HOME » NEWS » Career » CEMENT CORPORATION OF INDIA NOTIFIES JOBS FOR ENGINEERS GRADUATES

സിമന്റ് കോര്‍പറേഷനില്‍ 46 എഞ്ചിനീയർ, ഓഫീസര്‍ ഒഴിവുകള്‍; 30വരെ അപേക്ഷിക്കാം

ജൂൺ 30വരെ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം

News18 Malayalam | news18-malayalam
Updated: June 23, 2021, 9:13 AM IST
സിമന്റ് കോര്‍പറേഷനില്‍ 46 എഞ്ചിനീയർ, ഓഫീസര്‍ ഒഴിവുകള്‍; 30വരെ അപേക്ഷിക്കാം
News18 Malayalam career news
  • Share this:
ഡൽഹിയിലെ സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 46 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയർ, ഓഫീസർ തസ്തികയിലാണ് അവസരം. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

എഞ്ചിനീയർ- 29: ഒഴിവുകൾ: പ്രൊഡക്ഷൻ- 8, മെക്കാനിക്കൽ- 6, സിവിൽ- 3, മൈനിങ്- 4, ഇൻസ്ട്രുമെന്റേഷൻ- 4, ഇലക്ട്രിക്കൽ- 4. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Also Read- 1.77 ലക്ഷം രൂപ വരെ ശമ്പളം, CRPF അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കാം

ഓഫീസർ- 7: വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്.

മെറ്റീരിയൽ മാനേജ്മെന്റ്- 3: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ് എഞ്ചിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

മാർക്കറ്റിങ്- 2: മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തെ എംബിഎ/ തത്തുല്യം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്- 4: സി എ/ഐസിഡബ്ല്യുഎ/ഫിനാൻസിൽ രണ്ടുവർഷത്തെ എംബിഎ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഹ്യൂമൻ റിസോഴ്സ്- 2: പേഴ്സണൽ മാനേജ്മെന്റ്/എച്ച് ആർ/ലേബർ വെൽഫെയർ/ഐആർ എംബിഎ/ ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ എം എസ് ഡബ്ല്യു. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

കമ്പനി സെക്രട്ടറി- 1: യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

Also Read- ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

രാജ്ഭാഷ അധികാരി- 1: യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ലീഗൽ- 4: യോഗ്യത: മൂന്നുവർഷത്തെ എൽഎൽബി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ എൽഎൽബി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂൺ 30.

English Summary: Cement Corporation of India Limited has invited applications from engineers, graduates, postgraduates and others to fill 46 contractual posts. The application forms are available on the official website and the deadline for submission of it is June 30. The vacancies will be filled at units in Tandur, Bokajan, Rajban and at corporate office, carrying all India service liability.
Published by: Rajesh V
First published: June 23, 2021, 9:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories