• HOME
  • »
  • NEWS
  • »
  • career
  • »
  • CENTRAL GOVERNMENTS FIT INDIA QUIZ STARTS IN SEPTEMBER 01 JS

കേന്ദ്രസര്‍ക്കാരിന്റെ 'ഫിറ്റ് ഇന്ത്യ ക്വിസി'ന് സെപ്റ്റംബറില്‍ തുടക്കം; ഓരോ സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'ഫിറ്റ് ഇന്ത്യ ക്വിസ്' എന്ന ലോകോത്തര ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് ഇവന്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'ഫിറ്റ് ഇന്ത്യ ക്വിസ്' എന്ന ലോകോത്തര ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് ഇവന്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'ഫിറ്റ് ഇന്ത്യ ക്വിസ്' എന്ന ലോകോത്തര ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് ഇവന്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

  • Share this:
    ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'ഫിറ്റ് ഇന്ത്യ ക്വിസ്' എന്ന ലോകോത്തര ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് ഇവന്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ പ്രക്രിയ അടുത്ത മാസം ആരംഭിക്കും.

    ഈ ക്വിസ് പരിപാടിയില്‍ പങ്കെടുക്കാനായി രാജ്യത്തെ ഓരോ സ്‌കൂളില്‍ നിന്നും രണ്ടോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആവശ്യപ്പെടും. ഇവര്‍ പ്രാഥമിക തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ആയിരിക്കും മത്സരിക്കുക. തുടര്‍ന്ന് ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണ പ്രദേശത്ത് നിന്നും 32 സ്‌കൂളുകളെ സംസ്ഥാനതല മത്സരത്തിനായി തിരഞ്ഞെടുക്കും. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ വെബ്കാസ്റ്റ് ചെയ്യുന്ന ഈ മത്സരഘട്ടത്തില്‍ നിന്നും ഓരോ സംസ്ഥാനത്തു നിന്നും കേന്ദ്രഭരണ പ്രദേശത്തു നിന്നും ഒരു ചാമ്പ്യനെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 36 സംസ്ഥാന തല ചാമ്പ്യന്മാരായിരിക്കും ദേശീയതലത്തില്‍ മത്സരിക്കുക. ഈ മത്സരഘട്ടം ടെലിവിഷനുകളിലും ഒരു പ്രമുഖ സ്വകാര്യ കായിക ചാനലിലും സംപ്രേക്ഷണം ചെയ്യപ്പെടും.

    'മത്സരം കൂടുതല്‍ രസകരമാക്കാന്‍ സംസ്ഥാനതല മത്സരത്തില്‍ തങ്ങളുടെ സ്‌കൂളിലെ ഏതെങ്കിലും ടീച്ചറെയോ മാതാപിതാക്കളെയോ വിളിച്ച് സഹായം തേടാനുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കും. ബസര്‍ റൗണ്ട്, ഓഡിയോ/വീഡിയോ റൗണ്ട് തുടങ്ങി വിവിധ ഘട്ടങ്ങളും മത്സരത്തിലുണ്ടാകും. ഇന്ത്യന്‍ കായികമേഖലയുടെ ചരിത്രം, പരമ്പരാഗത കായിക ഇനങ്ങള്‍, യോഗ, കായികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങി വിപുലമായ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തും' ന്യൂസ് 18-ന് ലഭിച്ച ഈ പദ്ധതിയെക്കുറിച്ചുള്ള രൂപരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

    'ഫിറ്റ് ഇന്ത്യ ക്വിസി'ന്റെ സംസ്ഥാനതല മത്സരങ്ങള്‍ നടത്താനായി സര്‍ക്കാര്‍ ഒരു കമ്പനിയെ ചുമതലപ്പെടുത്തും. ഓരോ സംസ്ഥാനത്തിനും വേണ്ടി രണ്ട് ക്വിസ് മാസ്റ്ററുകളെ വീതം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തിരഞ്ഞെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനതല മത്സരങ്ങള്‍ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സരഘട്ടങ്ങളില്‍ ഉപയോഗിക്കാനായി 500 മള്‍ട്ടിമീഡിയ ചോദ്യങ്ങളുടെ ശേഖരവും മത്സരച്ചുമതലയുള്ള കമ്പനി തയ്യാറാക്കും.

    ദേശീയതല മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ ഘട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ദേശീയതല മത്സരം ഒരു പ്രമുഖ സ്വകാര്യ കായിക ചാനലിലും ഒരു ദേശീയ ചാനലിലും കൂടാതെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, യുവജനക്ഷേമ-കായിക മന്ത്രാലയം, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫിറ്റ് ഇന്ത്യ എന്നിവയുടെ സമൂഹ മാധ്യമ പേജുകളിലും സംപ്രേക്ഷണം ചെയ്യും. ഫിറ്റ് ഇന്ത്യ ക്വിസിന്റെ അന്തിമഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കുട്ടികളില്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് ഫിറ്റ് ഇന്ത്യ ക്വിസ് നടത്തുന്നതിന്റെ ലക്ഷ്യം.
    Published by:Jayashankar AV
    First published:
    )}