സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് (സിവിൽ എഞ്ചിനീയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം സി ആർ പി എഫ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കി. മൊത്തം 25 തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ജൂൺ 30 മുതൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. താത്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ജൂലൈ 29ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കാം. സി ആർ പി എഫിന്റെ ഔദ്യോഗിക പോർട്ടൽ വഴി നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾവിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിരിക്കണം.
പ്രായപരിധി: പൊതു ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായപരിധി 35 വയസ്സാണ്. കേന്ദ്രസർക്കാർ നൽകുന്ന നിർദേശപ്രകാരം അഞ്ച് വർഷം വരെ സർക്കാർ ജീവനക്കാർക്ക് ഇളവ് നൽകും.
അപേക്ഷാ നടപടിക്രമങ്ങൾഅപേക്ഷകർക്ക് സി ആർ പി എഫിന്റെ ഔദ്യോഗിക പോർട്ടലിൽ നിന്ന് അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കാം. ഈ ഫോം പൂരിപ്പിച്ച് എല്ലാ വിശദാംശങ്ങളും നൽകി സമർപ്പിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 'ഡിഐജി, ഗ്രൂപ്പ് സെന്റർ, സി ആർ പി എഫ്, റാംപൂർ, ഡിസ്ട്രിക്റ്റ് - റാംപൂർ, യുപി -244901' എന്ന വിലാസത്തിലേക്ക് തപാൽ വഴി അയയ്ക്കണം.
മുംബൈയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ സഞ്ജയ് ദത്തും കുടുംബവും ദുബായിലേക്ക് മടങ്ങിയതായി റിപ്പോർട്ട്അപേക്ഷകർ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോ കോപ്പികൾ, ഏറ്റവും പുതിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ, അപേക്ഷകരുമായി കത്തിടപാടുകൾ നടത്തുന്നതിന് ആവശ്യമായ സ്റ്റാമ്പുകൾ പതിച്ച, വിലാസം രേഖപ്പെടുത്തിയ രണ്ട് എൻവലപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം.
എൻവലപ്പിന് മുകളിൽ അപേക്ഷകർ 'Central Reserve Police Force Assistant Commandant (Engineer/Civil) Exam, 2021' (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അസിസ്റ്റൻറ് കമാൻഡന്റ് (എഞ്ചിനീയർ / സിവിൽ) പരീക്ഷ, 2021) എന്ന് എഴുതണം. ജൂൺ 30ന് ശേഷം ഇന്ത്യൻ തപാൽ ഓർഡറുകളോ ബാങ്ക് ഡ്രാഫ്റ്റുകളും മുഖേന 400 രൂപ അപേക്ഷാ ഫീസ് അടയ്ക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, വനിതാ അപേക്ഷകർക്ക് അപേക്ഷാ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
'ബാബ കാ ദാബ' ഉടമയുടെ പരാതിയെ തുടർന്ന് യൂട്യൂബർ 4.5 ലക്ഷം രൂപ കൈമാറിയെന്ന് പൊലീസ്ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), എഴുത്തു പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വിശദമായ മെഡിക്കൽ പരീക്ഷ, അഭിമുഖം എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ശമ്പളം 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ്.
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചിരുന്നു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. അവസാന തീയതി: ജൂണ്‍ 29 ആണ്. 2003 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.