2021ലെ പാഠ്യവര്ഷത്തിലേക്കുള്ള ബിരുദ പ്രവേശനത്തിനായി ഡല്‍ഹി സര്‍വകലാശാല പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.18 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോഴ്സുകളിലേക്കായിട്ടാണ് കുട്ടികള്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് സര്‍വകലാശാല പങ്കുവെച്ച ഡാറ്റയില്‍ പറയുന്നു. യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ രജിസ്ട്രേഷന് പ്രക്രിയ ഓഗസ്റ്റ് 2 ന് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ അപേക്ഷകള്‍ അയ്ക്കാന്‍ സമയമുണ്ട്.
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളേജുകളിലുമായി 70,000 ബിരുദ സീറ്റുകളാണുള്ളത്. ഡാറ്റ പ്രകാരം, 3,18,158 വിദ്യാര്‍ത്ഥികള്‍ ഇതുവരെ അഡ്മിഷന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 1,47,435 വിദ്യാര്‍ഥികള്‍ പേയ്മെന്റ് പൂര്‍ത്തിയാക്കിയവരാണ്. പണമടച്ച അപേക്ഷകരില്‍ ആണ്‍കുട്ടികളുടെ എണ്ണം 65,507ും, പെണ്കുട്ടികളുടെത് 82,155 വും ആണ്.
ഏറ്റവും കൂടുതല്‍ അപേക്ഷ അയ്ച്ചിരിക്കുന്നത് സി.ബി.എസ്ഇ സിലബസിലെ വിദ്യാര്‍ഥികളാണ്. 1,21,796 അപേക്ഷകളാണ് സി.ബി.എസ്ഇ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഐഎസ്സി സിലബസില്‍ നിന്നും 4,817 പേരും, ഹരിയാന സ്റ്റേറ്റ് ബോര്‍ഡ് സിലബസില്‍ നിന്ന് 4,723 പേരും, ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ബോര്‍ഡ് സിലബസില്‍ നിന്നും 2,984 പേരും, കേരള സ്റ്റേറ്റ് ബോര്‍ഡില്‍ നിന്ന് 2,178 പേരുമാണ് അപേക്ഷകള്‍ അയ്ച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലേക്ക് ഏറ്റവും കുറഞ്ഞ അപേക്ഷകര്‍ ഹിമാചല്‍ പ്രദേശ് ബോര്‍ഡില്‍ നിന്നാണ്. ഹിമാചലില്‍ നിന്ന് 335 പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റീജിയനുകള്‍ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഡല്‍ഹി-എന്‍സിആറില്‍ നിന്നുള്ളവരാണ്. 20,398 കുട്ടികളാണ് ഡല്‍ഹി-എന്‍സിആറില്‍ നിന്നുള്ളത്. ഏറ്റവും കുറഞ്ഞ എണ്ണം ഒഡീഷയിലെ കട്ടക്ക്, മേഘാലയിലെ ഷില്ലോംഗ് എന്നീ പ്രദേശങ്ങളില്‍ നിന്നാണ്. അവിടെ നിന്ന് 10 അപേക്ഷകള്‍ വീതമാണ് ലഭിച്ചിരിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തന വിഭാഗത്തില്‍ നിന്ന് 8,333 അപേക്ഷകളും സ്പോര്‍ട്സിന് കീഴില്‍ 5,187 അപേക്ഷകളും സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഈ വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും. കൊറോണ വൈറസ് സാഹചര്യം കാരണം സര്‍വകലാശാല ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ട്രയല്‍സ് നടത്തുന്നില്ല.
ഡാറ്റ അനുസരിച്ച്, 1,37,084 അപേക്ഷകരാണ് ബിരുദാനന്തര കോഴ്സുകളുടെ രജിസ്ട്രേഷന് പ്രക്രിയ ആരംഭിച്ചിരിക്കുന്നത്. ഏകദേശം 73,917 പൂരിപ്പിച്ച ഫോമുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. 20,590 ഫോമുകള്‍ അപൂര്‍ണ്ണമാണെന്നും യൂണിവേഴ്സിറ്റി ഡേറ്റയില്‍ കാണിക്കുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ നിലവില്‍ 20,000 ഓളം സീറ്റുകളാണ് ബിരുദാനന്തര കോഴ്സുകളാണുള്ളത്.ബിരുദാനന്തര കോഴ്സുകളുടെ കാര്യത്തില്‍, ഹിസ്റ്ററിക്ക് 2,624 അപേക്ഷകള്‍ ഉണ്ടായിട്ടുണ്ട്. അപ്ലൈഡ് സൈക്കോളജിക്ക് 1,254 അപേക്ഷകളും ബി.എഡ്, എല്‍.എല്‍.ബി തുടങ്ങിയ കോഴ്സുകള്‍ക്ക് എന്നിവ യഥാക്രമം 9,084 ഉം 11,935 ഉം അപേക്ഷകള്‍ ലഭിച്ചു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.