• HOME
  • »
  • NEWS
  • »
  • career
  • »
  • CUET UG Results 2022| സിയു‌​ഇ​ടി ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫലം പ്രസിദ്ധീകരിച്ചു

CUET UG Results 2022| സിയു‌​ഇ​ടി ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കഴിഞ്ഞാൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യാ​ണ് സിയുഇടി.

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (CUET) യു. ജി ഫ​ലം പ്രസിദ്ധീകരിച്ചു. nta.ac.in, cuet.samarth.ac.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലമറിയാൻ കഴിയും.

    പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം വ്യാഴാഴ്ച രാത്രി 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന് എൻടിഎ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 5.28ഓടെ ഫലം പ്രസിദ്ധീകരിച്ചതായി എൻടിഎ ട്വീറ്റ് ചെയ്തു.

    Also Read- IIT പ്രവേശന പരീക്ഷയിൽ യുവാക്കളുടെ താൽപര്യം കുറയുന്നു; എഞ്ചിനിയറിംഗിന്റെ പ്രഭ മങ്ങുന്നോ?

    ഫലം അറിയുന്നത് ഇങ്ങനെ - cuet.samarth.ac.in വെബ്സൈറ്റിൽ കയറി സിയുഇടി യു‌ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർത്ഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും.

    Also Read- JEE Advanced 2022 Result| ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ആർ കെ ശിശിറിന് ഒന്നാമത്; പെൺകുട്ടികളിൽ തനിഷ്ക



    Also Read- KEAM | ഓപ്ഷൻ രജിസ്ട്രേഷൻ, ഫീസ് ഘടന, സംവരണ സാധ്യത; കീം അറിയേണ്ടതെല്ലാം

    കേന്ദ്ര സർവകലാശാലകളടക്കമുള്ള 46 യൂണിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സിയുഇ‌ടി യു‌ജി പരീക്ഷ നടത്തിയത്. ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂ​ലൈ​ 15ന് തു​ട​ങ്ങി​യ പ​രീ​ക്ഷ ഓഗസ്റ്റ് 30ന് അ​വ​സാ​നി​ച്ചു.

    Also Read- FCI jobs| ശമ്പളം 40,000 രൂപ മുതൽ 1.40 ലക്ഷം വരെ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജരാകാം; 113 ഒഴിവുകൾ

    മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കഴിഞ്ഞാൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യാ​ണ് സിയുഇടി. 14.9 ല​ക്ഷം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 60 ശ​ത​മാ​നം പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഫ​ലം പ്ര​ഖ്യാ​പി​ച്ചാ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പോ​ർ​ട്ട​ലു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക്ക് സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​ഷ് കു​മാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
    Published by:Rajesh V
    First published: