• HOME
  • »
  • NEWS
  • »
  • career
  • »
  • CUET കേരളത്തിന് DU പ്രവേശനത്തിൽ തിരിച്ചടി; ഹിന്ദു കോളേജിൽ ബി.എ ഓണേഴ്‌സിന് കഴിഞ്ഞ തവണ 120 ഇത്തവണ ഒരാൾ മാത്രം

CUET കേരളത്തിന് DU പ്രവേശനത്തിൽ തിരിച്ചടി; ഹിന്ദു കോളേജിൽ ബി.എ ഓണേഴ്‌സിന് കഴിഞ്ഞ തവണ 120 ഇത്തവണ ഒരാൾ മാത്രം

ഈ വർഷം, ഇതുവരെ പ്രവേശനം നേടിയ 59 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്.

  • Share this:
ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സെമസ്റ്ററിൽ ഡൽഹി സർവകലാശാലക്കു കീഴിലുള്ള കോളേജുകൾ അഡ്മിഷൻ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കിനു പകരം കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) സ്‌കോറുകൾ പ്രാഥമിക മാനദണ്ഡമായി പരിഗണിച്ചാണ് പ്രവേശനം നൽകിയിരിക്കുന്നത്. ഇതോടെ സ്റ്റേറ്റ് ബോർഡുകളിൽ പഠിച്ച്, ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.

ഹിന്ദു കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാ​ഗത്തിലെ ബി.എ. (ഓണേഴ്‌സ്) കോഴ്സിന് കഴിഞ്ഞ വർഷം പ്രവേശനം നേടിയ 146 കുട്ടികളിൽ 124 പേരും വിവിധ സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷയുടെ മാർക്ക് അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവരാണ്. കേരളത്തിൽ നിന്നും 120 വിദ്യാർത്ഥികളും, രാജസ്ഥാനിൽ നിന്ന് മൂന്നു പേരും ഹരിയാനയിൽ നിന്ന് ഒരാളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈ വർഷം, ഇതുവരെ പ്രവേശനം നേടിയ 59 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. സീറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട രണ്ടാം റൗണ്ട് ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

Also Read-ഡിസൈൻ പഠിക്കണോ?; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) നിങ്ങളെ വിളിക്കുന്നു

ഈ വർഷം CUET മാർക്ക് മാനദണ്ഡമാക്കിയതോടെ അപേക്ഷകരുടെ CUET സ്കോറുകളും അവർ ലിസ്റ്റ് ചെയ്തിട്ടുള്ള കോളേജ്, കോഴ്സ് എന്നീ മുൻഗണനകളും അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നത്. CUET ടോപ്പ് സ്കോറർമാർ പലരും തിരഞ്ഞെടുക്കുന്ന ഒരു കോഴ്സാണ് ഹിന്ദു കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാ​ഗത്തിലുള്ള ബി.എ. (ഓണേഴ്‌സ്) പ്രോ​ഗ്രാം. CUET- പരീക്ഷയിൽ മുഴുവൻ മാർക്കു നേടിയ 51 വിദ്യാർത്ഥികളുമായി ഇന്ത്യൻ എക്സ്പ്രസ് പ്രതിനിധികൾ സംസാരിച്ചിരുന്നു. അവരിൽ 14 പേരും ഈ കോഴ്സിനാണ് മുൻ​ഗണന നൽകിയിരുന്നത്.

ഇതുവരെ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) സ്കൂളുകളിൽ നിന്നുള്ളവരാണെന്ന് ഹിന്ദു കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഒരു പ്രൊഫസർ പറഞ്ഞു. കുറച്ചു പേർ സിഐഎസ്‍സിഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) സ്കൂളുകളിൽ പഠിച്ചവരാണ്. രണ്ട് പേർ നാഷണൽ ബോർഡ് സ്കൂളുകളിൽ പഠിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. സംവരണമില്ലാത്ത സീറ്റുകളിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും എണ്ണൂറിൽ 795 ഉം അതിനു മുകളിലും CUET സ്കോറുകൾ നേടിയവരാണ്.

Also Read-ദേശീയ പാഠ്യപദ്ധതി പരിഷ്കരണം: കടലാസിൽ ഉഗ്രൻ, നടപ്പിലാക്കാൻ പണിപ്പെടുമെന്ന് അധ്യാപകർ

രാംജാസ് കോളേജിൽ, കേരള ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ ധാരാളം വിദ്യാർത്ഥികൾ ബി.എ. (ഓണേഴ്സ്) കോഴ്സിന് ചേർന്നിരുന്നു. എന്നാൽ ഈ വർഷം പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും സിബിഎസ്ഇ വിദ്യാർത്ഥികളാണ്.

ഈ വർഷം കേരളത്തിൽ നിന്നും ഏതാനും വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി തങ്ങളെ സമീപിച്ചതെന്ന് ഡൽ​ഹി യൂണിവേഴ്സിറ്റിയിലെ കേരള സ്റ്റുഡന്റ്‌സ് അസോസിയേഷനായ മൈത്രിയുടെ വർക്കിംഗ് സെക്രട്ടറി ഗോവിന്ദ് പറഞ്ഞു. ഇത് സിയുഇടിയുടെ മാർക്ക് മാനദണ്ഡമാക്കി പ്രവേശനം നൽകുന്ന ആദ്യത്തെ വർഷമായതിനാലാകാമെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു.
Published by:Jayesh Krishnan
First published: