HOME /NEWS /Career / CUCET | കേന്ദ്ര സര്‍വകലാശാല പരീക്ഷ ഇനി മലയാളത്തിലും എഴുതാം; 12 ഭാഷകളില്‍ നടത്താന്‍ തീരുമാനം

CUCET | കേന്ദ്ര സര്‍വകലാശാല പരീക്ഷ ഇനി മലയാളത്തിലും എഴുതാം; 12 ഭാഷകളില്‍ നടത്താന്‍ തീരുമാനം

ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് CUCET നടത്തുന്നത്

ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് CUCET നടത്തുന്നത്

ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് CUCET നടത്തുന്നത്

  • Share this:

    ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളുടെ (central universities) പൊതു പ്രവേശന പരീക്ഷയായ (common entrance test) (സിയുസിഇടി) ഇനി ഒന്നിലധികം ഭാഷകളില്‍ (multiple languages) എഴുതാന്‍ കഴിയും.

    ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ CUCET നടത്തുന്നത്.

    ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി. എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഇഡഇഋഠ നടത്തുമെന്ന് രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.

    Also Read- Qatar recruitment | ഖത്തറില്‍ ജോലിക്ക് നടത്തിയ അഭിമുഖം തട്ടിപ്പെന്നാരോപിച്ച് സംഘര്‍ഷവും കൈയ്യാങ്കളിയും

    അസം യൂണിവേഴ്‌സിറ്റി സില്‍ചാര്‍, ആന്ധ്രാപ്രദേശ് കേന്ദ്ര സര്‍വകലാശാല, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല, ഹരിയാന കേന്ദ്ര സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല, കര്‍ണാടക കേന്ദ്ര സര്‍വകലാശാല, കേരള കേന്ദ്ര സര്‍വകലാശാല, പഞ്ചാബ് കേന്ദ്ര സര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, സൗത്ത് ബീഹാറിലെ കേന്ദ്ര സര്‍വകലാശാലയും തമിഴ്നാട്ടിലെ കേന്ദ്ര സര്‍വകലാശാല എന്നിവയാണ് CUCET പരീക്ഷയില്‍ ഉള്‍പ്പെടുന്ന സര്‍വ്വകലാശാലകള്‍.

    Also Read- SBI Recruitment 2021 | SBIയില്‍ 1226 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    മെഡിക്കല്‍ പ്രവേശനം- നീറ്റ് (യുജി), എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്- ജെഇഇ (മെയിന്‍) 2021, ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ (എഐഎസ്എസ്ഇഇ) 2021 എന്നിവ ഈ ഷെഡ്യൂള്‍ ചെയ്ത ഭാഷകളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനകം നടത്തിയിട്ടുണ്ട്. നീറ്റ് (യുജി)യിലെ ചോദ്യപേപ്പറുകളുടെ വിവര്‍ത്തനം 12 ഷെഡ്യൂള്‍ ചെയ്ത ഭാഷകളിലേക്ക് ശരിയായ രീതിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

    First published:

    Tags: Central university, Entrance exam