• HOME
  • »
  • NEWS
  • »
  • career
  • »
  • CUCET 2022 | കേന്ദ്ര സര്‍വകലാശാല ബിരുദ പഠനം; പരീക്ഷാ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു, വിശദാംശങ്ങള്‍

CUCET 2022 | കേന്ദ്ര സര്‍വകലാശാല ബിരുദ പഠനം; പരീക്ഷാ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു, വിശദാംശങ്ങള്‍

പരീക്ഷാ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജുലൈയില്‍ പരീക്ഷ നടത്തുമെന്നാണ് നിലവിലെ തിരുമാനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലെ (Central University) ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതുപരീക്ഷക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര സര്‍വകലാശാല പ്രവേശനത്തിന് ആദ്യമായാണ് രാജ്യത്ത് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ നിരവധി ആശങ്കകളാണ് പരീക്ഷയെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളത്.

    രജിസ്ട്രേഷന്‍ എങ്ങനെ , എന്നുവരെ ?

    CUET യുടെ ഔദ്യോഗിക വെബ്സൈറ്റായ https://cuet.samarth.ac.in/ ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തിപ്പ്, രജിസ്ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വെബ്സൈറ്റിലൂടെയും വിവരങ്ങള്‍ ലഭ്യമാണ് (nta.ac.in ).

    ഏപ്രില്‍ 2 മുതലാണ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. CUET യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏപ്രില്‍ 30 വരെ പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കാം.

    ഘട്ടം 1: CUET 2022ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in സന്ദര്‍ശിക്കുക.

    ഘട്ടം 2: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ CUET 2022 എന്ന ലിങ്ക് ഉപയോഗിക്കുക.

    ഘട്ടം 3: അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.

    ഘട്ടം 4: അപേക്ഷാ ഫീസ് അടയ്ക്കുക.

    ഘട്ടം 5: ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോംഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

    എന്നാണ് CUET പരീക്ഷ

    പരീക്ഷാ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജുലൈയില്‍ പരീക്ഷ നടത്തുമെന്നാണ് നിലവിലെ തിരുമാനം. അന്തിമ പരീക്ഷാ തിയതി തീരിമാനിച്ചാല്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

    CUET 2022: യോഗ്യതാ മാനദണ്ഡം

    നിലവില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍വകലാശാല മുന്‍ വര്‍ഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികൾക്ക് ഈ വര്‍ഷവും പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അവർക്കും CUET പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടാകും.

    CUET 2022: പരീക്ഷാക്രമം

    CUET 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) ആയാണ് നടത്തുക. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും പരീക്ഷയിൽ ഉൾപ്പെടുത്തുക. പ്രവേശന പരീക്ഷ സെക്ഷന്‍ IA, IB, II, III എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തമിഴ്, കന്നഡ, മറാത്തി, മലയാളം, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, പഞ്ചാബി, തെലുങ്ക്, ഒഡിയ, ഗുജറാത്തി, ഉറുദു എന്നിവയുള്‍പ്പെടെ ആകെ 13 ഭാഷകള്‍ സെക്ഷൻ IAയിലുണ്ടാകും. വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനവും ഒരു ഇന്ത്യന്‍ ഭാഷയിലുള്ള പ്രാവീണ്യവുമാണ് പരിശോധിക്കുക.

    സെക്ഷന്‍ IBയില്‍ സ്പാനിഷ്, ജര്‍മ്മന്‍, നേപ്പാളി, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങി 19 ഭാഷകള്‍ ഉണ്ടാകും. IA, IB വിഭാഗങ്ങളിൽ നിന്ന് പരമാവധി 3 ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികൾക്ക് കഴിയും. തിരഞ്ഞെടുത്ത ഓരോ ഭാഷയിലും ആകെയുള്ള 50 ചോദ്യങ്ങളില്‍ 40 ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതണം. റീഡിങ് കോംപ്രഹെൻഷനിലൂടെ ഭാഷാ പരിജ്ഞാനം പരിശോധിക്കും. ഓരോ ഭാഷയിലെയും പേപ്പറിന് ഉത്തരമെഴുതാൻ വിദ്യാര്‍ത്ഥികള്‍ക്ക് 45 മിനിറ്റ് സമയം ലഭിക്കും.

    സെക്ഷന്‍ IIല്‍ അക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് തുടങ്ങിയ 27 വിഷയങ്ങള്‍ ഉള്‍പ്പെടും. നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 6 വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. വിഭാഗം IIല്‍ വിദ്യാര്‍ത്ഥികള്‍ 50ല്‍ 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഓരോ വിഷയത്തിലെയും പേപ്പറിന് 45 മിനിറ്റ് ലഭിക്കും.

    വിഭാഗം III ഒരു പൊതു പരീക്ഷയായിരിക്കും. അതില്‍ മൊത്തം 75 ചോദ്യങ്ങളില്‍ 60 ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉത്തരം എഴുതണം. 60 മിനിറ്റാണ് ലഭിക്കുക. സമകാലിക വിഷയങ്ങള്‍, ന്യൂമെറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
    Published by:Arun krishna
    First published: