• HOME
  • »
  • NEWS
  • »
  • career
  • »
  • സയൻസുകാര്‍ക്ക് മാത്രമല്ല ഹ്യുമാനിറ്റീസ്, കൊമേഴ്സ് പഠിച്ചവർക്കും ഇനി നഴ്സിംഗിന് ചേരാം

സയൻസുകാര്‍ക്ക് മാത്രമല്ല ഹ്യുമാനിറ്റീസ്, കൊമേഴ്സ് പഠിച്ചവർക്കും ഇനി നഴ്സിംഗിന് ചേരാം

2020-21 അധ്യയന വർഷത്തേക്കുള്ള പരിഷ്കരിച്ച സിലബസിന്റെ കരടു നയപ്രകാരം കൊമേഴ്സ്, ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും നാല് വർഷത്തെ ബി എസ് സി നഴ്സിംഗ് കോഴ്സിന് ചേരാനാകും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ന്യൂ‍ഡൽഹി: ഹ്യൂമാനിറ്റീസ്, കൊമേഴ്സ് പാസായ വിദ്യാർഥികൾക്കും ഇനി മുതൽ ബി എസ് സി നഴ്സിംഗിനു ചേരാം. ഇന്ത്യൻ നഴ്സ്സിംഗ് കൗൺസിൽ പുറത്തിറക്കിയ ബി എസ് സി നഴ്സിംഗിന്റെ പുതുക്കിയ സിലബസിന്റെ കരടിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. നിലവിൽ പ്ലസ് ടുവിന് ബയോളജി ഒരു വിഷയമായെടുത്ത് സയന്‍സ് ഗ്രൂപ്പ് പഠിച്ചവർക്കാണ് ബി എസ് സി നഴ്സിംഗിന് പ്രവേശനം ലഭിക്കുന്നത്.

    എന്നാൽ 2020-21 അധ്യയന വർഷത്തേക്കുള്ള പരിഷ്കരിച്ച സിലബസിന്റെ കരടു നയപ്രകാരം കൊമേഴ്സ്, ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും നാല് വർഷത്തെ ബി എസ് സി നഴ്സിംഗ് കോഴ്സിന് ചേരാനാകും.

    Also Read-മുന്‍ അധ്യാപകന്റെ ആത്മഹത്യ: പൗരത്വഭേദഗതി നിയമത്തിലെ ആശങ്കയും കാരണമായതായി മകൻ

    ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി മൂന്ന് വര്‍ഷ കോഴ്സ് 2021 ഓടെ നിർത്താൻ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിനെ തുടർന്നാണ് സയൻസിന് പുറമെ മറ്റ് ഗ്രൂപ്പുകാർക്ക് കൂടി ബി എസ് സി നഴ്സിംഗ് പ്രവേശനം അനുവദിക്കാനുള്ള നിർദേശം കൗൺസിൽ മുന്നോട്ട് വച്ചിരിക്കുന്നത്. പ്രവേശനം പൂർണമായും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകണമെന്നും നിർദേശമുണ്ട്. കൂടുതൽ വിവരങ്ങൾ ഇന്ത്യൻ നഴ്സ്സിംഗ് കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണ്.

     
    Published by:Asha Sulfiker
    First published: