നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍ ഓണ്‍ലൈനില്‍

  ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍ ഓണ്‍ലൈനില്‍

  നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓണ്‍ലൈന്‍ വഴി പങ്കെടുക്കണം

  • Share this:
   തിരുവനന്തപുരം: നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തും.

   ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, തിരുവനന്തപുരം, ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, തിരുവനന്തപുരം 29നും ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബര്‍ മൂന്നിനും ടൈപ്പിസ്റ്റ്, തിരുവനന്തപുരം ആറിനും ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ എട്ടിനും ഓഫീസ് അറ്റന്‍ഡന്റ്, എറണാകുളം ഒന്‍പതിനും ലബോറട്ടറി അറ്റന്‍ഡര്‍, എറണാകുളം 11നും നടക്കും.

   നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓണ്‍ലൈന്‍ വഴി പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 9495186655 എന്ന നമ്പറില്‍ ബന്ധപ്പെടുക

   TCS | ടിസിഎസിൽ എംബിഎ ബിരുദധാരികൾക്ക് തൊഴിലവസരം; തുടക്കക്കാർക്കും അപേക്ഷിക്കാം

   മാനേജ്മെന്റ് ബിരുദധാരികൾക്ക് (MBA) 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസിൽ ചേരാൻ അവസരം.ഇന്ത്യയിലുടനീളമുള്ള എല്ലാ എംബിഎ ഉദ്യോഗാർത്ഥികൾക്കും പ്രത്യേക നിയമന പരിപാടിയുടെ ഭാഗമാകാം. 'ടിസിഎസ് എംബിഎ ഹൈറിംഗ്' പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 9 ആണ്. ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുള്ള തീയതികൾ കമ്പനി ഉടൻ പ്രഖ്യാപിക്കും.

   അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ഉം കൂടിയ പ്രായം 28 ഉം ആണ്.

   "ശ്രദ്ധേയമായ ഒരു കരിയറിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള പാത ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാർത്ഥികൾക്കായി ടിസിഎസ് തുറന്നിരിക്കുന്നു. 2020, 2021, 2022 വർഷങ്ങളിൽ പാസായവർക്കാണ് അവസരം''- കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

   ടി സിഎസ് എംബിഎ നിയമനം: എങ്ങനെ അപേക്ഷിക്കാം?

   സ്റ്റെപ് 1 - ആദ്യം ടിസിഎസ് പോർട്ടലിൽ ലോഗിൻ ചെയ്യുക : nextstep.tcs.com/campus/#/

   സ്റ്റെപ് 2 - നിലവിൽ നിങ്ങൾക്ക് ഒരു ടി സിഎസ് അക്കൗണ്ട് ഇല്ലെങ്കിൽ നിങ്ങൾ ഒരെണ്ണം ക്രിയേറ്റ് ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം, TCS MBA Hiringൽ ക്ലിക്ക് ചെയ്യുക. ശേഷം ഐടി വിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ നൽകി അപേക്ഷാ ഫോം സമർപ്പിക്കുക. ശേഷം 'Apply for Drive’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ് 3 - നിങ്ങൾ ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവാണെങ്കിൽ, നിങ്ങൾ ലോഗിൻ ചെയ്‌ത് നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിക്കണം. അതിനുശേഷം, 'Apply for Drive' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക

   സ്റ്റെപ് 4 - നിങ്ങളുടെ ടെസ്റ്റ് രീതി ' Remote ' ആയി തിരഞ്ഞെടുത്ത് 'Apply' ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങൾ നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്ന പ്രക്രിയ പൂർത്തിയാക്കി. ഇനി നിങ്ങൾക്ക് ‘Track Your Application’ ക്ലിക്കുചെയ്ത് നിങ്ങളുടെ ആപ്ലിക്കേഷൻ്റെ സ്റ്റാറ്റസ് പരിശോധിക്കാനാകും.

   ടി സിഎസ് എംബിഎ നിയമനം: യോഗ്യതയും മാനദണ്ഡവും

   മുകളിൽ സൂചിപ്പിച്ച പ്രായ മാനദണ്ഡങ്ങൾ കൂടാതെ, അപേക്ഷകർ 2 വർഷം മുഴുവൻ സമയ MBA / MMS / PGDBA / PGDM / കോഴ്സ് -മാർക്കറ്റിംഗ് / ഫിനാൻസ് / ഓപ്പറേഷൻസ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / ഇൻഫർമേഷൻ ടെക്നോളജി / ജനറൽ മാനേജ്മെന്റ് / ബിസിനസ് അനലിറ്റിക്സ് / പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും പൂർത്തിയാക്കിയവരായിരിക്കണം.

   ടിസിഎസ് എം‌ബി‌എ നിയമന പരിപാടിക്ക് അപേക്ഷകൻ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം സ്കോർ നേടിയിരിക്കണം.

   ടിസിഎസ് തിരഞ്ഞെടുക്കൽ പ്രക്രിയയിൽ പങ്കെടുക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് ബാക്ക്‌ലോഗുകൾ ഉണ്ടാകരുത്.

   ടി സിഎസ് എംബിഎ നിയമനം: ടെസ്റ്റ് വിശദാംശങ്ങൾ

   പരീക്ഷയിൽ 47 ചോദ്യങ്ങളുണ്ടാകും. ഓരോ ഉദ്യോഗാർത്ഥിക്കും ഉത്തരം നൽകാൻ 90 മിനിറ്റുമായിരിക്കും ലഭിക്കുക.

   ടെസ്റ്റിൽ ബിസിനസ് ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗങ്ങളിൽ നിന്ന് 20 ചോദ്യങ്ങൾ വീതം ഉണ്ടാകും. ബാക്കിയുള്ള ഏഴ് ചോദ്യങ്ങൾ വെർബൽ ആപ്റ്റിറ്റ്യൂടുമായി ബന്ധപ്പെട്ടതായിരിക്കും.

   Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ
   Published by:Jayashankar AV
   First published:
   )}