ഫസ്റ്റ് ക്ലാസ് ഡിഗ്രിയുണ്ടോ? കർണാടക ബാങ്കിൽ ക്ലാർക്ക് ആവാം

കേരളത്തിലുൾപ്പെടെ വിവിധ ശാഖകളിലേക്കാണ് നിയമനം.

news18
Updated: July 17, 2019, 9:37 AM IST
ഫസ്റ്റ് ക്ലാസ് ഡിഗ്രിയുണ്ടോ? കർണാടക ബാങ്കിൽ ക്ലാർക്ക് ആവാം
bank
  • News18
  • Last Updated: July 17, 2019, 9:37 AM IST
  • Share this:
മംഗലാപുരം: മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കർണാടക ബാങ്കിൽ ക്ലാർക്കാകാൻ അവസരം. കേരളത്തിലുൾപ്പെടെ വിവിധ ശാഖകളിലേക്കാണ് നിയമനം.

ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനും അറിയണം.

also read: ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറാകാം

ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബംഗളൂരു, മൈസൂരു, മംഗളൂരു, ധർവാര്‍ഡ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വെച്ച് ഓഗസ്റ്റ് മൂന്നിനാണ് പരീക്ഷ.

37000 രൂപയാണ് ശമ്പളം. ജൂലൈ 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. www.karnatakabank.com എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
First published: July 17, 2019, 9:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading