്.

Also Read- എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നു

അതേസമയം, 11, 12 മാർക്കിന്റെ മോഡറേഷനായുള്ള ടാബുലേഷൻ പോർട്ടൽ ജൂലൈ 16 മുതൽ തുറന്നിട്ടുണ്ടെന്ന് സി ബി എസ് ഇ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 31 നകം ഫലം പ്രഖ്യാപിക്കുന്നതിനായി പോർട്ടൽ ജൂലൈ 22 ന് ക്ലോസ് ചെയ്യുമെന്ന് ബോർഡ് അനുബന്ധ സ്കൂളുകൾക്ക് അയച്ച കത്തിൽ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ലഭ്യമാകും. സി ബി എസ് ഇ പാസ് സർട്ടിഫിക്കറ്റുകളും മാർക്ക്ഷീറ്റുകളും ഡിജിലോക്കർ പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: July 21, 2021, 5:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories