കേന്ദ്രീയ വിദ്യാലയങ്ങളുടെ (Kendriya Vidyalaya Sangathan - KVS) ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന് ഫെബ്രുവരി 28ന് ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് kvsonlineadmission.kvs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള (class 1 admission) രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് 21 വൈകുന്നേരം 7 മണി വരെ ലഭ്യമാണ്.
അപേക്ഷിക്കുന്നവിദ്യാര്ത്ഥിക്ക് 2022 മാര്‍ച്ച് 31ന് ആറ് വയസ്സ് പ്രായമുണ്ടായിരിക്കണം. ഏപ്രില്‍ 1ന് ജനിച്ചവര്‍ക്കും പ്രവേശനത്തിനായി രജിസ്റ്റര്‍ (register) ചെയ്യാം. ആദ്യ അഡ്മിഷന് ലിസ്റ്റ് മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും, അതിനുശേഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ രണ്ടാമത്തേയും മൂന്നാമത്തേയും പട്ടിക യഥാക്രമം ഏപ്രില്‍ 1, 8 തീയതികളില്‍ പ്രഖ്യാപിക്കും.
ഒരു കുട്ടിക്ക് വേണ്ടി ഒരേ വിദ്യാലയത്തിലേക്ക് ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരേ കേന്ദ്രീയ വിദ്യാലയത്തില്‍ ഒരേ കുട്ടിക്കായി ഒന്നിലധികം രജിസ്ട്രേഷന് ഫോമുകള്‍ സമര്‍പ്പിച്ചാല്‍, പ്രവേശന പ്രക്രിയയില്‍ അവസാന അപേക്ഷയായി മാത്രമേ പരിഗണിക്കൂ. രണ്ട് ഷിഫ്റ്റുകളുള്ള കേന്ദ്രീയ വിദ്യാലയത്തില്‍, പ്രവേശന ആവശ്യത്തിനായി ഓരോ ഷിഫ്റ്റും പ്രത്യേക വിദ്യാലയമായി കണക്കാക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
കെവിഎസ് പ്രവേശനം 2022: ആവശ്യമായ രേഖകള്‍
- പ്രവേശനം തേടുന്ന കുട്ടിയുടെ ഒരു ഡിജിറ്റല്‍ ഫോട്ടോ അല്ലെങ്കില്‍ സ്കാന്‍ ചെയ്ത ഫോട്ടോ (പരമാവധി 256കെബി സൈസുള്ള JPEG ഫയല്‍)
- കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് (JPEG അല്ലെങ്കില്‍ പരമാവധി 256കെബി സൈസുള്ള PDF ഫയല്‍)
- സാമ്പത്തികമായി ദുര്‍ബലമായ വിഭാഗത്തിന് കീഴില്‍ നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍
- സേവന യോഗ്യതകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കളുടെ അല്ലെങ്കിൽ ഗ്രാൻഡ് പേരന്റ്സിന്റെ വിശദാംശങ്ങള്‍
കെവിഎസ് പ്രവേശനം 2022: എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1. കെവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റര്‍ ചെയ്യുക
ഘട്ടം 3. രജിസ്ട്രേഷന് വിജയകരമായാല്‍ നിങ്ങള്‍ക്ക് ഒരു ലോഗിന്‍ കോഡ് ലഭിക്കും
ഘട്ടം 4. ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുക
ഘട്ടം 5: അപേക്ഷാ ഫോം സമര്‍പ്പിച്ചാല്‍, ലോഗിന്‍ കോഡില്‍ നിന്ന് വ്യത്യസ്തമായി ഒരു ആപ്ലിക്കേഷൻ സബ്മിഷൻ കോഡ് ലഭിക്കും.
ഘട്ടം 6. ഫോം സബ്മിറ്റ് ചെയ്യുക, പിന്നീട് സേവ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക
രജിസ്ട്രേഷൻ നടപടിക്രമങ്ങളും അപേക്ഷാ ഫോം സമര്‍പ്പിക്കലും പൂർത്തിയായാതുകൊണ്ട് ഒരു കുട്ടിക്കും പ്രവേശനം ഉറപ്പാകുന്നില്ലെന്നും കെവിഎസ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ലഭ്യമായ സീറ്റുകള്‍ അനുസരിച്ച്, അപേക്ഷാ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം, പ്രവേശന സമയത്ത് ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ കെവിഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ സാധിക്കൂ.
Summary: Class 1 admissions to Kendriya Vidyalaya Sangathan (KVS) has commenced. Applications can be submitted till 7pm on March 21 as per rules
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.