ഉപരിപഠനത്തിനായി രാജ്യത്തെ മികച്ച കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ (ക്യുസെറ്റ് / സിയുസിഇടി) ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ഡല്‍ഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ 41-ലധികം മുന്‍നിര സര്‍വകലാശാലകള്‍ക്കായുള്ള കേന്ദ്രീകൃത പരീക്ഷയാണ് ഇതിലുള്‍പ്പെടുന്നത്. ഒന്നിലധികം പ്രവേശന പരീക്ഷകള്‍ക്ക് ഹാജരാകുന്നതിനുപകരം, ഈ മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരൊറ്റ അഭിരുചി പരീക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും.
സിയുസിഇടി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം. അപേക്ഷ ഫീസ്, സിലബസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം:
സിയുസിഇടി 2022 യോഗ്യതാ മാനദണ്ഡങ്ങള്‍
പൊതു അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യത നേടുന്നതിന്, പരീക്ഷാ നടത്തിപ്പ് ബോഡി നിശ്ചയിച്ചിട്ടുള്ള ചില മാനദണ്ഡങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കണം.
എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ബിരുദ കോഴ്സുകള്‍ക്ക്, 12-ാം ക്ലാസ് കുറഞ്ഞത് 50% മാര്‍ക്കോടെ പൂര്‍ത്തിയാക്കിയിരിക്കണം. എസ്സി/എസ്ടി വിഭാഗത്തിന് 45% മാർക്ക് മതിയാകും.
പൊതുവിഭാഗത്തില്‍പ്പെട്ട ബിരുദാരന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ശതമാനം 50% ആണ്.
സിഎസ്ഐആര്‍ യുജിസി നെറ്റ് (ജെആര്എഫഅ),ഗേറ്റ്, എന്‍ബിഎച്ച്എം യോഗ്യത നേടിയ പിഎച്ച്ഡി അപേക്ഷകര്‍ നിര്‍ബന്ധമായും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം.
സിയുസിഇടി 2022 അപേക്ഷാ ഫോം
2022 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ എന്‍ഡിഎ, ഓണ്‍ലൈന്‍ മോഡില്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കും. ബിരുദം, ബിരുദാന്തര ബിരുദം, ഗവേഷണ കോഴ്സുകള്‍ക്കായി ഒരു പൊതു രജിസ്ട്രേഷന് പ്രക്രിയയുണ്ട്.
സിയുസിഇടി 2022 അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് എങ്ങനെയെന്നറിയുന്നതിനായി ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
രജിസ്ട്രേഷനാണ് പ്രാരംഭ ഘട്ടം. ഔദ്യോഗിക വെബ്സൈറ്റിലെ click here to apply എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ വിന്‍ഡോ സ്ക്രീനില്‍ ദൃശ്യമാകും.
അടുത്തതായി new register ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ സാധാരണ രജിസ്ട്രേഷനുള്ള കാര്യങ്ങള്‍ സ്ക്രീനില്‍ ദൃശ്യമാകും.
വിജയകരമായി രജിസ്ട്രേഷന് കഴിഞ്ഞാല്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കും ഇ-മെയിലിലേക്കും നിങ്ങള്‍ക്ക് ഉപയോക്തൃനാമവും (Username) പാസ്വേഡും ലഭിക്കും.
തുടര്‍ന്ന് യോഗ്യതാ വിശദാംശങ്ങള്‍, ആശയവിനിമയ വിശദാംശങ്ങള്‍, രക്ഷിതാക്കളുടെ വിശദാംശങ്ങള്‍, പരീക്ഷാ കേന്ദ്ര മുന്‍ഗണനകള്‍, വിഭാഗം എന്നിങ്ങനെയുള്ള കോളങ്ങൾ പൂരിപ്പിക്കുക.
അടുത്ത ഘട്ടത്തില്‍, ഔദ്യോഗിക അറിയിപ്പില്‍ നല്‍കിയിരിക്കുന്ന സ്പെസിഫിക്കേഷനുകള്‍ അനുസരിച്ച് നിങ്ങളുടെ ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുക.
ശേഷം, പ്രവേശനത്തിന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും മൂന്ന് സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുക, അതിനുശേഷം ഓരോ സര്‍വകലാശാലയിലും ഏതെങ്കിലും മൂന്ന് കോഴ്സുകള്‍ തിരഞ്ഞെടുക്കുക.
ഇത് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, 'സേവ് & പ്രൊസീഡ്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഫോമിന്റെ പ്രിവ്യൂ നോക്കി തെറ്റുകള്‍ ഒന്നും വന്നിട്ടില്ലെന്ന് ഉറപ്പാക്കുക.
അവസാനമായി, പേയ്മെന്റ് നടത്താനായി make payment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ വിഭാഗമനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ക്യുസെറ്റ് അപേക്ഷാ ഫീസ്
നിങ്ങള്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷാ ഫീസ് അടയ്ക്കാം. വിവിധ വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത്.
നിങ്ങളുടെ വിഭാഗം അനുസരിച്ച് സിയുസിഇടി 2022 അപേക്ഷാ ഫീസ് അറിയാം
ജനറല്‍/ ഒബിസി/ഇഡബ്ല്യുഎസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 800 രൂപയാണ് അപേക്ഷാ ഫീസ്
എസ്സി/എസ്ടി/മൂന്നാം ലിംഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 350 രൂപയാണ് അപേക്ഷാ ഫീസ്
അംഗപരിമതരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല.
ക്യുസെറ്റ് 2022 പരീക്ഷ പാറ്റേണ്‍
ടൈസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ അടിസ്ഥാനമാക്കി, ചോദ്യപേപ്പറില്‍ വെര്‍ബല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, സബ്ജക്റ്റ്-സ്പെസിഫിക് ടെസ്റ്റ് (ഫോം പൂരിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥി അത് തിരഞ്ഞെടുക്കണം) എന്നിവ ഉള്‍പ്പെടും.
മുന്‍വര്‍ഷത്തെ പാറ്റേണും സിലബസും അടിസ്ഥാനമാക്കിയാണ് മുകളിലുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നതിനാല്‍ പുതിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല. ചുവടെയുള്ള വിവരങ്ങള്‍ പരിശോധിക്കുക.
പരീക്ഷയുടെ രീതി - ഓണ്‍ലൈന്‍
പരീക്ഷ മീഡിയം - ഇംഗ്ലീഷ്
ചോദ്യങ്ങളുടെ തരം - ഒബ്ജക്റ്റീവ്/ മള്‍ട്ടിപ്പിള്‍ ചോയിസ് ടൈപ്പ് ചോദ്യങ്ങള്‍
സെക്ഷന്‍സ് അല്ലെങ്കില്‍ വിഭാഗങ്ങള്‍- ഭാഗം എ: അഭിരുചിയും ഇംഗ്ലീഷും
ഭാഗം ബി: വിജ്ഞാനം
ചോദ്യങ്ങളുടെ എണ്ണം - ഭാഗം എ: 25 മള്‍ട്ടിപ്പിള്‍ ചോയിസ് ടൈപ്പ് ചോദ്യങ്ങള്‍
ഭാഗം ബി: 75 മള്‍ട്ടിപ്പിള്‍ ചോയിസ് ടൈപ്പ് ചോദ്യങ്ങള്‍
പരീക്ഷ ദൈര്‍ഘ്യം - 2 മണിക്കൂര്‍
പരീക്ഷ പാറ്റേണ്‍ - ഒഎംആര്‍ ഷീറ്റ് പാറ്റേണ്‍
മാര്‍ക്കുകള്‍ നല്‍കുന്നത് - ശരിയായ ഉത്തരത്തിന് ഒരു മാര്‍ക്ക്, തെറ്റായ ഉത്തരത്തിന് -0.25 മാര്‍ക്ക്
സിയുസിഇടി 2022 സിലബസ്
പരീക്ഷയുടെ സിലബസ് അറിയുന്നത് നിങ്ങളുടെ തയ്യാറെടുപ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. എന്നാൽ ഇത് ഒരു പൊതു അഭിരുചി പരീക്ഷ ആയതിനാൽ നിര്‍വചിക്കപ്പെട്ട സിലബസ് ഇല്ല.
ഇംഗ്ലീഷ്
ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്/ഡാറ്റ ഇന്റര്‍പ്രെറ്റേഷന്‍
റീസണിംഗ്
ജനറൽ ആപ്റ്റിറ്റ്യൂഡ്
പൊതു വിജ്ഞാനം
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.