നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • CBSE Exam | സിബിഎസ്ഇ ഒന്നാം ടേം പരീക്ഷകൾ ആരംഭിച്ചു; വിദ്യാർത്ഥികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അറിയാം

  CBSE Exam | സിബിഎസ്ഇ ഒന്നാം ടേം പരീക്ഷകൾ ആരംഭിച്ചു; വിദ്യാർത്ഥികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അറിയാം

  ഈ വർഷം, സിബിഎസ്ഇ പരീക്ഷ രീതികളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 12-ാം ക്ലാസ് ഒന്നാം ടേം പരീക്ഷകൾ ഇന്ന് ആരംഭിച്ചു. സംരംഭകത്വം, ബ്യൂട്ടി ആൻഡ് വെൽനസ് (entrepreneurship, beauty and wellness) എന്നീ മൈനർ വിഷയങ്ങളുടെ പരീക്ഷകളാണ് ആദ്യ ദിവസം നടത്തുക. എല്ലാ വിദ്യാർത്ഥികൾക്കും ഈ പരീക്ഷ ബാധകമല്ല.

   ഈ വർഷം, സിബിഎസ്ഇ പരീക്ഷ രീതികളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. രണ്ട് ബോർഡ് പരീക്ഷകൾ ഓഫ്‌ലൈൻ മോഡിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം ടേം പരീക്ഷകൾ മൾട്ടിപ്പിൾ ചോയ്‌സ് (MCQ) മോഡിൽ നടത്തുമെന്നും ബോർഡ് അറിയിച്ചു. അതേസമയം രണ്ടാം ടേമിലെ പരീക്ഷകൾ സബ്‌ജക്റ്റീവ് ആയിരിക്കും. കൂടാതെ വിഷയങ്ങളെ മൈനർ, മേജർ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

   സിബിഎസ്ഇ പരീക്ഷാ ടൈം ടേബിൾ അനുസരിച്ച് മൈനർ വിഷയങ്ങളുടെ പരീക്ഷ നവംബർ 16 മുതലും പ്രധാന വിഷയങ്ങളുടെ പരീക്ഷ ഡിസംബർ 1 മുതലും നടത്തും. 12-ാം ക്ലാസിലെ 114 മൈനർ വിഷയങ്ങൾക്കുള്ള ബോർഡ് പരീക്ഷകൾ ഇന്ന് രാവിലെ 11:30 മുതൽ 1 മണി വരെ നടത്തും.

   സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ വിദ്യാർത്ഥികൾ പാലിക്കേണ്ട ചില പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ..    • സിബിഎസ്ഇ 12-ാം ക്ലാസ് ഒന്നാം ടേം പരീക്ഷ എംസിക്യൂ ഫോർമാറ്റിലായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരങ്ങൾ രേഖപ്പെടുത്താൻ ഒഎംആർ ഷീറ്റുകൾ നൽകും.

    • ഒഎംആർ ഷീറ്റ് പൂരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ കറുപ്പ് അല്ലെങ്കിൽ നീല ബോൾപോയിന്റ് പേന ഉപയോഗിക്കേണ്ടതാണ്.

    • രാവിലെ 11.30 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ദൈർഘ്യം 90 മിനിറ്റാണ്. ചോദ്യപേപ്പർ വായിക്കുന്നതിനുള്ള സമയമായി വിദ്യാർത്ഥികൾക്ക് 20 മിനിറ്റ് നൽകും.

    • അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം.

    • അഡ്മിറ്റ് കാർഡ് കൈവശമില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അതുകൊണ്ട് പരീക്ഷയ്ക്ക് പോകും മുമ്പ് അഡ്മിറ്റ് കാർഡ് കൈവശമുണ്ടെന്ന് ഉറപ്പാക്കുക.

    • കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈവശം വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

    • പരീക്ഷാ ഹാളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ പാടില്ല
   Also Read- KVPY Exam | കെവിപിവൈ പരീക്ഷ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്താൻ സാധ്യത

   സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ ഹൈബ്രിഡ് (ഓൺലൈനും ഓഫ്‌ലൈനും) ആക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നവംബർ 18 ലേക്ക് മാറ്റി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ മോഡിലും പരീക്ഷ എഴുതാനുള്ള സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആറംഗ വിദ്യാർത്ഥി സംഘമാണ് ഹർജി ഫയൽ ചെയ്തത്.

   Also Read- Block chain | കേരള ബ്ലോക്ക്ചെയിന്‍ അക്കാദമിയുടെ സര്‍ട്ടിഫൈഡ് ബ്ലോക്ക്ചെയിന്‍ അസ്സോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
   Published by:Rajesh V
   First published:
   )}