• HOME
  • »
  • NEWS
  • »
  • career
  • »
  • Central university| കേന്ദ്ര സർവകലാശാലകളിൽ വിദഗ്ധർക്ക് അധ്യാപകരാകാം; പുതിയ നീക്കവുമായി കേന്ദ്രം

Central university| കേന്ദ്ര സർവകലാശാലകളിൽ വിദഗ്ധർക്ക് അധ്യാപകരാകാം; പുതിയ നീക്കവുമായി കേന്ദ്രം

നിലവിലുള്ള ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ഒരു വിദഗ്ധ സമിതി രൂപീകരിക്കും.

Image Credits: Shutterstock (പ്രതീകാത്മക ചിത്രം)

Image Credits: Shutterstock (പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ പ്രൊഫഷണലുകളെയും വ്യവസായ വിദഗ്ധരെയും പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരുമായി നിയമിക്കുന്നതിനുള്ള ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നാണ് സൂചന.

    സർവ്വകലാശാലാ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശുപാർശ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിലുള്ള ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ഒരു വിദഗ്ധ സമിതി രൂപീകരിക്കും.

    യുജിസി ചെയർപേഴ്സൺ ജഗദീഷ് കുമാർ അധ്യക്ഷനായ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ പുതിയ പുതിയ ശുപാർശ ചർച്ച ചെയ്തിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു യോഗം.

    വ്യവസായ മേഖലയിൽ നിന്നും ധാരാളം ആളുകൾ വിദ്യാഭ്യാസ മേഖലയിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ മേഖലയുമായി സഹകരിക്കുന്നതിന് എൻഇപിയിൽ ഊന്നൽ നൽകിയിട്ടുണ്ട്. എന്നാൽ, നിലവിലെ സംവിധാനത്തിൽ വിദഗ്ധരെ നിയമിക്കുന്നതിൽ തടസ്സമുണ്ടെന്ന് ജഗദീഷ് കുമാർ പറഞ്ഞു.
    Also Read-കേരള ബാങ്കിൽ 1200 പേർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്ക്കാലിക നിയമനം

    നിലവിലെ മാനദണ്ഡപ്രകാരം സർവകലാശാലകളിലും കോളേജുകളിലും അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് പിഎച്ചിഡി നിർബന്ധമാണ്.

    ടെക് മേഖലയിൽ കരിയർ വേണോ? വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയുമായി ഗൂഗിൾ

    ഗൂഗിളും  ടാലന്റ്സ്പ്രിന്റും ചേർന്ന് വനിതാ എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയുടെ നാലാം പതിപ്പ് ഈ വർഷം നടത്തും. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സംരംഭകരെയും വിദ്യാർത്ഥിനികളെയും മികച്ച സാങ്കേതിക കരിയർ തിരഞ്ഞെടുക്കുന്നതിനായി തയ്യാറെടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് WEയുടെ പ്രധാന ലക്ഷ്യം.
    Also Read-ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് നാഗ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍; പിന്തുണച്ച് അധ്യാപകരും

    ഈ വർഷം, ആഗോളതലത്തിൽ മികച്ച സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരാകുന്നതിന് 250 ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും 100 ശതമാനം ട്യൂഷൻ സ്കോളർഷിപ്പും 100,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. രണ്ട് വർഷത്തെ മികച്ച പരിശീലനമാണ് പദ്ധതി വഴി വാഗ്ദാനം ചെയ്യുന്നത്. ടാലന്റ്‌സ്പ്രിന്റിലെ മികച്ച ഫാക്കൽറ്റികളുടെ ക്ലാസുകളും വ്യവസായ വിദഗ്ധരിൽ നിന്നും ഗൂഗിളിലെ എഞ്ചിനീയർമാരിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും മികച്ച മാർഗനിർദേശങ്ങളും വിദ്യാർത്ഥിനികൾക്ക് ലഭിക്കും.
    Published by:Naseeba TC
    First published: