• HOME
  • »
  • NEWS
  • »
  • career
  • »
  • CUET 2022 | കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനം മാറുന്നു; പൊതു പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം

CUET 2022 | കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനം മാറുന്നു; പൊതു പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം

പരീക്ഷ - പ്രതീകാത്മക ചിത്രം

പരീക്ഷ - പ്രതീകാത്മക ചിത്രം

  • Share this:
    രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള (UG Admissions) ആദ്യത്തെ പൊതുപ്രവേശന പരീക്ഷ (Common Entrance Test) ജൂലൈ ആദ്യവാരം നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ (UGC Chairman) എം ജഗദീഷ് കുമാര്‍ അറിയിച്ചു. കോമൺ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുകയെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയായിരിക്കും (NTA) പരീക്ഷ സംഘടിപ്പിക്കുകയെന്നും മറ്റു വിശദാംശങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.

    ഈ സര്‍വ്വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഇനി മുതല്‍ പൊതു പ്രവേശന പരീക്ഷയുടെ സ്‌കോര്‍ അടിസ്ഥാനമാക്കിയായിരിക്കുമെന്നും 12-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാകില്ലെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. എന്നാൽ പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതാ മാനദണ്ഡമായി പന്ത്രണ്ടാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ സർവകലാശാലകൾക്ക് പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

    12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയിലെ മാര്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് മാനദണ്ഡമായിരിക്കില്ല എന്നാണ് ഇതിനര്‍ത്ഥം. ഡല്‍ഹി യൂണിവേഴ്സിറ്റിയിൽ കട്ട് ഓഫ് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഇനി ചരിത്രമായി മാറും.

    മൂല്യനിര്‍ണയ രീതികളിലെ വൈവിദ്ധ്യം കാരണമാണ് സർവകലാശാലാ പ്രവേശനത്തിന് ബോര്‍ഡ് മാര്‍ക്ക് ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കാത്തത്. CUETന് ശേഷം, ഓരോ സര്‍വകലാശാലയും എന്‍ടിഎ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. മാത്രമല്ല, പൊതുവായ കൗണ്‍സിലിംഗും ഉണ്ടാകില്ല.

    ഡല്‍ഹി യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, യുപിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രവേശനവും CUETയുടെ പരിധിയില്‍ വരും. എഎംയുവും ജാമിയയും പ്രവേശന പരീക്ഷയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

    എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് CUET പരീക്ഷയിൽ ഉൾപ്പെടുത്തുക. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും. പ്രവേശന പരീക്ഷയ്ക്ക് മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ലീഷ് എന്നിങ്ങനെ 13 ഭാഷകളില്‍ CUET 2022 പരീക്ഷ നടത്തും.

    രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് സെക്ഷൻ 1 (ഭാഷകള്‍), തിരഞ്ഞെടുത്ത രണ്ട് വിഷയങ്ങൾ, പൊതു പരീക്ഷ എന്നിവ ഉൾപ്പെടുന്നതായിരിക്കും. രണ്ടാമത്തെ ഷിഫ്റ്റില്‍, വിദ്യാർഥികൾ മറ്റ് നാല് ഡൊമെയ്ന്‍ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയ പരീക്ഷയ്ക്കും ബാധകമെങ്കിൽ ഒരു അധിക ഭാഷാ പരീക്ഷയ്ക്കും ഹാജരാകും. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ CUET ല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    SUMMERY : The first ever mandatory common entrance test for admission to undergraduate programmes in all the 45 Central universities will be held in the first week of July, UGC chairman M Jagadesh Kumar announced on Monday.
    Published by:Arun krishna
    First published: