• HOME
  • »
  • NEWS
  • »
  • career
  • »
  • CLAT 2023|  മികച്ച വക്കീലാകണോ?  ക്ലാറ്റ് പ്രവേശന പരീക്ഷയെഴുതാം

CLAT 2023|  മികച്ച വക്കീലാകണോ?  ക്ലാറ്റ് പ്രവേശന പരീക്ഷയെഴുതാം

കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 18 ആണ്

  • Share this:
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര നിലവാരമുള്ള 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. ഡിഗ്രികാർക്കുള്ള മൂന്നു വർഷത്തെ എൽ.എൽ.ബി. പ്രോഗ്രാമിലേക്കും അടുത്ത അധ്യയന വർഷത്തിലെ 5 വർഷം ദൈർഘ്യമുള്ള ഇന്റേഗ്രേറ്റഡ് LLB, LLM പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനങ്ങളും ഈ പ്രവേശന പരീക്ഷവഴി തന്നെയാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന ഈ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള (CLAT -2023)  ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി, നവംബർ 18 ആണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,

ക്ലാറ്റ് പരീക്ഷ, ഡിസംബർ 18 നാണ് നടക്കുക.


ദേശീയ നിയമസർവകലാശാലകൾ


കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, ഹരിയാണ എന്നിവിടങ്ങളിൽ ദേശീയ നിയമ സർവ്വകലാശാല കേന്ദ്രങ്ങളുണ്ട്.


വിവിധയിടങ്ങളിലെ പ്രോഗ്രാമുകൾ1.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്)

എല്ലാ കാമ്പസുകളിലും

2.ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്)

ജോധ്പുർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഷിംല കാമ്പസുകളിൽ

3.ബി.എസ്‌സി. എൽഎൽ.ബി. ഗാന്ധിനഗർ

4.ബി.കോം. എൽഎൽ.ബി. ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി

5.ബി.എസ്.ഡബ്ല്യു. എൽഎൽ.ബി.

ഗാന്ധിനഗർ.ക്ലാറ്റ് സ്കോർ വഴി പ്രവേശനം നടത്തുന്ന മറ്റു സ്ഥാപനങ്ങൾ


1. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസാർ) യൂണിവേഴ്സിറ്റി ഓഫ് ലോയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ്‌ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.)


2. റോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.)


3. നാഗ്പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്തുന്ന അഞ്ചുവർഷ ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) അഡ്ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് പ്രോഗ്രാം


4. നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം.


അടിസ്ഥാന യോഗ്യത


ഏതെങ്കിലും സ്ട്രീമിൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽ‌എൽ‌ബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ നിശ്ചിത ഇളവുണ്ട്. ക്ലാറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.


അപേക്ഷാ ഫീസ്


ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 4000/- രൂപയാണ്, അപേക്ഷാ ഫീസ്. എന്നാൽ പട്ടികജാതി-വർഗ - ബി.പി.എൽ. വിഭാഗങ്ങൾക്ക് 3.500/- രൂപയുമാണ് അപേക്ഷ ഫീസ്.


പരീക്ഷാ ഘടന


രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷ (20 ശതമാനം വെയ്റ്റേജ്), കറന്റ് അഫയേഴ്സ് (ജനറൽനോളജ് ഉൾപ്പെടെ) (25 ശതമാനം), ലീഗൽ റീസണിങ് (25 ശതമാനം), ലോജിക്കൽ റീസണിങ് (20 ശതമാനം), ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് (10 ശതമാനം) എന്നിവയിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. തെറ്റുത്തരത്തിന് 0.25 മാർക്ക് നഷ്ടപ്പെടും.
പി.ജി. ക്ലാറ്റിന് പരമാവധി മാർക്ക് 120 ആണ്. ഒരുമാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലോ, ജൂറിസ്‌പ്രുഡൻസ്, അഡ്മിനിസ്ട്രേറ്റീവ് ലോ, ലോ ഓഫ് കോൺട്രാക്ട്, ടോർട്സ്, ഫാമിലി ലോ, ക്രിമിനൽ ലോ, പ്രോപ്പർട്ടി ലോ, കമ്പനി ലോ, പബ്ലിക് ഇന്റർനാഷണൽ ലോ, ടാക്സ് ലോ, എൻവയൺമെന്റൽ ലോ, ലേബർ ആൻഡ് ഇൻഡസ്ട്രിയൽ ലോ എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരംതെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും.


അപേക്ഷാ സമർപ്പണ സമയത്ത് കയ്യിൽ കരുതേണ്ടവ


1. അപേക്ഷാർത്ഥിയുടെ ഒപ്പിന്റെ സോഫ്റ്റ് കോപ്പി

2. പാസ്പോർട്ട് സൈസ് ഫോട്ടോ

3. സംവരണാവശ്യത്തിനുള്ള വിവിധ സർട്ടിഫിക്കേറ്റുകൾ

4. ഓൺലൈൻ ഫീസടക്കുന്നതിനുള്ള സൗകര്യം.


അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Published by:Rajesh V
First published: