നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • UGC | കേന്ദ്ര സർവകലാശാലകളിലെ അനധ്യാപക ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും ഇനി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി നിർബന്ധമെന്ന് യുജിസി

    UGC | കേന്ദ്ര സർവകലാശാലകളിലെ അനധ്യാപക ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും ഇനി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി നിർബന്ധമെന്ന് യുജിസി

    അനധ്യാപക തസ്തികകളുടെ കേഡർ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ (CRR) രൂപപ്പെടുത്താൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അധ്യാപക ഒഴിവുകൾ പോലെ തന്നെ അനധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളുടെ പരസ്യങ്ങൾ നൽകുന്നതിന് മുമ്പ് ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സർവകലാശാലകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ (Ministry of Education) അനുമതി വാങ്ങണമെന്ന് യുജിസി നിർദ്ദേശം.

      അനധ്യാപക തസ്തികകളുടെ കേഡർ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ (CRR) രൂപപ്പെടുത്താൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

      വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നത് വരെ അനധ്യാപക തസ്തികകളൊന്നും പരസ്യപ്പെടുത്തുകയോ നികത്തുകയോ ചെയ്യരുതെന്നാണ് കേന്ദ്ര സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ചട്ടങ്ങളുടെ ഭാഗമായി, വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ആദ്യ വ്യവസ്ഥ.

      വിജ്ഞാപനത്തിലെ രണ്ടാമത്തെ വ്യവസ്ഥ അനുസരിച്ച് അനധ്യാപക തസ്തികകൾ പരസ്യപ്പെടുത്തുകയോ നികത്തുകയോ ചെയ്യുന്നതിനുമുമ്പ്, കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് കർശനമായി ജോലിസമയവിവരപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സർവകലാശാലകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

      CRRൽ ഇനിയുള്ള ഭേദഗതികൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. അംഗീകൃത സിആർആറിന്റെ പകർപ്പ് സർവകലാശാലകൾ യുജിസിക്ക് അയയ്‌ക്കേണ്ടതുണ്ട്.

      Also read- UGC Chairperson | യുജിസി ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 30

      ഒട്ടുമിക്ക കേന്ദ്ര സർവകലാശാലകളും അനധ്യാപക തസ്തികകളുടെ കേഡർ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യുജിസി ഇത്തരത്തിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചത്.

      അനധ്യാപക തസ്തികകളിലേക്കുള്ള കേഡർ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ കേന്ദ്ര സർവകലാശാലകളെയും അറിയിച്ചിട്ടുണ്ടെങ്കിലും മിക്ക സർവകലാശാലകളും നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ പറഞ്ഞു.

      ഇത് കണക്കിലെടുത്ത് പുതിയ വിജ്ഞാപനത്തിൽ പുതിയ വ്യവസ്ഥകളോടെ അനധ്യാപക തസ്തികകളുടെ കേഡർ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ (സിആർആർ) രൂപീകരിക്കാൻ കേന്ദ്ര സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

      ഗതാഗതം, ശുചിത്വം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ സ്ഥിരം ജീവനക്കാരെ ഏൽപ്പിക്കുന്നതിന് പകരം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കണമെന്ന് എല്ലാ കേന്ദ്ര സർവകലാശാലകളെയും അറിയിച്ച് 2002 സെപ്റ്റംബർ 6ന് യുജിസി നൽകിയ കത്തും വിജ്ഞാപനത്തിൽ പരാമർശിക്കുന്നുണ്ട്.

      ഈ പോയിന്റ് അടിസ്ഥാനമാക്കി, ഏറ്റവും പുതിയ വിജ്ഞാപനത്തിൽ, സൂപ്പർഅനുവേഷൻ, വിരമിക്കൽ, മരണം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ വരുന്ന അനധ്യാപക തസ്തികകളിലെ ഒഴിവുകൾ യുജിസിയുടെ മുൻകൂർ അനുമതിയില്ലാതെ നികത്താൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.

      വിജ്ഞാപനത്തിലെ അവസാന വ്യവസ്ഥയിൽ ഗ്രൂപ്പ് സിയിലും ബിയിലും വരുന്ന ജൂനിയർ ലെവൽ തസ്തികകളിലേക്ക് അഭിമുഖത്തോടുകൂടിയ റിക്രൂട്ട്‌മെന്റ് ഉണ്ടാകില്ലെന്നും മന്ത്രാലയം സർവകലാശാലകളോട് വ്യക്തമാക്കിയിട്ടുണ്ട്.

      Also read- Jobs | ഒരു ഒഴിവിലേയ്ക്ക് മത്സരിക്കുന്നത് 75 പേർ; ദേശീയ കരിയർ സർവ്വീസ് പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ എണ്ണം ഒരു കോടി കടന്നു

      ലോക്ക്ഡൗണിന് ശേഷം യൂണിവേഴ്സിറ്റികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനഃരാരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഡൽഹി സർവകലാശാല പോലുള്ള കേന്ദ്ര സർവകലാശാലകൾ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കുന്നതിനായി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും മറ്റു പദ്ധതിയിട്ടിരുന്നു.
      Published by:Naveen
      First published:
      )}