• HOME
  • »
  • NEWS
  • »
  • career
  • »
  • CBSE | സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷ ഏപ്രിൽ 26 മുതൽ

CBSE | സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷ ഏപ്രിൽ 26 മുതൽ

പരീക്ഷാ സമയം രാവിലെ 10.30 മുതലാണ് ആരംഭിക്കുന്നത്. 2 മണിക്കൂറാണ് പരീക്ഷാ സമയക്രമം. കുട്ടികൾക്ക് ചോദ്യപേപ്പർ വായിക്കുവാൻ 15 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: സി ബി എസ്‌ ഇ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 26ന് ആരംഭിച്ച് ജൂൺ 15ന് അവസാനിക്കുന്ന വിധത്തിലാണ് ടൈംടേബിൾ. രാവിലെ 10.30 മുതൽ പരീക്ഷ ആരംഭിക്കുമെന്ന് സി ബി എസ്‌ ഇ പത്രകുറിപ്പിൽ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിച്ച് ജൂൺ 15ന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിച്ച് മെയ് 24ന് അവസാനിക്കും.

    കോവിഡിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾ പരീക്ഷയ്ക്ക് കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നതിനാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഉണ്ടായ പഠന നഷ്ടം ഒഴിവാക്കാനാണ് ടേം വണ്‍, ടേം ടു പരീക്ഷകള്‍ തമ്മില്‍ കൂടുതല്‍ ഇടവേള അനുവദിച്ചിരിക്കുന്നത്. അതിനാല്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും. ജെ ഇ ഇ മെയിന്‍ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്‌ഇ പ്രസ്താവനയില്‍ അറിയിച്ചു. സാധാരണ നിലയിൽ ഏപ്രിൽ മുതൽ മാർച്ച് വരെയാണ് CBSC യുടെ അധ്യയന വർഷം.

    Also Read- KVPY Exam | കെവിപിവൈ പരീക്ഷ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്താൻ സാധ്യത

    പരീക്ഷാ സമയം രാവിലെ 10.30 മുതലാണ് ആരംഭിക്കുന്നത്. 2 മണിക്കൂറാണ് പരീക്ഷാ സമയക്രമം. കുട്ടികൾക്ക് ചോദ്യപേപ്പർ വായിക്കുവാൻ 15 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സി ബി എസ് ഇ വ്യക്തമാക്കുന്നു. ഏപ്രില്‍ അവസാനം ചൂട് കനക്കാൻ സാധ്യതയുള്ളതിനാല്‍ നേരത്തെ പരീക്ഷ നടത്തണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍വന്നിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പരീക്ഷ നടക്കുന്നതിനാല്‍ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സി ബി എസ് ഇ വ്യക്തമാക്കി. ഇതേ കാരണത്താല്‍ രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്താനും ബുദ്ധിമുട്ടുണ്ടെന്നും സിബിഎസ്‌ഇ അറിയിച്ചു.

    Summary- C B S E announces Class X and XII exam dates The exam will start from April 26. The timetable starts on April 26 and ends on June 15. The examination will start from 10.30 am, C B S E said in a press release. The Class XII examination will begin on April 26 and end on June 15. The Class X examination will begin on April 26 and end on May 24.
    Published by:Anuraj GR
    First published: