• HOME
  • »
  • NEWS
  • »
  • career
  • »
  • COVID ICSE ISC REDUCED SYLLABUS FOR BOARD EXAMS JS

കോവിഡ്; ICSE, ISC ബോര്‍ഡ് പരീക്ഷയ്ക്കായുള്ള സിലബസ് ചുരുക്കുന്നു

''രാജ്യത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടരുന്ന ലോക്ക്ഡൗണ്‍ സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ വ്യവസ്ഥിതിയും വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

Image credit: Shutterstock

Image credit: Shutterstock

  • Share this:
    2022 ലെ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള ഐസിഎസ്സിയുടെ പത്താം ക്ലാസിലേയ്ക്കും ഐഎസ്സിയുടെ പന്ത്രണ്ടാം ക്ലാസിലേക്കുമുള്ള ചുരുക്കിയ പാഠ്യ വിഷയങ്ങള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സെര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് അഥവാ സിഐഎസ്സിഇ പുറത്തിറക്കി. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cisce.org ല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൗണ്‍സില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 'പബ്ലിക്കേഷന്‍' വിഭാഗത്തിന് കീഴിലാണ് കൗണ്‍സില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എന്ന് എന്‍ഡിടിവി എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ''രാജ്യത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടരുന്ന ലോക്ക്ഡൗണ്‍ സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ വ്യവസ്ഥിതിയും വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. സ്‌കൂളുകള്‍ അടച്ചിടേണ്ട അവസ്ഥ തുടരുന്നതിനാല്‍ പാഠ്യ വിഷയങ്ങള്‍ മുഴുമിപ്പിക്കാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സിഐഎസ്സിഇ പാഠ്യ വിഷയങ്ങളില്‍ വിപുലമായ രീതിയില്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചത്,'' ബോര്‍ഡ് പറയുന്നു.

    ''പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഐസിഎസ്ഇ, ഐഎസ്സി തലത്തിലുള്ള വിവിധ വിഷയങ്ങളുടെ പാഠ്യ പദ്ധതി, ഈ രംഗത്തെ വിദഗ്ദര്‍ പരിശോധിക്കുകയും ഏതെല്ലാം ഭാഗങ്ങളാണ്, ഉള്ളടക്കത്തിന്റെ ഗുണമേന്മയ്ക്ക് കോട്ടം തട്ടാതെ ചുരുക്കാന്‍ സാധിക്കുക എന്ന് വിശകലനം ചെയ്തിട്ടുണ്ട്,'' അവര്‍ കൂട്ടി ചേര്‍ക്കുന്നു.

    2022 സിഐഎസ്സിഇ ബോര്‍ഡ് പരീക്ഷകള്‍ ഇനി പുതിയ രീതിയിലാകും നടക്കുക. അക്കാദമിക ഭാഗങ്ങള്‍ രണ്ട് സെമസ്റ്ററുകളായി വിഭജിക്കപ്പെടും. ഓരോ സെമസ്റ്ററിലും 50% സിലബസ് വീതം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വിധമായിരിക്കും ഇത് സജ്ജീകരിക്കുക. ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ നവംബറിലും, രണ്ടാമത്തെ സെമസ്റ്റര്‍ പരീക്ഷകള്‍ മാര്‍ച്ചിലോ ഏപ്രിലിലോ നടത്താന്‍ സാധിക്കും വിധമാണ് സംവിധാനങ്ങള്‍ ക്രമീകരിക്കുകയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. cisce.org സൈറ്റില്‍ നിന്ന് എങ്ങനെയാണ് ഐസിഎസ്ഇ, ഐഎസ്സി ചുരുക്കി തയ്യാറാക്കിയ സിലബസ് ഡൗണ്‍ലോഡ് ചെയ്യുക എന്നാണ് താഴെ പറയുന്നത്:

    2022 ബോര്‍ഡ് പരീക്ഷയ്ക്കായുള്ള ക്ലാസ് 10, 12 വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സിലബസ് ലളിതമായ സ്റ്റപ്പുകളിലൂടെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

    കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org സന്ദര്‍ശിക്കുക

    വെബ്സൈറ്റിന്റെ ഹോംപേജില്‍, മുകളിലുള്ള ബാറില്‍ നിന്നും 'പബ്ലിക്കേഷന്‍സ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക

    നിങ്ങള്‍ അത് തിരഞ്ഞെടുക്കുമ്പോള്‍, ഒരു പുതിയ പേജ് ഓപ്പണാകും

    ഐസിഎസ്സി അല്ലങ്കില്‍ ഐഎസ്സി സിലബസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

    സിലബസ്സിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഭാവിയിലേക്കായി സേവ് ചെയ്യുകയും ചെയ്യുക

    പാഠ്യ പദ്ധതിയില്‍ മാത്രമല്ല പരീക്ഷയുടെ ക്രമത്തിലും മാറ്റം വരുത്താന്‍ സിഐഎസ്സി പദ്ധതിയിടുന്നു എന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ സെമസ്റ്ററില്‍ മള്‍ട്ടിപ്പില്‍ ചോയ്‌സ് ചോദ്യങ്ങള്‍ (എംസിക്യു) ഉള്‍പ്പെടുത്തും. രണ്ടാം സെമസ്റ്ററിലെ പരീക്ഷ മഹാമാരിയുടെ അന്നത്തെ അവസ്ഥയ്ക്ക് അനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനം വഴിയോ ഓഫ്ലൈന്‍ സംവിധാനത്തില്‍ കൂടിയോ ആവാം നടത്തുക. ഐസിഎസ്സി സിലബസ്സിന് രണ്ട് സെമസ്റ്ററുകളുടെയും ചോദ്യ പേപ്പര്‍ യഥാക്രമം 80, 100 മാര്‍ക്കുകള്‍ക്കാണ് നടത്തുക. അതേസമയം, ഐഎസ്സി സിലബസിന് 70, 80 മാര്‍ക്കുകള്‍ക്കാണ് രണ്ട് പരീക്ഷകളും നടത്തുക.
    Published by:Jayashankar AV
    First published:
    )}