• HOME
 • »
 • NEWS
 • »
 • career
 • »
 • UPSC പരീക്ഷയിൽ ജയിക്കാനുള്ള ഏകമാര്‍ഗമല്ല കോച്ചിങ് ക്ലാസുകൾ; വീട്ടിലിരുന്ന് തയ്യാറെടുപ്പ് നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

UPSC പരീക്ഷയിൽ ജയിക്കാനുള്ള ഏകമാര്‍ഗമല്ല കോച്ചിങ് ക്ലാസുകൾ; വീട്ടിലിരുന്ന് തയ്യാറെടുപ്പ് നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുപിഎസ്‌സി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയാണ് രാജ്യത്തെ ഏറ്റവും ദുഷ്കരമായ പരീക്ഷയായി കരുതപ്പെടുന്നത്

UPSC

UPSC

 • Share this:
  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സര്‍വ്വീസുകളിലേയ്ക്ക് മത്സരപരീക്ഷകള്‍ മുഖേന ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക എന്നതാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (UPSC) പ്രധാന ചുമതല. യുപിഎസ്‌സി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയാണ് (Civil Services Exam) രാജ്യത്തെ ഏറ്റവും ദുഷ്കരമായ പരീക്ഷയായി കരുതപ്പെടുന്നത്.

  പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷ വിജയിക്കുന്നതിനായി രാജ്യത്തെ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് പ്രശസ്തമായ യു.പി.എസ്.സി. പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ വന്‍തുക മുടക്കി പഠനത്തിനായി ചേരുന്നത്.

  പരീക്ഷയില്‍ വിജയിക്കാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മനസിലാക്കാനും പഠനത്തിന് സഹായിക്കുന്ന കുറിപ്പുകളും മറ്റും ലഭിക്കാനും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ, ഐഎഎസ് ഉള്‍പ്പടെയുള്ള സിവില്‍ സര്‍വീസ് മേഖലയിലെ മുന്‍നിര റാങ്കുകാരില്‍ പലരും യാതൊരു പരിശീലനകേന്ദ്രത്തിന്റെയും പിന്തുണയോടെ വിജയിച്ചവരല്ല എന്നതാണ് യാഥാർഥ്യം. അവര്‍ സ്വയം പഠനത്തിലൂടെയാണ് യുപിഎസ്‌സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കാനുള്ള ഏക മാര്‍ഗ്ഗം കോച്ചിംഗ് ക്ലാസുകൾ അല്ല. വീട്ടില്‍ ഇരുന്ന് തന്നെ നടത്തുന്ന തയ്യാറെടുപ്പിലൂടെയും നിങ്ങൾക്ക് പരീക്ഷയില്‍ വിജയം നേടാന്‍ സാധിക്കും.

  യു.പി.എസ്.സി. പരീക്ഷ സ്ഥിരതയും കഠിനാധ്വാനവും അര്‍പ്പണബോധവും ആവശ്യപ്പെടുന്ന ഒന്നാണ്. ഇതിന് തയ്യാറായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പരിശീലനവുമില്ലാതെ ഉന്നത സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. തെറ്റുകള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് തിരുത്തുകയാണ് ഈ പരീക്ഷയില്‍ വിജയിക്കാനുള്ള ഏക പോംവഴി എന്നാണ് സിവില്‍ സര്‍വ്വീസ് റാങ്കിലെ ഉന്നതര്‍ വിശ്വസിക്കുന്നത്.

  യു.പി.എസ്.സി. പരീക്ഷ പാസാകുന്നവര്‍ക്ക് പരീക്ഷയിലെ റാങ്ക് അനുസരിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മുതലായവ ലഭിക്കും. നിങ്ങളും യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍, സ്വയം പഠനത്തിലൂടെ പരീക്ഷയില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.  പത്രം വായിക്കുക

  സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ പത്രം സ്ഥിരമായി വായിക്കേണ്ടത് വളരെ പ്രധാനമാണ്. യുപിഎസ്‌സി കോച്ചിംഗ് ഇല്ലാതെ തന്നെ 2020ലെ ഓള്‍ ഇന്ത്യ റാങ്ക് പട്ടികയില്‍ 139-ാം സ്ഥാനം നേടിയ ഹിമാന്‍ഷു ഗുപ്ത ഐഎഎസ് പറയുന്നത്, തന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പത്രവായന ആയിരുന്നുവെന്നാണ്. അച്ഛന്റെ കടയില്‍ പോയി തുടങ്ങിയപ്പോഴാണ് പത്രം വായിക്കാന്‍ താല്‍പര്യം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. യു.പി.എസ്.സി. പരീക്ഷ പാസാകാന്‍ താന്‍ ഒരു കോച്ചിംഗിനും ചേര്‍ന്നിട്ടില്ലെന്നും പത്രവായനയുടെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെയാണ് പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിയതെന്നും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

  എന്‍സിഇആര്‍ടി പുസ്തകങ്ങള്‍

  പരീക്ഷയുടെ പാറ്റേണിനെക്കുറിച്ചുള്ള അറിവ് തയ്യാറെടുപ്പിന്റെ ആദ്യപടിയാണ്. തുടര്‍ന്ന് സിലബസ് അനുസരിച്ച് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സ്വന്തമായി കുറിപ്പുകൾ തയ്യാറാക്കി പഠനം നടത്തുന്നത് ഗുണം ചെയ്യും.

  ആത്മവിശ്വാസം

  നമ്മള്‍ക്ക് നമ്മളിലുള്ള വിശ്വാസം എന്നത് ഏത് പരീക്ഷയ്ക്കും യോഗ്യത നേടുന്നതിനുള്ള ആദ്യത്തെ പടിയാണ്. പരീക്ഷയില്‍ വിജയിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നത് വളരെ പ്രധാനമാണ്. ഒരു തടസവുമില്ലാതെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ തയ്യാറെടുപ്പ് ആരംഭിക്കുക. ഒപ്പം പരീക്ഷ മൂലമുള്ള സമ്മര്‍ദ്ദങ്ങൾക്ക് കീഴ്പ്പെടാതെ നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കണം.
  Published by:user_57
  First published: