കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സിലബസ് പൂർണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി സി വ്യക്തമാക്കി. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിലബസ് പൂർണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർ എസ് എസ് നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ എസ് യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ സിലബസ് മരവിപ്പിക്കില്ലെന്ന് വി സി വ്യക്തമാക്കുകയായിരുന്നു.
''പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സിലബസിനെ കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന് ശേഷമെ സിലബസ് പിൻവലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സർവകലാശാലക്ക് പുറത്തുള്ള അധ്യാപകരെയാണ് പഠിക്കാൻ നിയമിച്ചിരിക്കുന്നത്''- അദ്ദേഹം പറഞ്ഞു.
Also Read-
വലതുപക്ഷ വ്യവഹാരങ്ങളെ മനസ്സിലാക്കണമെങ്കില്‍ വലതുപക്ഷ ആശയസാഹിത്യം അറിയണം' കണ്ണൂർ സർവകലാശാലപി ജി കോഴ്സിൽ ആർ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോൾവാൾക്കറുടെ 'വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്', സവർക്കറുടെ 'ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്. തീംസ് - ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങൾ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.
Also Read-
ഹിന്ദുത്വ നേതാക്കളുടെ ആശയങ്ങൾ പാഠഭാഗത്തിൽ; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽഇതിനിടെ, ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയാറാക്കി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചതെന്നും ആക്ഷേപം ഉണ്ട്. എം എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി. ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.