• HOME
  • »
  • NEWS
  • »
  • career
  • »
  • 'പിഎച്ച്‌ഡിക്ക് എടുത്തതിനുശേഷം പ്രവേശനം നിഷേധിച്ചു'; ജാമിയ മിലിയ ഇസ്ലാമിയയ്ക്കെതിരെ വിദ്യാർത്ഥികളുടെ ആരോപണം

'പിഎച്ച്‌ഡിക്ക് എടുത്തതിനുശേഷം പ്രവേശനം നിഷേധിച്ചു'; ജാമിയ മിലിയ ഇസ്ലാമിയയ്ക്കെതിരെ വിദ്യാർത്ഥികളുടെ ആരോപണം

"ഞങ്ങളുടെ വർഷം മുഴുവൻ പാഴായി. പട്ടിക കണ്ടപ്പോൾ ഞങ്ങളിൽ പലരും ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഞങ്ങൾ ഉദ്യോഗസ്ഥരുടെ വാതിലുകളിൽ മുട്ടുകയാണ്. "

  • Share this:
ഗവേഷണ വിദ്യാർത്ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട പട്ടികയിൽ പേരുകൾ പരാമർശിച്ചിട്ടും ജാമിയ മിലിയ സർവ്വകലാശാല നിരവധി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. സൂപ്പർവൈസർമാരുടെ ലഭ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകളിൽ നിന്ന് പല വിദ്യാർത്ഥികളേയും ഒഴുവാക്കിയത്. ഒരു വിദ്യാർത്ഥിക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും അന്തിമ പട്ടികയിൽ പരാമർശിച്ച എല്ലാവർക്കും സീറ്റ് അനുവദിച്ചുവെന്നുമാണ് അഡ്മിനിസ്ട്രേഷൻ അവകാശപ്പെട്ടുന്നത്.

എല്ലാ രേഖകളും സമർപ്പിച്ചിട്ടും പരീക്ഷ എഴുതിയിട്ടും ഇന്റർവ്യൂ റൗണ്ടുകൾ പൂർത്തിയാക്കിയിട്ടും സീറ്റ് നിഷേധിക്കപ്പെട്ട 80 ഓളം പിഎച്ച്ഡി വിദ്യാർത്ഥികളുണ്ടെന്ന് ആരോപണമിന്നയിക്കുന്നവർ അവകാശപ്പെട്ടു. മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്, ജിയോഗ്രഫി ഡിപ്പാർട്ട്മെന്റ്, സൈക്കോളജി ഡിപ്പാർട്ട്മെന്റ് തുടങ്ങി നിരവധി ഡിപ്പാർട്ട്മെന്റുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക് തിരഞ്ഞെടുത്തവരുടെ പട്ടികയിൽ തങ്ങളുടെ പേരുകൾ ഉണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു, അത് ഇപ്പോഴും വെബ്‌സൈറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും, അവർ ബഹുമാനപ്പെട്ട ഡീൻ ഓഫീസുകളിൽ എത്തിയപ്പോൾ, അവരെ തിരഞ്ഞെടുത്തിട്ടില്ലെന്ന് അവരോട് പറഞ്ഞു.

also read : CEED, UCEED 2023 ഡിസൈൻ കോഴ്‌സുകൾക്കുള്ള രജിസ്‌ട്രേഷൻ സെപ്റ്റംബർ 30 മുതൽ

“ഞങ്ങളുടെ വർഷം മുഴുവൻ പാഴായി. പട്ടിക കണ്ടപ്പോൾ ഞങ്ങളിൽ പലരും ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഞങ്ങൾ ഉദ്യോഗസ്ഥരുടെ വാതിലുകളിൽ മുട്ടുകയാണ്. അവർ ഞങ്ങൾ പറയുന്നത് കേൾക്കുന്നില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പിഎച്ച്ഡി വിദ്യാർത്ഥി പറഞ്ഞു. 26 കാരനായ ഈ വിദ്യാർത്ഥിക്ക് സർവകലാശാലയുടെ ഭൂമിശാസ്ത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി പഠിക്കാൻ ആഗ്രഹമുണ്ട്.
Published by:Amal Surendran
First published: