നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Currency Note Press 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 95,910 രൂപ വരെ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25

  Currency Note Press 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 95,910 രൂപ വരെ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25

  ജനുവരി 25 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി

  • Share this:
   മഹാരാഷ്ട്രയിലെ (Maharashtra) നാസിക്കിലുള്ള (Nasik) കറന്‍സി നോട്ട് പ്രസ്സ് (CNP - The Currency Note Press) ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, ജൂനിയര്‍ ടെക്നീഷ്യന്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തുടങ്ങി 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം സിഎന്‍പി പുറത്തിറക്കി.

   താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിനായി www.cnpnashik.spmcil.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 25 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

   ജനുവരി 4ന് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് ടെസ്റ്റ് താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം അനുസരിച്ചായിരിക്കും അന്തിമ തീയതി സ്ഥിരീകരിക്കുക. റിക്രൂട്ട്‌മെന്റ് സര്‍ക്കാരിന്റെ സംവരണ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.

   സിഎന്‍പി റിക്രൂട്ട്മെന്റ്: ഒഴിവുകള്‍

   താഴെ പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകള്‍

   വെല്‍ഫെയര്‍ ഓഫീസര്‍/ ലെവല്‍-എ-2 - ആകെ തസ്തികകള്‍ 1

   സൂപ്പര്‍വൈസര്‍ (ടെക്‌നിക്കല്‍ കണ്‍ട്രോള്‍)/ ലെവല്‍-എസ്1 - ആകെ തസ്തികകള്‍ 10

   സൂപ്പര്‍വൈസര്‍ (ടെക്‌നിക്കല്‍ ഓപ്പറേഷന്‍- പ്രിന്റിംഗ്)/ ലെവല്‍ എസ്1- ആകെ തസ്തികകള്‍ 5

   സൂപ്പര്‍വൈസര്‍ (ഔദ്യോഗിക ഭാഷ)/ ലെവല്‍ എ1 - ആകെ തസ്തികകള്‍ 1

   സെക്രട്ടേറിയല്‍ അസിസ്റ്റന്റ്/ ലെവല്‍ ബി-4 - ആകെ തസ്തികകള്‍ 1

   ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് / ലെവല്‍ ബി-3 - ആകെ തസ്തികകള്‍ 6

   ജൂനിയര്‍ ടെക്നീഷ്യന്‍ (പ്രിന്റിംഗ്/നിയന്ത്രണം)/ ലെവല്‍- ഡബ്ല്യു- 1 - ആകെ തസ്തികകള്‍ 104

   ജൂനിയര്‍ ടെക്നീഷ്യന്‍ (വര്‍ക്ക്ഷോപ്പ്)/ ലെവല്‍-ഡബ്ല്യു-1- ആകെ തസ്തികകള്‍ 21

   മേല്‍പ്പറഞ്ഞ തസ്തികകളുടെ ശമ്പളം 18,780 രൂപ മുതല്‍ 95,910 രൂപ വരെയാണ്. ശമ്പളം ഓരോ തസ്തികയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

   സിഎന്‍പി റിക്രൂട്ട്മെന്റ്: യോഗ്യത

   വിദ്യാഭ്യാസം: ബിരുദധാരിയോ ഐടിഐ സര്‍ട്ടിഫിക്കറ്റ്/ ബിരുദാനന്തര ബിരുദം/ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ (പ്രിന്റിംഗ്) എന്നിവ ഉള്ളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് സിഎന്‍പി നാസിക്കിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പരിശോധിക്കുക.

   പ്രായപരിധി: വെല്‍ഫെയര്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 മുതല്‍ 30 വയസ്സ് വരെയും സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതല്‍ 28 വയസ്സു വരെയുമാണ്. ജൂനിയര്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് 18 മുതല്‍ 25 വയസ്സ് വരെയാണ് പ്രായപരിധി. കൂടാതെ, ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെടുന്ന വിഭാഗത്തെ ആശ്രയിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് ലഭിക്കും.


   സിഎന്‍പി റിക്രൂട്ട്മെന്റ്: അപേക്ഷാ ഫീസ്

   ഈ റിക്രൂട്ട്‌മെന്റിനായി സംവരണീയരല്ലാത്തവയും, ഒബിസി (എന്‍സിഎല്‍), ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പെടുന്നവരും 600 രൂപ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ്സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികളെ പരീക്ഷാ ഫീസ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് 200 രൂപ ഇന്റ്‌റിമേഷന്‍ ചാര്‍ജായി അടയ്‌ക്കേണ്ടി വന്നേക്കാം. ബാധകമായ എല്ലാ നികുതികളും ഉള്‍പ്പെടുന്നതാണ് ഫീസ്.

   Also Read - മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു
   Published by:Jayashankar AV
   First published:
   )}