• HOME
 • »
 • NEWS
 • »
 • career
 • »
 • ആള് ജപ്പാനാകും; നൈപുണ്യ വികസനത്തിന് ജപ്പാനില്‍ നിന്ന് വളന്റിയര്‍മാർ വന്ന് പരിശീലനം നല്‍കും

ആള് ജപ്പാനാകും; നൈപുണ്യ വികസനത്തിന് ജപ്പാനില്‍ നിന്ന് വളന്റിയര്‍മാർ വന്ന് പരിശീലനം നല്‍കും

പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

 • Share this:
  തിരുവനന്തപുരം:നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് നൂതനമായ നിരവധി ആശയങ്ങളുടെ വേദിയായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

  കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ സമ്പ്രദായങ്ങള്‍ തന്നെ ഇന്നു മാറി. ഈ സാഹചര്യം മനസ്സിലാക്കി സംസ്ഥാനത്തെ യുവജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കെ-ഡിസ്‌ക് ഒരു പോര്‍ട്ടല്‍ തുടങ്ങിക്കഴിഞ്ഞു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

  ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ (സി.പി.വി ആന്റ് ഒ.ഐ.എ) അറിയിച്ചു.

  ജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിന് ജപ്പാനില്‍ നിന്നുള്ള വളന്റിയര്‍മാരെ കൊണ്ട് വന്നു പരിശീലനം നല്‍കും.
  ഈ പരിശ്രമങ്ങളില്‍ വിദേശമലയാളികളായ തൊഴില്‍ദാതാക്കളും ഈ പരിശ്രമങ്ങളില്‍ തങ്ങളുടേതായ പങ്ക് വഹിക്കണം. തങ്ങളുടെ സഹോദരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി ഒഴിവുകള്‍, അത് ഒരെണ്ണമായാല്‍പോലും കണ്ടെത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

  എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി : നവംബര്‍ 30 വരെ പുനസ്ഥാപിക്കാന്‍ അവസരം

  എറണാകുളം റീജിയണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 01/01/2000 മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയില്‍ മന:പൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് അസല്‍ രജിസ്ട്രേഷന്‍ സീനിയോറിട്ടി പുന:സ്ഥാപിച്ചു നല്‍കും.

  അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണ്. 01/10/2021 മുതല്‍ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസില്‍ നേരിട്ടോ/ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താം.

  സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍രഹിത വേനതത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എറണാകുളം റീജിയണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷന്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.


  കോളേജുകൾ പ്ലാസ്റ്റിക്ക് മുക്തമാക്കണമെന്ന് UGC; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നൽകി

  കോളേജ് കാമ്പസുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും നോട്ടീസില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്. ''എല്ലാ സര്‍വ്വകലാശാലകളും അവയോട് ബന്ധപ്പെട്ടിരിക്കുന്ന കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവഗണിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും'' യുജിസി അഭ്യര്‍ത്ഥിച്ചു.

  2019 സെപ്റ്റംബറില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. അന്നത്തെ, വിജ്ഞാപനത്തില്‍ സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രസ്തുത വിഷയത്തിന്‍മേല്‍, അവബോധ പരിപാടികളും വര്‍ക്ക് ഷോപ്പുകളും നടത്തണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അതു പോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പ്രകൃതിയ്ക്ക് ഹാനികരമായ വസ്തുക്കള്‍ കൊണ്ടു വരുന്നത് അവഗണിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതെയാക്കാന്‍, സ്ഥാപനങ്ങളില്‍ ഇതര കുടിവെള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങളെക്കുറിച്ച് തങ്ങളുടെ വീട്ടുകാരെയും ബോധവത്കരിക്കണമെന്നും, അതുവഴി, വീടുകളും പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

  ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസാദി കാ അമൃത് മഹോത്സവ് ആചരണത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. 2023 ഓഗസ്റ്റ് 15ന് അവസാനിക്കുന്ന പ്രചാരണത്തിന്റെ ലക്ഷ്യം രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടങ്ങള്‍ ആഘോഷിക്കുക എന്നതാണ്. 'നേട്ടങ്ങളെ സ്മരിക്കുക മാത്രമല്ല ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അതിനൊപ്പം, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായുള്ള അനുകൂല നടപടികള്‍ എടുക്കുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം,' എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.


  ''അവബോധ പദ്ധതികളിലൂടെ ഒറ്റത്തവണയുള്ള പ്ലാസ്റ്റിക്ക് ഉപയോഗം അവഗണിക്കുക'' എന്നതാണ് ഈ പ്രചരണ പദ്ധതിയുടെ ആശയം. ഏറെപ്പേരില്‍ ഈ ആശയങ്ങള്‍ എത്തിക്കുക, ദൃശ്യപരത ഉണ്ടാക്കുക, അംഗീകാരം നേടുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 2021ലെ പ്ലാസ്റ്റിക്ക് മാലിന്യ കൈകാര്യ ഭേദഗതി നിയമങ്ങള്‍ വഴി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

  ബലൂണുകള്‍, പ്ലാസ്റ്റിക്ക് പതാകകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റര്‍ (തെര്‍മോക്കോള്‍) എന്നിവയുടെ ഉപയോഗം 2022 ജൂലൈ 1 മുതല്‍ നിരോധിക്കും. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെബിനാറില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും സംവദിച്ചിരുന്നു. നമുക്ക് മുന്‍പില്‍ പ്ലാന്‍ ബി എന്നൊരു ഓപ്ഷന്‍ ഇല്ലാത്തതിനാല്‍, ദൈനംദിന ജീവിതത്തിലെ പെരുമാറ്റങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണന്നും, നമുക്ക് ലഭിച്ചിരിക്കുന്ന പ്രകൃതി സമ്പത്ത് നമ്മുടെ പാരമ്പര്യ സ്വത്തല്ലന്നും കേന്ദ്ര മന്ത്രി യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

  ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ 'പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങളായി' മാറുന്നതുവരെ ഈ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നത് തുടരണം. കലാലയങ്ങള്‍ വൃത്തിയുള്ളതും പ്ലാസ്റ്റിക് രഹിതവുമായി മാറുന്നതിനായുള്ള നയങ്ങളും രീതികളും സ്വീകരിക്കാന്‍ സര്‍വകലാശാലകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
  Published by:Jayashankar AV
  First published: