നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ പുതിയ കോളേജിന് സുഷമാ സ്വരാജിന്റെ പേര് നൽകും

  ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ പുതിയ കോളേജിന് സുഷമാ സ്വരാജിന്റെ പേര് നൽകും

  സർവകലാശാലാ അധികൃതർ നൽകുന്ന വിവരമനുസരിച്ച് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ, എക്സിക്യൂട്ടീവ് കൗൺസിൽ എന്നിവയുടേതാണ് ഈ വിഷയത്തിലെ അന്തിമ തീരുമാനം.

  സുഷമാ സ്വരാജ് .(ഫയൽ ചിത്രം)

  സുഷമാ സ്വരാജ് .(ഫയൽ ചിത്രം)

  • Share this:
   ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ പുതുതായി തുടങ്ങുന്ന കോളേജിന് സുഷമാ സ്വരാജിന്റെ പേര് നൽകാനൊരുങ്ങുകയാണ് അധികൃതർ. ഡിയു കോളേജിന് അന്തരിച്ച മന്ത്രിയുടെ പേര് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ കുറച്ചുകാലമായി നടന്നുവരികയായിരുന്നു. സർവകലാശാലാ അധികൃതർ നൽകുന്ന വിവരമനുസരിച്ച് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ, എക്സിക്യൂട്ടീവ് കൗൺസിൽ എന്നിവയുടേതാണ് ഈ വിഷയത്തിലെ അന്തിമ തീരുമാനം.

   ഇതുവരെ പേര് നിശ്ചയിക്കാത്ത പുതിയ കോളേജും ഫെസിലിറ്റേഷൻ സെന്ററും ഫതേഹ്പൂർ ബേരിയിലെ ഭട്ടി കലാൻ ഗാവോവിൽ തുടങ്ങുമെന്ന് ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഡൽഹി സർവകലാശാല സ്ഥാപിച്ച് നൂറ് വർഷം പൂർത്തീകരിക്കുന്ന വർഷം കൂടിയാണിത്. കൂടാതെ, പുതിയ കോളേജ് പെൺകുട്ടികൾക്ക് മാത്രമാണോ അതോ എല്ലാ വിദ്യാർത്ഥികൾക്കുമുള്ളതാണോ എന്ന വിഷയത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഗുപ്ത പറഞ്ഞു.

   “പുതുതായി തുടങ്ങുന്ന ഫെസിലിറ്റേഷൻ സെന്റർ വിദ്യാർത്ഥികൾക്ക് ഭട്ടി കലാൻ ഗാവോവിൽ താമസിക്കാനും അഡ്മിഷൻ തുടങ്ങി മറ്റു പ്രക്രിയകൾ പൂർത്തിയാക്കാനും സഹായിക്കും. കേളേജിലേക്ക് ദൂരെ നിന്ന് വരുന്നവർക്ക് ഇത് സഹായകമാവും." ഗുപ്ത പറയുന്നു.

   വിദ്യാർത്ഥികളുടെ സൗകര്യത്തിന് മറ്റു സ്ഥലങ്ങളിലും ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങാനുള്ള പദ്ധതിയിലാണ് സർവകലാശാലാ അധികൃതർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആദ്യത്തെ ഫെസിലിറ്റേഷൻ സെന്ററിന് തറക്കല്ലിട്ട് കഴിഞ്ഞു. പുതിയ സെന്റർ നിർമ്മാണത്തിനായി ജില്ലാ ഭരണകൂടം 13 ഏക്കറോളം സ്ഥലം യൂണിവേഴ്സിറ്റിക്ക് കൈമാറിയിട്ടുണ്ട്.

   2019 ലാണ് മുൻ വിദേശ കാര്യ വകുപ്പ് മന്ത്രിയായിരുന്ന സുഷമാ സ്വരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മരിക്കുമ്പോൾ 67 വയസ്സായിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്ത് ആദ്യത്തെ വനിതയായിരുന്നു സുഷമാ സ്വരാജ് .

   അതേസമയം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡിയുവിന്റെ ഔദ്യോഗിക വൈബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ബ്രോഷര്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നല്‍കുക. പ്ലസ്റ്റു പരീക്ഷയില്‍ പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിയുവിന് കീഴിലുള്ള മുഴുവന്‍ കോളേജുകളിലേക്കുമായി ഒറ്റ അഡ്മിഷന്‍ ഫോമായിരിക്കും ഇത്തവണ ഉണ്ടാവുക.

   Also read- UPSC പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ; ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ കേസ്

   ഡിയുവിലെ മിക്ക കോഴ്‌സുകളിലേക്കും മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നതെങ്കിലും ചില കോഴ്‌സുകള്‍ക്കായി സര്‍വകലാശാല പ്രത്യേക പ്രവേശന പരീക്ഷ (DUET) 2021 നടത്താറുണ്ട്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയായ NTAയാണ് ഈ പരീക്ഷ നടത്തുക. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, പ്രോസ്‌തെറ്റിക്‌സ് ആന്റ് ഓര്‍ത്തോടിക്‌സ്, ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശന പരീക്ഷയുള്ളത്. ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടക്കുക.
   Published by:Naveen
   First published: