• HOME
 • »
 • NEWS
 • »
 • career
 • »
 • City Union Bank Recruitment 2021 | സിറ്റി യൂണിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ : നവംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം

City Union Bank Recruitment 2021 | സിറ്റി യൂണിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ : നവംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 14 ആണ്

 • Last Updated :
 • Share this:
  സിറ്റി യൂണിയന്‍ ബാങ്കില്‍(Citi Union Bank)ഒഴിവുള്ള അസിസ്റ്റന്റ് മാനേജര്‍(Assistant Manager post)തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കുന്നവര്‍ 30 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. നിരവധി ഒഴിവുകളുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 14 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തഴെ വായിക്കുക  കമ്പനിസിറ്റി യൂണിയന്‍ ബാങ്ക്
  ഒഴിവുകളുടെ എണ്ണംനിരവധി
  പ്രായപരിധി30 വയസ്സില്‍ താഴെയുള്ളവരായിരിക്കണം
  തിരഞ്ഞെടുക്കല്‍ രീതിഇന്റര്‍വ്യൂ വഴി തിരഞ്ഞെടുത്ത് നിയമിക്കും.
  വിദ്യാഭ്യാസംBL/LLB ബിരുദം ഉണ്ടായിരിക്കണം.ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം
  അപേക്ഷിക്കാനുള്ള അവസാന തീയതിനവംബര്‍ 14
  അപേക്ഷാ രീതിഓണ്‍ലൈന്‍
  അപേക്ഷ ഫീസ്ഫീസ്  ഇല്ല

  കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണാൻ

  ഈ ലിങ്ക് https://www.cityunionbank.com/careers സന്ദർശിക്കുക .

  അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ

  https://forms.zohopublic.com/cityunionbank/form/CITYUNIONBANKLEGALRECRUITMENT2021/formperma/XLpOtn4OnX2x87AMJGbh6aAMiVxVo46G8iMDKeZX_bQ

  ഈ ലിങ്കിൽ പോകുക.

  സിറ്റി യൂണിയൻ ബാങ്ക് ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?


  ഘട്ടം 1- സിറ്റി യൂണിയൻ ബാങ്ക് കരിയർ പേജിൽ പ്രവേശിക്കുക @ https://www.cityunionbank.com/web-page/careers

  ഘട്ടം 2- ഇപ്പോൾ സിറ്റി യൂണിയൻ ബാങ്ക് ജോലികൾ തിരഞ്ഞെടുക്കാൻ ലഭ്യമാകും.
  ഘട്ടം 3-ജോലിയുടെ പേര് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.  ഘട്ടം 4 - യോഗ്യതാ മാനദണ്ഡങ്ങളും പ്രധാന ഉത്തരവാദിത്തവും ശ്രദ്ധാപൂർവ്വം വായിക്കുക

  ഘട്ടം 5-"അപേക്ഷ സമർപ്പിക്കുക" ബട്ടൺ ക്ലിക്ക് ചെയ്യുക.

  സ്റ്റെപ്പ് 7-നിങ്ങൾ അനുയോജ്യനാണെങ്കിൽ ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,അപ്ലൈ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  Also Read-NHAI Recruitment 2021 | നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം: നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

  ആമസോണ്‍ മുതല്‍ കോഗ്‌നിസന്റ് വരെ; ഐടി ഇതര ജോലികൾക്ക് അപേക്ഷ ക്ഷണിച്ച് മുന്‍നിര കമ്പനികള്‍

  വന്‍ ശമ്പളവും ബഹുമാനവും കിട്ടുന്ന ജോലികളും തൊഴില്‍ അവസരങ്ങളും (Job Opportunities) ഐടി മേഖലയില്‍ (IT Sector) മാത്രമേയുള്ളൂവെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. എഞ്ചിനീയര്‍മാര്‍ക്കും (Engineers) സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്കും മാത്രമേ എംഎന്‍സികളിൽ (MNC - Multinational Corporation) തൊഴില്‍ അവസരങ്ങള്‍ ലഭിക്കൂ എന്നും കരുതുന്നവരുണ്ട്.

  എന്നാല്‍ ലോകമെമ്പാടുമുള്ള നിരവധി മുന്‍നിര കമ്പനികള്‍ എഞ്ചിനീയര്‍മാര്‍ക്കും ടെക്കികള്‍ക്കും അപ്പുറം യുവ പ്രതിഭകളെ തിരയുന്നുണ്ട് എന്നതാണ് യാഥാർഥ്യം. കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ എല്ലാ തൊഴില്‍ മേഖലകളിലും അവസരങ്ങള്‍ പരിമിതമായിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് സവാധാനം മാറ്റം സംഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എംഎന്‍സികളില്‍ സാങ്കേതിക മേഖലയില്‍ നിന്നല്ലാത്ത ഉദ്യോഗാര്‍ത്ഥികളുടെ നിരവധി നിയമനങ്ങളും നടക്കുന്നുണ്ട്. പല എംഎന്‍സികളും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ഐടി മേഖലയില്‍ നിന്നല്ലാത്തവരെയും പുതുമുഖങ്ങളെയും അനുഭവസമ്പന്നരെയും ഒക്കെ ക്ഷണിച്ചിട്ടുണ്ട്.

  വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും, വ്യത്യസ്ത മേഖലകളിൽ അനുഭവപരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഒരു സുവര്‍ണ്ണാവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ആകര്‍ഷകമായ ശമ്പള പാക്കേജുകള്‍ നേടാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഒപ്പം, ഒരു പ്രശസ്തമായ എംഎന്‍സിയില്‍ ജോലി ചെയ്യുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കരിയറില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും ഭാവിയില്‍ മികച്ച അവസരങ്ങള്‍ക്കായി അവരുടെ കഴിവ് മെച്ചപ്പെടുത്താനുമുള്ള അവസരവും നല്‍കുന്നു. നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ ജോലി മാറ്റത്തിനോ ഒരു പുതിയ കരിയര്‍ ആരംഭിക്കാനോ ശ്രമിക്കുകയാണെങ്കിൽ പ്രയോജനപ്പെടുത്താവുന്നചില ഒഴിവുകള്‍ ഇതാ:

  ബൈറ്റ്‌വെബ് (Byteweb IT Solutions Private Limited), ഫ്‌ളിപ്പ്കാര്‍ട്ട് (Flipkart), ആമസോണ്‍ (Amazon) തുടങ്ങിയ കമ്പനികള്‍ക്കായി വോയ്സ്, നോണ്‍-വോയ്സ് കസ്റ്റമര്‍ സപ്പോര്‍ട്ട് തൊഴിലവസരങ്ങൾക്കായി പുതുമുഖങ്ങളെ തിരയുന്നു. ഡേ ഷിഫ്റ്റിലായിരിക്കും ജോലി. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസാണ്. പ്രതിമാസം 12,475 രൂപ മുതല്‍ 23,587 രൂപ വരെ ശമ്പളം ലഭിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ബോണസും നല്‍കും. ഹരിയാനയിലെ ഫരീദാബാദ് ആണ് ജോലി സ്ഥലം.

  (വോയ്സ് കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ടെലഫോണ്‍, ഇന്റര്‍നെറ്റ് കോളുകളിലൂടെ വളരെ ഫലപ്രദമായ ഉപഭോക്തൃ സേവനം നല്‍കുന്നതിനെയാണ്. ഈ ജോലികള്‍ക്ക് നല്ല ആശയവിനിമയ ശേഷി ആവശ്യമാണ്. നോണ്‍-വോയ്സ് കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ ചെയ്യുന്ന വ്യക്തികള്‍ ഇ-മെയില്‍ മുതലായ മാർഗങ്ങളിലൂടെഉപഭോക്താക്കളുമായി സംവദിച്ചാല്‍ മതിയാകും. ഈ ജോലിയില്‍ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കേണ്ടതില്ല.)

  Also Read- Upsc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം

  ട്രെയിനി അനലിസ്റ്റ് : നീല്‍സണ്‍, ബാംഗ്ലൂര്‍

  നീല്‍സണ്‍ ഗ്ലോബല്‍ മീഡിയ (Nielsen Global Media) അവരുടെ ബാംഗ്ലൂര്‍ ഓഫീസിലേക്ക് ട്രെയിനി അനലിസ്റ്റുകളെയാണ് തിരയുന്നത്. ജോലിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി ബിരുദമോ പത്താം ക്ലാസ് വിദ്യാഭ്യാസത്തോടൊപ്പമുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റോ വേണം. പോസ്റ്റിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ്‌വെയറിൽ അറിവുണ്ടായിരിക്കണം

  റിവാഗോ സീനിയര്‍ ഐടി റിക്രൂട്ടര്‍ : ഇന്‍ഫോടെക്, അമൃത്‌സര്‍

  റിവാഗോ ഇന്‍ഫോടെക് (Rivago Infotech) അമൃത്സര്‍ ഓഫീസിലേക്ക് സീനിയര്‍ ഐടി റിക്രൂട്ടര്‍ ഒഴിവിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. ഇതൊരു രാത്രി ജോലിയാണ്. യുഎസ് മാര്‍ക്കറ്റ് അല്ലെങ്കില്‍ യുഎസ് ഐടി സ്റ്റാഫിംഗിനായി ഒരു റിക്രൂട്ടര്‍ അല്ലെങ്കില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ഉദ്യോഗാര്‍ത്ഥിക്ക് രണ്ടോ അതിലധികമോ വര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. അനുയോജ്യരെന്ന് കണ്ടാല്‍ പുതുമുഖ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. 14,532 മുതല്‍ 50,000 രൂപ വരെയാണ് ശമ്പള പരിധി.

  ഡാറ്റ അനലിസ്റ്റ് : കരിയര്‍ സ്‌കൂള്‍ എച്ച്ആര്‍ സൊല്യൂഷന്‍, ഹൈദരാബാദ്

  കരിയര്‍ സ്‌കൂള്‍ എച്ച്ആര്‍ സൊല്യൂഷന്‍ (Careerschool HR solution) അതിന്റെ ഹൈദരാബാദ് ഓഫീസിലേക്ക് മുഴുവന്‍ സമയ ഡാറ്റാ അനലിസ്റ്റുകളെയാണ് (ഐടി ഇതര) തിരയുന്നത്. കുറഞ്ഞത് ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 14,000 മുതല്‍ 16,000 രൂപ വരെയാണ് ശമ്പള പരിധി ഒപ്പം പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ടാകും

  പ്രോസസ് എക്‌സിക്യൂട്ടീവ്- വോയ്‌സ് : കോഗ്‌നിസന്റ്, ഹൈദരാബാദ്

  കോഗ്‌നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് ഇന്ത്യ (Cognizant Technology Solutions India), ഹൈദരാബാദിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് (വോയ്സ്) ഒഴിവിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. ബി.ടെക് അല്ലെങ്കില്‍ ബിരുദധാരികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതൊരു ഡേ ഷിഫ്റ്റ് ജോലിയാണ്.

  യുഎസ് ഐടി റിക്രൂട്ടര്‍ : ജെനികോം ടെക്‌നോളജീസ്

  ജെനികോം ടെക്‌നോളജീസ് (GeniQom Technologies) തങ്ങളുടെ സ്ഥാപനത്തിലേക്ക് യുഎസ് ഐടി റിക്രൂട്ടര്‍മാരെയാണ് തിരയുന്നത്. ഇതൊരു നൈറ്റ് ഷിഫ്റ്റ് ജോലിയാണ്. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ആശയവിനിമയ വൈദഗ്ധ്യവും, ഈ മേഖലയില്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. ഫുഡ് അലവന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ക്കൊപ്പം 15,000 മുതല്‍ 25,000 രൂപ വരെയാണ് ശമ്പള പരിധി.

  ബിസിനസ് ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ : ബെസ്റ്റ് ഡോക് ടെക്‌നോളജി, അഹമ്മദാബാദ്

  ബെസ്റ്റ് ഡോക് ടെക്‌നോളജി (BestDoc Technology Pvt Ltd) അഹമ്മദാബാദില്‍ ബിസിനസ് ഡെവലപ്‌മെന്റ് പാര്‍ട്ണര്‍മാരെ തിരയുന്നു. എംബിഎ ബിരുദമാണ് ഈ തസ്തികയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. അനുഭവപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും, എന്നാല്‍ പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 8.5 ലക്ഷം രൂപ ശമ്പളത്തോടൊപ്പം മികച്ച തൊഴില്‍ പ്രകടനത്തിന് ബോണസും ലഭിക്കും.

  ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ വോയ്‌സ്, നോണ്‍-വോയിസ് കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികളില്‍ പുതുമഖങ്ങള്‍ക്ക് അവസരങ്ങള്‍

  Also Read-Indian Air Force Recruitment 2021 | ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അവസരം:നവംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം
  Published by:Jayashankar AV
  First published: