• HOME
  • »
  • NEWS
  • »
  • career
  • »
  • DELHI JAMIA MILLIA ISLAMIA INVITES APPLICATIONS FOR FREE COACHING FOR CIVIL SERVICES EXAM GH

ഡൽഹി ജാമിയ സർവകലാശാലയിലെ സൗജന്യ സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾ, പട്ടിക ജാതി, പട്ടിക വർഗം, പെൺകുട്ടികൾ എന്നിവർക്കാണ് ഈ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത.

(Representative image)

(Representative image)

  • Share this:
    ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ (JMI) സർവകലാശാല നടത്തുന്ന സൗജന്യ സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾ, പട്ടിക ജാതി, പട്ടിക വർഗം, പെൺകുട്ടികൾ എന്നിവർക്കാണ് ഈ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ജാമിയ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 10 ന് തുടങ്ങിയ അപേക്ഷ സെപ്തംബർ 6 വരെ തുടരും. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

    750 രൂപയാണ് കോഴ്സിന് അപേക്ഷിക്കാനുള്ള ഫീസ്. എഴുത്തുപരീക്ഷയ്ക്കും മെയ്ൻസ് പരീക്ഷയ്ക്കുമുള്ള പരിശീലനം ജാമിയ നൽകും. 150 സീറ്റാണ് ജാമിയയിൽ ഈ കോഴ്സിനുള്ളത്. കൂടാതെ, അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും ജാമിയ സജ്ജീകരിച്ചിട്ടുണ്ട്.

    സൗജന്യ ട്രെയ്നിംഗ് പ്രോഗ്രാമിന് യോഗ്യത ലഭിക്കാൻ മത്സരാർത്ഥികൾ പ്രവേശന പരീക്ഷ പാസാവേണ്ടതുണ്ട്. ഇതിന് ശേഷം പ്രത്യേക അഭിമുഖവും നടത്തപ്പെടും. ഡൽഹി, ശ്രീനഗർ, ലഖ്നൗ, ഗുവാഹതി, ബെംഗളുരു, മുംബൈ, ഹൈദരാബാദ്, പട്ന, മലപ്പുറം തുടങ്ങി പത്തോളം കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. സെപ്തംബർ 18 ന് രാവിലെ 10 മുതൽ ഒരു മണി വരെയാണ് പ്രവേശന പരീക്ഷ നടത്തപ്പെടുക. ഒബ്ജക്റ്റീവ് ടൈപ്പ് രീതിയിൽ നടത്തപ്പെടുന്ന പരീക്ഷയിൽ ജനറൽ സ്റ്റഡീസ് സംബന്ധിച്ച ചോദ്യങ്ങളാണുണ്ടാവുക. സെപ്ംതബർ 30 നാണ് പരീക്ഷാ ഫലം പുറത്തുവിടുക.

    എഴുത്തുപരീക്ഷ പാസാവുന്നവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഒക്ടോബർ 11 മുതൽ 22 വരെയാണ് ഇന്റർവ്യൂവിനുള്ള തീയ്യതികൾ താൽകാലികമായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 29 ന് അന്തിമ ഫലം പുറത്തുവിടുകയും നവംബർ എട്ടോടെ അഡ്മിഷൻ പ്രക്രിക പൂർത്തിയാക്കുകയും ചെയ്യും.

    മൂന്ന് മണിക്കൂർ നേരം നീണ്ടുനിൽക്കുന്ന പ്രവേശന പരീക്ഷ പേപ്പർ I, പേപ്പർ II എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ പേപ്പറിൽ ഒരു മാർക്ക് വീതമുള്ള 60 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. തെറ്റായ ഒരോ ഉത്തരത്തിലും മൂന്നിലൊന്ന് മൈനസ് മാർക്കുണ്ട്. അതേസമയം രണ്ടാം പേപ്പറിൽ 30 മാർക്കുകൾ വീതമുള്ള രണ്ട് ഉപന്യാസങ്ങളാണ് എഴുതാനുണ്ടാവുക. ഇംഗ്ലീഷ്, ഹിന്ദു, ഉർദു ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്.

    ഒന്നാം പേപ്പർ അടിസ്ഥാനപ്പെടുത്തി ഏറ്റവും മികച്ച 1500 വിദ്യാർത്ഥികളുടെ ഉപന്യാസങ്ങൾ മാത്രമേ പരിഗണിക്കൂ. ആദ്യ പരീക്ഷ പാസാകുന്നവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. 30 മാർക്കാണ് ഇന്റർവ്യൂവിന് ലഭിക്കുക.

    അതേസമയം, ജാമിയ സർവകലാശാലയിലേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾ അപേക്ഷിക്കാനുള്ള സമയം നേരത്തെ കഴിഞ്ഞിട്ടുണ്ട്. നിരവധി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയും നടന്നുവരികയാണ്. എന്നാൽ പ്രവേശന പരീക്ഷകളുടെ അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
    Published by:Rajesh V
    First published:
    )}