നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഡെവ്‌ഓപ്സ് എൻജിനീയർ; കോവിഡാനന്തരം ഐടി മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് അറിയാം

  ഡെവ്‌ഓപ്സ് എൻജിനീയർ; കോവിഡാനന്തരം ഐടി മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് അറിയാം

  പോസ്റ്റ് കോവിഡ് നോർമൽ മുന്നിൽ കണ്ട് ലോകം മുഴുവൻ വലിയൊരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് തയ്യാറെടുക്കുകയാണ്. മുൻപൊക്കെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്ന വാക്ക് എല്ലായിടവും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ കേൾക്കാറുണ്ടായിരുന്നു. പക്ഷെ കോവിഡ് സ്വാഭാവികമായി ഉണ്ടാക്കിയ ഡിജിറ്റൽ സാക്ഷരത മാനുവൽ ആയി നടന്നിരുന്ന ഒട്ടുമിക്ക പ്രവർത്തനങ്ങളെയും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിന് ഉൽപ്രേരകം ആയി മാറിയിട്ടുണ്ട്.

  devops engineer

  devops engineer

  • Share this:
   ജോയ് സെബാസ്റ്റ്യൻ

   ഏതൊക്കെയാണ് ഐ ടിയിൽ ഏറ്റവും മികച്ച തൊഴിൽ സാധ്യത നൽകുന്ന മേഖലകൾ എന്ന ചോദ്യം എപ്പോഴും അഭിമുഖീകരിക്കാറുണ്ട്. അറിയാവുന്ന ചില കാര്യങ്ങൾ പങ്ക് വെയ്ക്കാമെന്നു കരുതുന്നു.

   പോസ്റ്റ് കോവിഡ് നോർമൽ മുന്നിൽ കണ്ട് ലോകം മുഴുവൻ വലിയൊരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് തയ്യാറെടുക്കുകയാണ്. മുൻപൊക്കെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്ന വാക്ക് എല്ലായിടവും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ കേൾക്കാറുണ്ടായിരുന്നു. പക്ഷെ കോവിഡ് സ്വാഭാവികമായി ഉണ്ടാക്കിയ ഡിജിറ്റൽ സാക്ഷരത മാനുവൽ ആയി നടന്നിരുന്ന ഒട്ടുമിക്ക പ്രവർത്തനങ്ങളെയും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിന് ഉൽപ്രേരകം ആയി മാറിയിട്ടുണ്ട്. അതിനുള്ള കോപ്പുകൂട്ടലുകൾ ഐ ടി വ്യവസായ രംഗത്ത് പ്രത്യക്ഷമായി തന്നെ കാണാം. കമ്പനികൾ കൈ നിറയെ ഓഫറുകൾ കൊടുത്ത് ഉദ്യോഗാർത്ഥികളെ ജോലിക്ക് നിയമിക്കുന്നു. ചെറു കമ്പനികളെ തിരക്കി പോലും കൊക്കിലൊതുങ്ങാത്ത തരം പ്രോജക്ടുകളും എത്തുന്നു. ഈ പ്രോജക്ടുകൾ ചെയ്യാനുള്ള റിസോഴ്സുകൾ കണ്ടെത്താനുള്ള പരക്കം പാച്ചിലിൽ ആണ് എല്ലാ കമ്പനികളും.

   ഡാറ്റ സെന്റർ മൈഗ്രെഷനും , ക്ലൗഡ് ട്രാൻസിഷനും വലിയ ഡിമാൻഡ് ഉള്ള മേഖലകൾ ആണിപ്പോൾ. പരമ്പരാഗത ഡാറ്റ സെന്ററുകൾക്ക് താങ്ങാൻ കഴിയാത്ത യൂസേജ് ഡിമാന്റുകൾ ആണ് സോഫ്റ്റ് വെയർ പ്രൊഡക്ടുകളുടെയും സർവീസുകളുടെയും മേലെ ഇപ്പോഴുള്ളത്. അത് കൊണ്ടുതന്നെ ഹെവി ബാൻഡ് വിഡ്ത്ത് പൈപ്പുകൾ ഉള്ള ഇലാസ്റ്റിക്ക് ക്ലൗഡുകളിലേക്ക് ആണ് പ്രൊഡക്ടുകളും സർവീസുകളും ഡിപ്ലോയ് ചെയ്യപ്പെടുന്നത്. സൗകര്യമനുസരിച്ച് അത് പ്രൈവറ്റ് ക്ലൗഡോ പബ്ലിക്ക് ക്ലൗഡോ ആകാം. പുതു തലമുറ സോഫ്റ്റ് വെയറുകൾ ഇരുണ്ട് വെളുക്കുമ്പോഴേക്കും അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവം ആണുള്ളത്. തുടർച്ചയായ ഡെവലപ്പ്മെന്റും (Continuous Development) തുടർച്ചയായ ഇന്റഗ്രെഷനും (Continuous Integration) ഇപ്പോൾ വളരെ ചെറിയ കമ്പനികൾ പോലും പിന്തുടരുന്ന ഒരു പ്രാക്ടീസ് ആയി മാറിയിട്ടുണ്ട്.

   ഗുണമേന്മയിൽ ചോർച്ച ഒട്ടുമേയില്ലാതെ ഇത് സാധിക്കണമെങ്കിൽ ഡെവലപ്പ്മെന്റ് ടീമും ഓപ്പറേഷൻസ് ടീമും ക്വാളിറ്റി അഷ്വറൻസ് ടീമും ഒരേ മനസ്സോടെ പ്രയത്നിക്കണം. ഇവർക്കിടയിൽ പാലമായി പ്രവർത്തിക്കുന്ന ഒരു കൂട്ടരുണ്ട്. അവരാണ് ഡെവ്‌ ഓപ്സ് (DevOps) ടീം. ഇവരുടെ ജോബ് റോളിൽ എന്തൊക്കെ വരും എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം എളുപ്പമല്ല.
   അസാമാന്യ കോഡിങ് പാടവം ഒന്നും ഈ റോൾ ആവശ്യപ്പെടുന്നില്ല എങ്കിലും അവശ്യം സ്ക്രിപ്റ്റിങ് അറിഞ്ഞിരിക്കണം. സെർവർ മാനേജ്‌മെന്റും ക്ലൗഡ് മാനേജ്‌മെന്റും കാര്യമായി തന്നെ ചെയ്യേണ്ടതാണ് ഈറോളിൽ ഉള്ളവർ. ഫ്രഷേഴ്‌സ് ആയി വരുന്നവർക്ക് ഈ മേഖലയിൽ ഏതെങ്കിലും തരത്തിൽ പ്രാക്റ്റീസ് കിട്ടാൻ സാധ്യത കുറവായതിനാൽ സെർവർ മാനേജ്‌മെന്റിനോടുള്ള പാഷൻ ആണ് പലരെയും ഈ മേഖലയിലേക്ക് തിരിക്കുന്നത്.

   ഡെവലപ് ചെയ്യുന്ന അല്ലെങ്കിൽ മെയിന്റയിൻ ചെയ്യുന്ന സോഫ്റ്റ് വെയറിന്റെ ആർക്കിടെക്ച്ചറും പ്രവർത്തനവും ഒക്കെ വേഗത്തിൽ മനസ്സിലാക്കി അതിന് തക്കതായ രീതിയിൽ ക്ലൗഡ് സൗകര്യങ്ങൾ ഒരുക്കാനുള്ള കഴിവാണ് ഈ മേഖലയിൽ മികവിന്റെ മാനദണ്ഡം. ചുരുക്കി പറഞ്ഞാൽ സോഫ്റ്റ് വെയർ ഡെവലപ് മെന്റും ഓപ്പറേഷൻസും ഒക്കെ ഇടകലർന്നു വരുന്ന ഒരു പ്രത്യേക ജോലി.സോഫ്റ്റ് വെയറിന്റെ സുരക്ഷയും ഒരു പരിധി വരെ ഇവരുടെ തലയിൽ വരും.

   ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഒരു വിഭാഗം ആണ് ഡെവ്‌ഓപ്സ് എൻജിനീയർ എന്ന തസ്തിക. മിക്കവാറും ഒരു കമ്പനിയിൽ ചേർന്നതിന് ശേഷം പാഷൻ കൊണ്ട് പലരും തിരഞ്ഞെടുക്കുന്നതാണ് ഈ ജോബ് റോൾ . അത്ര പെട്ടെന്ന് ട്രെയിനിങ് കേന്ദ്രങ്ങളിൽ പഠിപ്പിച്ചു എടുക്കാവുന്നതും അല്ല ഈ പണി.

   (കോവിഡ് കാലത്ത് 'വി-കൺസോൾ 'എന്ന പേരിൽ വീഡിയോ കോൺഫറൻസ് ആപ്പ് പുറത്തിറക്കിയ ടെക്ജെൻസിയ സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ സിഇഇയും സഹസ്ഥാപകനുമാണ് ലേഖകൻ. കേന്ദ്ര സർക്കാരിന്റെ മികച്ച ഡിജിറ്റൽ ഇന്ത്യ സംരംഭത്തിനുള്ള പുരസ്കാരം ആപ്പിന് ലഭിച്ചിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം)
   Published by:Rajesh V
   First published:
   )}