നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Digital Universirty| പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്തും; ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

    Digital Universirty| പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്തും; ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

    കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പി സുരേഷ് ബാബുവും കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

    ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

    ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

    • Share this:
      തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റൽ സർവകലാശാലയും (Digital University) കേരള സർവകലാശാലയും (Kerala University) ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തെ ആദ്യത്തെ സർവകലാശാലകളിലൊന്നായ കേരള സർവകലാശാലയും ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നൂതന കാൽവയ്പായ ഡിജിറ്റൽ സർവകലാശാലയും തമ്മിലുള്ള സഹകരണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ അവസരങ്ങൾ തുറന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷമാണ് കരാർ കാലാവധി.

      കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പി സുരേഷ് ബാബുവും കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള, പ്രൊ-വൈസ് ചാൻസലർ പ്രൊഫ പി പി അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അധ്യയനം, ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിലുള്ള പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ എക്സ്ചേഞ്ച് പ്രോഗ്രാമും ഉൾപ്പെടുന്നു.

      Also Read- Exam Anxiety | പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ 

      "ഡിജിറ്റൽ ടെക്നോളജിയിലുള്ള ഞങ്ങളുടെ പ്രായോഗിക പരിജ്ഞാനവും കേരള സർവകലാശാലയുടെ ഒപ്റ്റോ ഇലക്ട്രോണിക്സ്, ഫ്യൂച്ചേഴ്സ് സ്റ്റഡീസ്, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം, ബയോഇൻഫോർമാറ്റിക്സ്, നിയമം തുടങ്ങിയ ഡിപ്പാർട്മെന്റുകളുടെ വൈദഗ്ധ്യവും ഒരുമിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികവുറ്റ സംഭാവനകൾ നല്കാൻ സാധിക്കും. പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്താനും, കൂടുതൽ ഇന്നവേഷൻ പ്ലാറ്റ്ഫോമുകൾ ഒരുക്കാനും, അത് വഴി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കൂടുതൽ അവസരങ്ങൾ നേടാനും സാധിക്കും," ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.

      Also Read- UGC NET | ഇത്തവണ യുജിസി നെറ്റ് പരീക്ഷ  എഴുതാന്‍ 12.67 ലക്ഷത്തിലധികം പേര്‍; ഡിസംബറിലെയും ജൂണിലെയും പരീക്ഷകൾ ഒരുമിച്ച്

      തിരുവിതാംകൂർ യൂണിവേഴ്സിറ്റി എന്ന പേരിൽ 1937 ൽ തുടങ്ങിയ കേരള സർവകലാശാല രാജ്യത്തെ ആദ്യ 16 സർവകലാശാലകളിൽ ഒന്നാണ്. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ നൂതന സാങ്കേതിക വിഷയങ്ങളിൽ പഠനത്തിനും ഗവേഷണത്തിനുമായി കേരള സർക്കാർ കഴിഞ്ഞ വർഷമാണ് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നിങ്ങനെ നൂതന സാങ്കേതിക മേഖലകളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ, പി എച് ഡി എന്നിവയ്ക്കുള്ള അവസരങ്ങൾ ടെക്നോസിറ്റി ആസ്ഥാനമായുള്ള ഡിജിറ്റൽ സർവകലാശാലയിലുണ്ട്.
      Published by:Rajesh V
      First published:
      )}