നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • #ReopenDU: കോളേജുകള്‍ വീണ്ടും തുറക്കണം; പ്രതിഷേധവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികൾ

  #ReopenDU: കോളേജുകള്‍ വീണ്ടും തുറക്കണം; പ്രതിഷേധവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികൾ

  വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡികളിലെ പ്രതിഷേധങ്ങള്‍ക്ക് പുറമെ തെരുവുകളിലും വിദ്യാര്‍ഥികളുടെ സമരം നടന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി നോര്‍ത്ത് കാമ്പസിലെ ആര്‍ട്ട് ഫാക്കല്‍റ്റിക്ക് പുറത്ത്, അടച്ചിട്ട കോളേജ് നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.

  • Share this:
   ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ 1 മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ (DU) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് ഡിയുവിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും വ്യാപക പ്രതിഷേധത്തിലാണ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ 'ReopenDU' എന്ന ഹാഷ്ടാഗുമായി ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍, മറ്റൊരു വിഭാഗം അടച്ചിട്ട ഡിയു കാമ്പസുകളുടെ മുന്‍പില്‍ സമരവും നടത്തുന്നുണ്ട്.

   കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പാലിച്ച് സെപ്റ്റംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്കുള്ള സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, സെപ്റ്റംബര്‍ 1 മുതല്‍ കോളേജുകള്‍ വീണ്ടും തുറക്കുന്നതിന് ഡിയു രജിസ്ട്രാര്‍ വികാസ് ഗുപ്ത അനുമതി നിഷേധിക്കുകയായിരുന്നു.

   തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡികളിലെ പ്രതിഷേധങ്ങള്‍ക്ക് പുറമെ തെരുവുകളിലും വിദ്യാര്‍ഥികളുടെ സമരം നടന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി നോര്‍ത്ത് കാമ്പസിലെ ആര്‍ട്ട് ഫാക്കല്‍റ്റിക്ക് പുറത്ത്, അടച്ചിട്ട കോളേജ് നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ഓണ്‍ലൈന്‍ ക്ലാസിലൂടെ തങ്ങള്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലെന്നും അര്‍ത്ഥശൂന്യമായ ബിരുദം കൊണ്ട് എന്താണ് പ്രയോജനമെന്നും ചോദിച്ചുകൊണ്ട് നിരവധി വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

   കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു സ്‌ക്രീന്‍ഗ്രാബ് ഇപ്പോള്‍ വൈറലാണ്. ''ഒരു പ്രശസ്തമായ കോളേജില്‍ നിന്ന് ബിരുദം നേടിയതുകൊണ്ട് എന്താണ് പ്രയോജനം? ഈ വര്‍ഷം അവസാനം വരെ എന്റെ ക്ലാസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഞാന്‍ മനപൂര്‍വ്വം എന്നെത്തന്നെ പരാജയപ്പെടുത്തി ഒരു വര്‍ഷം കൂടി പഠനം നീട്ടും.''
   ''ലാപ്ടോപ്പില്‍ പിഡിഎഫ് നോട്ടുകള്‍ പഠിക്കുന്നതിന്റെ വേദന നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഒരു വര്‍ഷം കഴിഞ്ഞു, അത് മതി. ഒരു ബിരുദ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്താണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും പഠിക്കുന്നില്ല,'' ആ കുറിപ്പില്‍ പറയുന്നു.

   ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മറ്റോരു വിദ്യാര്‍ത്ഥി കുറിച്ചത് ഇങ്ങനെയാണ്, ''നിസ്സഹായരായ വിദ്യാര്‍ത്ഥികളുടെ അവസ്ഥ മറ്റൊരാള്‍ക്ക് കൂടുതല്‍ കൃത്യമായി വിശദീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അര്‍ത്ഥശൂന്യമായ ഒരു ബിരുദം നേടുന്നതിന്റെ അര്‍ത്ഥമെന്താണ്?''

   സ്‌ക്രീന്‍ഷോട്ട് റീട്വീറ്റ് ചെയ്തുകൊണ്ട്, പല വിദ്യാര്‍ത്ഥികളും കോളേജ് അഡ്മിനിസ്ട്രേഷനോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒരു വിദ്യാര്‍ത്ഥി പറഞ്ഞു, ''ഇതാണ് ഇപ്പോള്‍ ഓരോ വിദ്യാര്‍ത്ഥിക്കും തോന്നുന്നത്. ഡിയു അധികതര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല.''

   മറ്റൊരാള്‍ എഴുതിയത് ഇങ്ങനെയാണ്, ''ഞങ്ങടെ ഭാവി ദിനംപ്രതി ഇരുണ്ടുപോകുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു തരത്തിലും ഞങ്ങളെ സഹായിക്കുന്നില്ല.''
   Published by:Jayashankar AV
   First published:
   )}