HOME /NEWS /Career / സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് പഠനാവസരം

സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് പഠനാവസരം

മൂന്നു മാസക്കാലത്തെ ഇൻഡസ്ട്രിയൽ എക്പ്ലോഷർ  ട്രെയിനിംഗ് ഉൾപ്പടെ, എല്ലാ കോഴ്സുകളുടെയും കാലാവധി ഒരു വർഷക്കാലമാണ്. വിജയകരമായി  കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് സൗകര്യവും അതാതു സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

മൂന്നു മാസക്കാലത്തെ ഇൻഡസ്ട്രിയൽ എക്പ്ലോഷർ ട്രെയിനിംഗ് ഉൾപ്പടെ, എല്ലാ കോഴ്സുകളുടെയും കാലാവധി ഒരു വർഷക്കാലമാണ്. വിജയകരമായി  കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് സൗകര്യവും അതാതു സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

മൂന്നു മാസക്കാലത്തെ ഇൻഡസ്ട്രിയൽ എക്പ്ലോഷർ ട്രെയിനിംഗ് ഉൾപ്പടെ, എല്ലാ കോഴ്സുകളുടെയും കാലാവധി ഒരു വർഷക്കാലമാണ്. വിജയകരമായി  കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് സൗകര്യവും അതാതു സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക ...
  • Share this:

    കേരളസർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോയുള്ളവർക്ക് പരിശീലനത്തിനവസരമുണ്ട്. 2022-2023 അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനത്തിനുളള പ്രവേശന നടപടിക്രമം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പ്രവേശനത്തിനായുള്ള അപേക്ഷ ഫോറവും പ്രോസ്‌പെക്ട്‌സും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരളയുടെ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ നേരിട്ട് അതാത് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ നിന്നും വാങ്ങിക്കുകയോ ചെയ്യാവുന്നതാണ്.

    അപേക്ഷിക്കേണ്ട വിധം

    1) അപേക്ഷ നേരിട്ട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ നിന്നും വാങ്ങിക്കുന്നവർ അപേക്ഷ ഫോമിനായി പൊതു വിഭാഗക്കാർ 100/- രൂപയും പട്ടിക ജാതി/പട്ടിക വിഭാഗക്കാർ 50/- രൂപയും ഒടുക്കേണ്ടതാണ്. ഒരു അപേക്ഷ ഉപയോഗിച്ചുതന്നെ ഒരു സ്ഥാപനത്തിലെ ആറ് കോഴ്‌സുകൾക്ക് വരെ മുൻഗണനാക്രമം അനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.

    2) ‘www.fcikerala.org’ എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യുന്നവർ, അത്തരത്തിലുള്ള അപേക്ഷാ ഫോറത്തോടൊപ്പം പൊതു വിഭാഗക്കാർ 100/- രൂപയുടെയും പട്ടിക ജാതി/പട്ടിക വിഭാഗക്കാർ 50/- രൂപയുടെയും അതാത് പ്രിൻസിപ്പാളിന്റെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാവുന്നത്) ഉൾപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ തപാൽ മാർഗ്ഗവും അയക്കാവുന്നതാണ്.

    ഒന്നിൽ കൂടുതൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം പ്രത്യേകം ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ അപേക്ഷകന്റെ മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതും SSLC സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേണ്ടതുമാണ്. സംവരണത്തിന് അർഹതയുള്ളവർ രേഖകളുടെ പകർപ്പ്, അപേക്ഷ

    യോടൊപ്പം ചേർക്കേണ്ടതുണ്ട്.

    അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി , ജൂലൈ 18 ആണ്. കോഴ്സുകൾക്കനുസരിച്ച്, 14,030/- രൂപ മുതൽ 20,030/- രൂപ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

    മൂന്നു മാസക്കാലത്തെ ഇൻഡസ്ട്രിയൽ എക്പ്ലോഷർ

    ട്രെയിനിംഗ് ഉൾപ്പടെ, എല്ലാ കോഴ്സുകളുടെയും കാലാവധി ഒരു വർഷക്കാലമാണ്. വിജയകരമായി  കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് സൗകര്യവും അതാതു സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

    ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും അവക്കുള്ള ഒരോ കേന്ദ്രത്തിലേയും സീറ്റുകളും

    1.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട്, തിരുവനന്തപുരം (ഫോൺ: 04712728340)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    c)ഫുഡ് പ്രൊഡക്ഷൻ (30).

    2.എഫ്.സി.ഐ കടപ്പാക്കട, കൊല്ലം (04742767635)

    a)ഫുഡ് പ്രൊഡക്ഷൻ (40)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    3.എഫ്.സി.ഐ കുമരനല്ലൂർ, കോട്ടയം (04812312504)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    c)ഫുഡ് പ്രൊഡക്ഷൻ (30).

    4.എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ (04862224601)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (50)

    b)ഫുഡ് പ്രൊഡക്ഷൻ (60)

    c)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20).

    5.എഫ്.സി.ഐ ചേർത്തല (0478-2817234)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (42)

    b)ഫുഡ് പ്രൊഡക്ഷൻ (40)

    6.എഫ്.സി.ഐ കളമശ്ശേരി, എറണാകുളം (04842558385)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (40)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (80)

    c)ഫുഡ് പ്രൊഡക്ഷൻ (80)

    d)ബേക്കറി ആൻഡ് കൺഫെക്ഷനറി (40)

    e)ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (40)

    f)കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (30).

    7.എഫ്.സി.ഐ പൂത്തോൾ, തൃശൂർ (04872384253)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    b)ഫുഡ് പ്രൊഡക്ഷൻ (40)

    c)ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30)

    d)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30).

    8.എഫ്.സി.ഐ വടക്കഞ്ചേരി, പാലക്കാട് (04922256677)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30)

    b)ഫുഡ് പ്രൊഡക്ഷൻ (40).

    9.എഫ്.സി.ഐ പെരിന്തൽമണ്ണ, മലപ്പുറം (04933295733)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    b)ഫുഡ് പ്രൊഡക്ഷൻ (40)

    c)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30)

    d)ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30).

    10.എഫ്.സി.ഐ. തിരൂർ, മലപ്പുറം (04942430802)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    c)ഫുഡ് പ്രൊഡക്ഷൻ (40).

    11.എഫ്.സി.ഐ കോഴിക്കോട് (0495-2372131)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20)

    b)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30)

    c)ഫുഡ് പ്രൊഡക്ഷൻ (30).

    12.എഫ്.സി.ഐ കണ്ണൂർ

    (0497-2706904)

    a)ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    b)ഫുഡ് പ്രൊഡക്ഷൻ (30)

    c)ബേക്കറി ആൻഡ് കൺഫെക്ഷനറി (25)

    d)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20)

    e)ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (20).

    13.എഫ്.സി.ഐ ഉദുമ, കാസർകോട് (04672236347)

    a)ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30)

    ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40)

    b)ഫുഡ് പ്രൊഡക്ഷൻ (40)

    c)ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30).

    അപേക്ഷഫോമിനും പ്രോസ്‍പെക്ടസിന്നും

    www.fcikerala.org

    കൂടുതൽ വിവരങ്ങൾക്ക്

    Directorate of Food Craft Institute, Door No.2, Devi, Althara, Vellayambalam, Sasthamangalam PO, Thiruvananthapuram-10

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    First published:

    Tags: Course, Foods