• HOME
  • »
  • NEWS
  • »
  • career
  • »
  • നാഷണൽ ഡിഫൻസ്, നേവൽ അക്കാദമി പ്രവേശനം:വനിതകൾക്കും അപേക്ഷിക്കാം

നാഷണൽ ഡിഫൻസ്, നേവൽ അക്കാദമി പ്രവേശനം:വനിതകൾക്കും അപേക്ഷിക്കാം

ഡിഫൻസ്, നേവൽ അക്കാദമി പ്രവേശന പരീക്ഷയിൽ വനിതകളേയും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് അപേക്ഷ ക്ഷണിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:


    ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമയിലേക്കും പ്രവേശിക്കാൻ വനിതകൾക്കും അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. 15 -18 പ്രായമുള്ള അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്.

    upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അടുത്ത മാസം എട്ടാണ് അവസാന തീയ്യതി. നവംബർ 14 നാണ് പ്രവേശന പരീക്ഷ.

    ഡിഫൻസ്, നേവൽ അക്കാദമി പ്രവേശന പരീക്ഷയിൽ വനിതകളേയും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഈ വർഷം തന്നെ അപേക്ഷ ക്ഷണിച്ചത്.

    അഡ്വ. കുശ് കാൽറയാണ് പെൺകുട്ടികളേയും പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തണമെന്ന് കാട്ടി ഹർജി നൽകിയത്.

    എയര്‍ഫോഴ്‌സ്, നേവല്‍ വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

    പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്.

    കശാപ്പ് പഠിക്കണോ? ശാസ്ത്രീമായി തന്നെ; പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം

    കശാപ്പ് പഠിക്കണോ?... ശാസ്ത്രീയമായി കശാപ്പ് പഠിക്കാനും തൊഴിൽനേടാനും ഇപ്പോൾ അവസരം ഒരുങ്ങുന്നു. കൃഷിവകുപ്പിന്റെ കീഴിൽ കണ്ണൂർ പാട്യത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ബയോ റിസോഴ്‌സ് ആൻഡ് അഗ്രികൾച്ചർ റിസർച്ചിലാണ് രണ്ട് സെമസ്റ്ററുകളുള്ള ബുച്ചറി സ്ളോട്ടർ ഹൗസ് മാനേജ്‌മെന്റ് ആൻഡ് മീറ്റ് പ്രോസസിങ് കോഴ്‌സ് പുതുതായി തുടങ്ങുന്നത്. പ്ലസ് ടു പാസായ 30 വയസിൽ താഴെയുള്ളവർക്ക് കോഴ്സിൽ ചേരുന്നതിനായി അപേക്ഷിക്കാം. നിലവിൽ വെറ്ററിനറി സർവകലാശാലയിൽ കശാപ്പിൽ ശാസ്ത്രീയ പരിശീലനം നൽകുന്നുണ്ട്.

    നിലവിൽ കശാപ്പ് ശാലകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നത്. അറവുശാലകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഇതിന് പ്രധാന കാരണം. രോഗബാധയില്ലാത്ത കന്നുകാലികളെയാണ് കശാപ്പുചെയ്യുന്നതെന്ന് ഉറപ്പാക്കുന്നുമില്ല. ഇറച്ചിവെട്ടുകാർ രോഗബാധിതരാകാനുള്ള സാധ്യതയും കൂടുന്നുണ്ട്. മറ്റു കന്നുകാലികൾ രോഗബാധിതരാകാനും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലെ അറവ് ഇടയാക്കുന്നുണ്ട്. മാംസം ശരിയായരീതിയിൽ കൈകാര്യം ചെയ്യപ്പെടാത്തതിനാൽ കഴിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി വഴിയരികിലും മറ്റും തള്ളുന്നതും കടുത്ത ആരോഗ്യഭീഷണിയുണ്ടാക്കുന്നുണ്ട്.

    ശാസ്ത്രീയമായി അറവുനടത്തിയാൽ അവശിഷ്ടങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റി നേട്ടമുണ്ടാക്കാനാകും. കാലികളുടെ രക്തം, തുകൽ, എല്ല്, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കാനാകും. ഇതിനുള്ള സംവിധാനങ്ങളും പരിശീലനം ലഭിച്ചവരും സംസ്ഥാനത്ത് കുറവായതിനാൽ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്കരണശാലകളിലേക്ക് അറവുമാലിന്യങ്ങൾ കയറ്റി അയയ്ക്കുകയാണ്.
    Published by:Naseeba TC
    First published: