• HOME
 • »
 • NEWS
 • »
 • career
 • »
 • Best-University | വിദേശവിദ്യാഭ്യാസം: മികച്ച യൂണിവേഴ്സിറ്റികൾ എങ്ങനെ തിരഞ്ഞെടുക്കാം?

Best-University | വിദേശവിദ്യാഭ്യാസം: മികച്ച യൂണിവേഴ്സിറ്റികൾ എങ്ങനെ തിരഞ്ഞെടുക്കാം?

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ സര്‍വകലാശാല കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  #പരോമിത പെയിന്‍  ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ സര്‍വകലാശാല കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ വിജയിക്കാന്‍ സഹായിക്കുന്നതിനും ശരിയായ സര്‍വ്വകലാശാല എങ്ങനെ കണ്ടെത്താമെന്നതിനെ കുറിച്ച് യു.എസ്. യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരും ഇന്ത്യയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കുവെച്ച ചില ടിപ്പുകളാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

  യു.എസ്. സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ലൊക്കേഷന്‍, ഫണ്ടിംഗ്, വിദ്യാര്‍ത്ഥികളുടെ എണ്ണം, ഫാക്കല്‍റ്റി, കാമ്പസ് പ്രവര്‍ത്തനങ്ങള്‍, പ്ലെയ്സ്മെന്റുകള്‍ എന്നിവയാണിവ. എന്നിരുന്നാലും, ഏത് സര്‍വകലാശാലയിലേക്ക് അപേക്ഷിക്കണമെന്ന് തീരുമാനിക്കുമ്പോള്‍ പല വിദ്യാര്‍ത്ഥികളും ഒരു സ്ഥാപനത്തിന്റെ റാങ്കിംഗിലോ ബ്രാന്‍ഡ് മൂല്യത്തിലോ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഒരു സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക് അന്തരീക്ഷം വിലയിരുത്തുന്നതിനുള്ള ഒരു മാര്‍ഗം റാങ്കിംഗ് ആയിരിക്കുമെങ്കിലും, അത് പ്രാഥമിക പരിഗണനയായിരിക്കരുത്.

  കോളേജുകൾ തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്? നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു കോളേജ് എത്രമാത്രം നിറവേറ്റുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നാണ് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ടീം മാനേജരും ഇടക്കാല സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടറുമായ കാമറൂണ്‍ സദാഫി പറയുന്നത്. "പലപ്പോഴും, യുസി ബെര്‍ക്ക്ലിയുടെ റാങ്കിംഗില്‍ വിദ്യാര്‍ത്ഥികള്‍ ആവേശം കാണിക്കുന്നത് ഞാന്‍ കാണാറുണ്ട്. അത് മികച്ചതാണ്. എന്നിരുന്നാലും, സര്‍വകലാശാല നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുന്നു എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ഥാപനം പരിഗണിക്കാതെ തന്നെ റാങ്കിംഗുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു".

  അക്കാദമിക്, സാമൂഹികം, പാരിസ്ഥിതികം, സാമ്പത്തികം, പ്രൊഫഷണല്‍ എന്നീ ഘടകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കേണ്ടത് പ്രധാനമാണെന്ന് സദാഫി നിര്‍ദേശിക്കുന്നു. അതിനാല്‍ ഒരു കോളേജോ സര്‍വ്വകലാശാലയോ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ വ്യക്തിഗത വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് സ്വയം ചോദിക്കുക. നിങ്ങളുടെ കുടുംബത്തിന് എന്താണ് വേണ്ടതെന്നും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്നും ചോദിക്കുക. ഓരോ സര്‍വ്വകലാശാലയും എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

  Also read: 12th Man review | ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'

  യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ഏകദേശം 4,000 ബിരുദ അക്കാദമിക് സ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്നുണ്ട്. വിര്‍ജീനിയ ടെക്കിലെ അന്താരാഷ്ട്ര പ്രവേശനത്തിനുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ടൈലര്‍ ഓക്സ്ലി പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരം സര്‍വകലാശാലകളുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും വലിയ ഗവേഷണ സര്‍വ്വകലാശാലകളോ ചെറിയ പൊതുവിദ്യാലയങ്ങളോ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതിനാല്‍, ഒരു സര്‍വ്വകലാശാലയില്‍ എന്താണ് തിരയുന്നതെന്ന് കൃത്യമായി തിരിച്ചറിയാന്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. ഇത് അവരുടെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന പ്രോഗ്രാമുകളുള്ള സ്‌കൂളുകളെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു.

  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടെത്തുന്നതിന് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കാം. 2009-ല്‍ ഫ്‌ലോറിഡ സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നൈമിഷ് ഉപാധ്യായ പറയുന്നത്, ഒരു രൂപരേഖ തയ്യാറാക്കുന്നതിലൂടെ താന്‍ എന്താണ് പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നും താന്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ്.

  അപ്ലൈഡ് മാത്തമാറ്റിക്സിലും ഇക്കണോമിക്സിലും ഇരട്ട ബിദുദം നേടിയ ഗൗരി തല്‍വാറിനും നിരവധി ആഗ്രഹങ്ങളുണ്ടായിരുന്നു. ബര്‍ണാര്‍ഡ് കോളേജിലാണ് അവള്‍ പഠിച്ചത്. പക്ഷേ അവളുടെ പ്രധാന ബിരുദം ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു. കാമ്പസ് ജീവിതം അടിപൊളിയായിരുന്നു. ഈ കാമ്പസിലെ അക്കാദമിക് പ്രോഗ്രാമുകളും മികച്ചതായിരുന്നുവെന്നും അവള്‍ പറയുന്നു. "എനിക്ക് ഗണിതവും നൃത്തവും പഠിക്കാനായിരുന്നു ആഗ്രഹം. ആള്‍ക്കൂട്ടവും എനിക്ക് താല്‍പ്പര്യമായിരുന്നു. എനിക്ക് ഒരു ഗ്രാമീണ കാമ്പസ് യോജിക്കുമെന്നും ഞാന്‍ കരുതുന്നില്ല," അവള്‍ പറയുന്നു.

  നഗരങ്ങള്‍ക്ക് പ്രൊഫഷണല്‍ നേട്ടങ്ങളും നല്‍കാനാകും. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ മുംബൈ സ്വദേശിനിയായ അതിത ഷെട്ടി പറയുന്നത്, താന്‍ ഈ സര്‍വ്വകലാശാല തിരഞ്ഞെടുത്തത് ഗവേഷണ വിഷയത്തെയും ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരുടെയും ശുപാര്‍ശ പരി​ഗണിച്ചാണ് എന്നാണ്. വലിയ നഗരങ്ങളിലോ സമീപത്തോ താമസിക്കുന്നത് മികച്ച ജോലി സാധ്യതകള്‍ നല്‍കുമെന്നും അതിത പറയുന്നു.

  ''ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി മനസ്സിലാക്കുക എന്നതായിരുന്നു ആദ്യപടി. ഞാന്‍ നേരത്തെ ഇതേക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതിനാല്‍, എന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് എനിക്ക് വ്യക്തത ഉണ്ടായിരുന്നു,'' മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് 2019 ല്‍ ബിസിനസ് അനലിറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ഈശ്വര്‍ ശേഷാദ്രി പറയുന്നു. സര്‍വ്വകലാശാലയിലെ ഒരു പ്രോഗ്രാം എന്റെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്നുവെന്ന് മനസ്സിലാക്കുകയായിരുന്നു രണ്ടാം ഘട്ടമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് റൂം അനുഭവങ്ങളെക്കുറിച്ചും സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുമെല്ലാം ഗവേഷണം ചെയ്തുവെന്നും ഈശ്വര്‍ പറയുന്നു. അഡ്മിഷനെ കുറിച്ചുള്ള തീരുമാനങ്ങളും കോളേജുകളും ഒത്തുവന്നപ്പോള്‍ താന്‍ ശരിയായ സര്‍വകലാശാല തെരഞ്ഞെടുത്തുവെന്നും ഈശ്വര്‍ പറയുന്നു.

  താല്‍പ്പര്യമുള്ള കോഴ്‌സ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നുണ്ടോ, ലക്ഷ്യത്തിലെത്താന്‍ അത് അവരെ സഹായിക്കുമോ, കോഴ്സ് വര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ പ്രായോഗികമാണോ, ഫാക്കല്‍റ്റി നേതാക്കള്‍ അവര്‍ തിരഞ്ഞെടുത്ത വിഷയ മേഖലയിലാണോ, യൂണിവേഴ്‌സിറ്റിയിലെ അന്തരീക്ഷം എങ്ങനെയുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദിക്കാമെന്ന് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിറ്റെര്‍ബി ഇന്ത്യ ഓഫീസ് ഡയറക്ടര്‍ സുധ കുമാര്‍ പറയുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും, അതിനാല്‍ അവരുടെ മുന്‍ഗണനകള്‍ ഏറ്റവും നന്നായി നിറവേറ്റുന്ന സര്‍വ്വകലാശാലകളിലേക്ക് അപേക്ഷിക്കണമെന്നും അവള്‍ പറയുന്നു.

  ഇത്തരം സര്‍വകലാശാലകളിലേക്കുള്ള അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍ പ്രയാസകരവും ദൈര്‍ഘ്യമേറിയതുമായിരിക്കും. എങ്കിലും ധാരാളം അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടുണ്ട്. യു.എസ്. വിദ്യാഭ്യാസ സമ്പ്രദായം വളരെ വൈവിധ്യപൂര്‍ണ്ണമാണ്, വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും, അവര്‍ ഏത് തരത്തിലുള്ള സര്‍വ്വകലാശാലകളാണ് അന്വേഷിക്കുന്നത് എന്നത് ഇവിടെ പ്രശ്‌നമല്ല, അവര്‍ക്ക് ഇവിടെ അനുയോജ്യമായ സര്‍വകലാശാലകള്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും ഓക്‌സ്‌ലി പറയുന്നു.

  (റെനോയിലെ നെവാഡ സര്‍വകലാശാലയിലെ ഗ്ലോബല്‍ മീഡിയ സ്റ്റഡീസിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖിക).

  Courtesy: SPAN Magazine, U.S. Embassy, New Delhi
  Published by:user_57
  First published: