നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഉദ്യോഗാർത്ഥികളോട് സർക്കാർ പ്രതികാരം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

    പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഉദ്യോഗാർത്ഥികളോട് സർക്കാർ പ്രതികാരം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

    ഉദ്യോഗാർത്ഥികളോട് സർക്കാർ പ്രതികാരം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു

    KPSC

    KPSC

    • Share this:
    തിരുവനന്തപുരം: ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

    വനിതാ സിവിൽ പൊലീസ് ഓഫീസർ ഉൾപ്പെടെ 493 പി എസ് സി റാങ്ക് ലിസ്റ്റുകളാണ് ആഗസ്റ്റ് 4ന് അവസാനിക്കുന്നത്. ഇതിൽ വിവിധ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരവും ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വിഷയം ഉന്നയിച്ചത്.

    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

    റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത്  കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും.



    നിയമനങ്ങള്‍ പരമാവധി പി.എസ്.സി. മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി. പരീക്ഷകളും ഇന്‍റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നതാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്‍റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    എന്നാൽ നിലവിലെ സാഹചര്യത്തിൽ  ഉദ്യോഗാർത്ഥികളോട് സർക്കാർ  പ്രതികാരം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പല ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കഴിഞ്ഞ തവണത്തെ ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും സതീശൻ ആരോപിച്ചു.

    ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരം.

    ഫെബ്രുവരി അഞ്ച് മുതൽ ഓഗസ്റ്റ് മൂന്നു വരെ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റ്കളുടെയും കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം പി.എസ്.സിയോട് ശുപാർശ ചെയ്തു. ശുപാർശ പി.എസ്.സി. അംഗീകരിച്ചു. 493 തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഓഗസ്റ്റ് നാലുവരെ നീട്ടിയത്.

    റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി എങ്കിലും കാര്യമായ നിയമനം നടന്നില്ല. ലോക്ക്ഡൗൺ കാലത്ത് ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
    Published by:user_57
    First published:
    )}